വാരിയംകുന്നനില്‍ നിന്ന് പിന്‍മാറിയതില്‍ ബാഹ്യസമ്മര്‍ദങ്ങള്‍ സ്വാധീനിച്ചിട്ടില്ല: ആഷിഖ് അബു

വാരിയംകുന്നനില്‍ നിന്ന് പിന്‍മാറിയതില്‍ ബാഹ്യസമ്മര്‍ദങ്ങള്‍ സ്വാധീനിച്ചിട്ടില്ല: ആഷിഖ് അബു
Published on

വാരിയംകുന്നന്‍ എന്ന സിനിമയില്‍ നിന്ന് പിന്‍മാറിയതിന്റെ കാരണം വ്യക്തമാക്കി സംവിധായകന്‍ ആഷിഖ് അബു. വിമര്‍ശനങ്ങളോ ബാഹ്യസമ്മര്‍ദ്ദങ്ങളോ കാരണമല്ല സിനിമയില്‍ നിന്ന് പിന്‍മാറിയതെന്ന് ആഷിഖ് അബു വ്യക്തമാക്കി. ദുബായിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു താരത്തിന്റെ പ്രതികരണം.

ആഷിഖ് അബു പറഞ്ഞത്:

വലിയ സാമ്പത്തിക ബാധ്യതയുള്ളതും ചരിത്രത്തോട് നീതി പുലര്‍ത്തി ചെയ്യേണ്ടതുമായ സിനിമയായിരുന്നു 'വാരിയംകുന്നന്‍'. പ്രൊജക്ട് പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്ന ആശങ്ക തുടക്കം മുതല്‍ ഉണ്ടായിരുന്നു. നിര്‍മാതാക്കള്‍ക്ക് അത് മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ ആഗ്രഹവുമുണ്ട്. അവരതുമായി മുന്നോട്ടു പോകുമെന്ന് അറിയിച്ചിട്ടുമുണ്ട്. സംവിധായകനെന്ന നിലയിലെ പിന്‍മാറ്റത്തില്‍ ബാഹ്യസമ്മര്‍ദങ്ങളൊന്നും സ്വാധീനിച്ചിട്ടില്ല.

മലബാര്‍ കലാപത്തിന്റെ നായകന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം പറയുന്ന സിനിമയാണ് വാരിയംകുന്നന്‍. പൃഥ്വിരാജിനെ നായകനാക്കി ആഷിഖ് അബു വാരിയംകുന്നന്‍ പ്രഖ്യാപിച്ചത് മുതല്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. പിന്നീട് സെപ്റ്റംബറില്‍ ഇരുവരും സിനിമയില്‍ നിന്ന് പിന്‍മാറിയതായി അറിയിച്ചിരുന്നു. അതിന് ശേഷം ആദ്യമായാണ് ആഷിഖ് അബു സിനിമയെ കുറിച്ച് ഔദ്യോഗികമായി സംസാരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in