വധഭീഷണിയുണ്ടെന്ന ഷെയിനിന്റെ ആരോപണം ഗൗരവമുള്ളത്, പ്രശ്‌നം കൈകാര്യം ചെയ്തത് ലാഘവത്തോടെയെന്ന് ആഷിക് അബു
ഷെയിന്‍ നിഗം തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് പറഞ്ഞത് ഗൗരവമുള്ള കാര്യമെന്ന് സംവിധായകന്‍ ആഷിക് അബു. ഈ വധഭീഷണിയെന്ന് പറയുന്നത് ഗൗരവമുള്ള ഒരു കാര്യമാണ്. അതൊക്കെ മറന്നുപോയി. അതിനെ മറച്ചുവച്ചാണ് ഇപ്പോഴുള്ള ചര്‍ച്ചകളെല്ലാം നടക്കുന്നതെന്നും ആഷിക് അബു മാധ്യമങ്ങളോട് പറഞ്ഞു.
ഷെയിന്‍ നിഗം വിഷയം ലാഘവത്തോടെയാണ് കണ്ടതെന്നും ആഷിക് അബു കുറ്റപ്പെടുത്തി. സംഘടനകള്‍ ഒന്നിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കട്ടെ. ഇപ്പോള്‍ ഫെഫ്ക അതില്‍ ഇടപെട്ടിട്ടുണ്ട്. സിനിമയില്‍ സുതാര്യത വേണമെന്ന നിര്‍മ്മാതാക്കളുടെ ആവശ്യം സ്വാഗതാര്‍ഹമാണെന്നും ആഷിക് അബു
ഷെയിന്‍ നിഗത്തെ സിനിമകളില്‍ നിന്ന് വിലക്കിയ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നടപടിയില്‍ താരസംഘടന അമ്മയും ഫെഫ്കയും ഇടപെട്ടിട്ടുണ്ട്. പുതുമുഖ സംവിധായകരുടെ സിനിമ പൂര്‍ത്തിയാക്കണമെന്നും സിനിമ ഉപേക്ഷിച്ചത് ശരിയായില്ലെന്നുമാണ് ഫെഫ്കയുടെ നിലപാട്. വിലക്ക് അല്ല നിസഹകരണമാണ് തീരുമാനമെന്നും നിര്‍മ്മാതാക്കളുടെ സംഘടനയും തിരുത്തിയിട്ടുണ്ട്. അജ്മീര്‍ ഉള്‍പ്പെടെ ദര്‍ഗങ്ങളില്‍ സന്ദര്‍ശനം തുടരുന്ന ഷെയിന്‍ നിഗം മടങ്ങിയെത്തിയാല്‍ പ്രശ്‌നപരിഹാരത്തിനായി ചര്‍ച്ച നടത്തുമെന്നാണ് അമ്മയുടെ നിലപാട്.