'വിവാദങ്ങൾ ആശയക്കുഴപ്പം കാരണം'; നീലവെളിച്ചത്തിലെ ​ഗാനങ്ങൾക്ക് നിയമപരമായി അനുമതി വാങ്ങിയിട്ടുണ്ടെന്ന് ആഷിക് അബു

'വിവാദങ്ങൾ ആശയക്കുഴപ്പം കാരണം'; നീലവെളിച്ചത്തിലെ ​ഗാനങ്ങൾക്ക് നിയമപരമായി അനുമതി വാങ്ങിയിട്ടുണ്ടെന്ന്  ആഷിക് അബു
Published on

നീലവെളിച്ചം എന്ന ചിത്രത്തിന് വേണ്ടി 1964 ൽ പുറത്തിറങ്ങിയ ‘ഭാർഗവീനിലയം’ എന്ന ചിത്രത്തിലെ ​ഗാനങ്ങൾ ഉപയോ​ഗിക്കാനുള്ള അനുമതി നേടിയിരുന്നതായി സംവിധായകൻ ആഷിഖ് അബു. നിലവിലെ ഉടമസ്ഥർ ആവശ്യപ്പെട്ട പ്രതിഫലം നൽകി നിയമപരമായി കരാർ ഒപ്പിട്ട് പ്രസ്തുതഗാനങ്ങളുടെ പകർപ്പവകാശം ഒ.പി.എം സിനിമാസ് കരസ്ഥമാക്കിയിരുന്നുവെന്നുവെന്ന് ഒ.പി.എം സിനിമാസ് ഔദ്യോ​ഗിക വാർത്താക്കുറിപ്പിൽ പറഞ്ഞു.

കഴിഞ്ഞ ദിവസം നീലവെളിച്ചത്തിലെ ​ഗാനങ്ങൾക്ക് എതിരെ സം​ഗീതസംവിധായകൻ എം.എസ് ബാബുരാജിന്റെ കുടുംബം രം​ഗത്ത് വന്നിരുന്നു. അതിനെ തുടർന്നാണ് ഓ.പി.എം സിനിമാസ് വിശദീകരണനവുമായി രം​ഗത്ത് എത്തിയത്. ഗാനങ്ങൾ പുതിയ ഗായകരെ ഉപയോഗിച്ചോ അല്ലാതെയോ, പുതിയ ഓർക്കസ്ട്രേഷനോടു കൂടി പുനർനിർമ്മിച്ച് ഉപയോഗിക്കാനുള്ള അനുമതിയും അവകാശവും ഗാനരചയിതാവായ ശ്രീ. പി ഭാസ്കരനിൽ നിന്നും, സംഗീതസംവിധായകനായ ശ്രീ. എം. എസ് ബാബുരാജിന്റെ പിന്തുടർച്ചക്കാരിൽ നിന്നും നീതിയുക്തമായ രീതിയിൽ ഈ ഗാനങ്ങളുടെ മുൻ ഉടമസ്ഥാവകാശമുണ്ടായിരുന്ന നിർമ്മാണ കമ്പനി സ്വന്തമാക്കിയിരുന്നുവെന്ന് ഓ.പി.എം സിനിമാസ് ഔദ്യോ​ഗിക വാർത്താക്കുറിപ്പിൽ പറഞ്ഞു.

നിലവിലെ ഉടമസ്ഥർ ആവശ്യപ്പെട്ട പ്രതിഫലം നൽകി നിയമപരമായി കരാർ ഒപ്പിട്ട് പ്രസ്തുതഗാനങ്ങളുടെ പ്രകർപ്പവകാശം ഒ.പി.എം സിനിമാസ് കരസ്ഥമാക്കിയിരുന്നുവെന്നു. കൂടാതെ, എം.എസ്. ബാബുരാജിന്റെ മൂത്ത മകൾ ശ്രീമതി സാബിറയെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും, അവരുടെ ആശംസകൾ ലഭിച്ച ശേഷമാണ് ഗാനങ്ങൾ സിനിമയിൽ ഉപയോഗിച്ചതെന്നും സംവിധായകൻ പറയുന്നു. ആശയക്കുഴപ്പം കാരണമാണ് പകർപ്പവകാശ വിവാദം ഉണ്ടായതെന്ന് വിശ്വസിക്കുന്നുവെന്നും അത് രമ്യമായി പരിഹരിക്കാനായി ശ്രീ എം. എസ് ബാബുരാജിന്റെ കുടുംബാംഗങ്ങളുമായി ഞങ്ങൾ നിരന്തരസമ്പർക്കങ്ങളിലാണെന്നും കുറിപ്പിൽ ആഷിക് അബു പറയുന്നു.

വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചത്തെ ആസ്പദമാക്കിയൊരുക്കുന്ന സിനിമയിൽ മൂന്ന് ​ഗാനങ്ങളാണ് നിലവിൽ റിലീസ് ചെയ്തിരുന്നത്. ഈ പാട്ടുകൾ ഉപയോ​ഗിച്ചതിനെതിരെയാണ് സംവിധായകന്‍ ആഷിഖ് അബു, സംഗീതസംവിധായകന്‍ ബിജിബാല്‍ എന്നിവര്‍ക്ക് ബാബുരാജിന്റെ കുടുംബം വക്കീല്‍ നോട്ടീസ് അയച്ചത്. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സാംസ്‌കാരികമന്ത്രി സജി ചെറിയാന് പരാതിയും നല്‍കിയിരുന്നു. ബാബുരാജിന്റെ സംഗീതത്തിന്റെ മാസ്മരികതയും തനിമയും നശിപ്പിക്കുന്ന തരത്തിലാണ് റീ മിക്സ് ചെയ്ത ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. റീമിക്സ് ഗാനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിന്നും ടി.വി. ചാനലുകളില്‍നിന്നും പിന്‍വലിക്കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in