മോഹന്‍ലാല്‍ ചിത്രം ആറാട്ട് ഫെബ്രുവരി 18ന് റിലീസിനെത്തുന്നത് 52 രാജ്യങ്ങളില്‍. 369 സ്ഥലങ്ങളിലെ 1624 തിയറ്ററുകളിലായി ആറാട്ടെത്തും. കൊവിഡ് തുടങ്ങിയ ശേഷം ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ വേള്‍ഡ് റിലീസാണ് ആറാട്ടിന്റേത്. കേരളത്തിലും അഞ്ഞൂറിലേറെ സ്‌ക്രീനുകളിലായാണ് ബി.ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്ത ആറാട്ട് റിലീസിനെത്തുന്നത്. പുലിമുരുകന് ശേഷം ഉദയകൃഷ്ണ മോഹന്‍ലാലിനൊപ്പം കൈകോര്‍ക്കുന്ന മാസ് ചിത്രവുമാണ് ആറാട്ട്.
സിനിമയുടെ പ്രീ ബുക്കിങ് തിങ്കളാഴ്ച ആരംഭിച്ചു. കഴിഞ്ഞ വ്യാഴാഴ്ച തന്നെ ആരംഭിച്ച ഫാൻസ് ഷോ ടിക്കറ്റുകളുടെ ബുക്കിംഗ് നേരത്തെ തന്നെ പൂർത്തിയായിരുന്നു. 500 ഓളം ഫാൻസ് ഷോകളാണ് കേരളത്തിൽ അങ്ങോളമിങ്ങോളം നടക്കുകയെന്ന് മോഹൻലാൽ ഫാൻസ് സംസ്ഥാന ജന. സെക്രട്ടറി വിമൽകുമാര്‍ ദ ക്യുവിനോട് പറഞ്ഞു. ഫെബ്രുവരി 18 രാവിലെ എട്ട് മണിക്കാകും ആദ്യ ഫാൻസ് ഷോ നടക്കുക.
നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. കോമഡിക്കും ആക്ഷൻ രംഗങ്ങൾക്കും പ്രാധാന്യം നൽകി നിർമിച്ച ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ഉദയകൃഷ്‌ണനാണ്.