'ഹലാല്‍ ലൗ സ്റ്റോറിയോട് വിയോജിപ്പുണ്ട്'; മലബാര്‍ മേഖലകളില്‍ നിന്നും വരുന്ന സ്വത്വരാഷ്ട്രീയത്തോട് താന്‍ യോജിക്കുന്നില്ലെന്ന് ആഷിഖ് അബു

'ഹലാല്‍ ലൗ സ്റ്റോറിയോട് വിയോജിപ്പുണ്ട്'; മലബാര്‍ മേഖലകളില്‍ നിന്നും വരുന്ന സ്വത്വരാഷ്ട്രീയത്തോട് താന്‍ യോജിക്കുന്നില്ലെന്ന് ആഷിഖ് അബു
Published on

മലബാറില്‍ നിന്നു വരുന്ന സ്വത്വരാഷ്ട്രീയം പറയുന്ന സിനിമകളോട് തനിക്ക് വിയോജിപ്പുണ്ടെന്ന് സംവിധായകന്‍ ആഷിഖ് അബു. അത് തുറന്നു പറഞ്ഞുകൊണ്ട് തന്നെയാണ് അത്തരം സിനിമകളുമായി അസ്സോസിയേറ്റ് ചെയ്യുന്നത്. ഹലാല്‍ ലൗ സ്റ്റോറിയില്‍ തനിക്ക് യോജിപ്പുള്ള കാര്യങ്ങള്‍ക്കൊപ്പം തന്നെ ശക്തമായ വിയോജിപ്പുള്ള കാര്യങ്ങളുമുണ്ടായിരുന്നുവെന്നും അത് അവരോട് പറഞ്ഞു കൊണ്ട് തന്നെയാണ് ആ സിനിമ നിര്‍മ്മിച്ചത് എന്നും ആഷിഖ് അബു പറഞ്ഞു. മീഡിയ വണ്ണിന് കൊടുത്ത അഭിമുഖത്തിലാണ് ആഷിഖ് അബു സംസാരിച്ചത്.

മലപ്പുറം-മലബാര്‍ മേഖലകളില്‍ നിന്ന് വരുന്ന, അണ്ടര്‍ പ്രിവിലേജ്ഡ് എന്ന് പൊതുവെ വിചാരിച്ചിരുന്ന കുറച്ച് ആളുകള്‍ നല്ല സിനിമകള്‍ ഉണ്ടാക്കാന്‍ വന്നതാണ്. അവരെല്ലാം തന്നെ കൃത്യമായ രാഷ്ട്രീയബോധമുള്ള ആളുകളാണെന്നും, അവര്‍ ചെയ്യുന്ന പ്രവര്‍ത്തികളില്‍ അവരുടേതായ രാഷ്ട്രീയപ്രവര്‍ത്തനം കൊണ്ട് വരുമെന്നും ആഷിഖ് അബു പറഞ്ഞു. അവര്‍ ആദ്യകാലഘട്ടങ്ങളില്‍ ചെയ്ത സിനിമകളില്‍ അതുണ്ട്. ഇനിയും ആ സ്വഭാവമുണ്ടാകും എന്ന് പറയാന്‍ കഴിയില്ല, അത് കണ്ട് തന്നെ അറിയണം എന്നും ആഷിഖ് അബു പറയുന്നു.

എനിക്ക് വിയോജിപ്പുള്ള അസോസിയേഷനുകള്‍ പല സിനിമകളിലും എനിക്കുണ്ടായിട്ടുണ്ട്. അത് അവരുടെ സിനിമകളുടെ കാര്യത്തിലും, അവരുടെ രാഷ്ട്രീയത്തിന്റെ കാര്യത്തിലുമുണ്ട്. ആ വിയോജിപ്പോട് കൂടെ തന്നെയാണ് ഈ സൗഹൃദം നിലനില്‍ക്കുന്നത്. എനിക്ക് എന്റേതായ ഒരു നിലപാടുണ്ട് എന്ന് അവര്‍ക്കും അറിയാം

ആഷിഖ് അബു

ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ സഹയാത്രികരായ അന്‍വര്‍ റഷീദോ, അമല്‍ നീരദോ, താനോ ആരും തന്നെ സ്വത്വരാഷ്ട്രീയം പറയുന്ന സിനിമകള്‍ അല്ല പറഞ്ഞിരുന്നതെന്നും ആഷിഖ് അബു കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in