ധാക്ക ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ലോകസിനിമ വിഭാഗത്തിലേക്ക് 'ആണ്ടാള്‍' തെരഞ്ഞെടുത്തു

ധാക്ക ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ലോകസിനിമ വിഭാഗത്തിലേക്ക് 'ആണ്ടാള്‍' തെരഞ്ഞെടുത്തു
Published on

ഇരുപതാമത് ധാക്ക ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ലോക സിനിമ വിഭാഗത്തിലേക്ക് മലയാളം സിനിമ 'ആണ്ടാള്‍' തെരഞ്ഞെടുത്തു. ഷെരീഫ് ഈസ സംവിധായനം ചെയ്ത ചിത്രം പറയുന്നത് കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രാന്തപ്രദേശങ്ങളില്‍ ഇന്നും ദുരിതജീവിതം നയിക്കുന്ന ശ്രീലങ്കന്‍ തമിഴരുടെ കഥയാണ്.

ആയിരത്തി എണ്ണറുകളില്‍ ബ്രീട്ടീഷുകാര്‍ ശ്രീലങ്കയിലേക്ക് തോട്ടംതൊഴിലിനായി കൊണ്ടുപോയ തമിഴരെ 1964ല്‍ ശാസ്ത്രിസിരിമാവോ ഒപ്പിട്ട ഉടമ്പടി പ്രകാരം മൂന്ന് തലമുറക്ക് ശേഷം കൈമാറ്റം ചെയ്തു. കേരളത്തിലെ നെല്ലിയാമ്പതി, ഗവി, കുളത്തുപുഴ, തുടങ്ങിയ കാടുകളിലും രാമേശ്വരം പോലുള്ള അപരിഷ്‌കൃത ഇടങ്ങളിലും അവരെ കൂട്ടത്തോടെ പുനരധിവസിച്ചു. കാടിനോടും പ്രതികൂല ജീവിത ആവാസവ്യവസ്ഥകളോടും പൊരുതി അവര്‍ അതിജീവിച്ചു. അപര്യാപ്തമായ പരിഗണനങ്ങള്‍ക്കപ്പുറത്ത് സ്വന്തം നാട്, മണ്ണ്, പെണ്ണ്, കുടുംബം, സ്വത്വം തുടങ്ങിയ ജീവിതബന്ധങ്ങളുടെ ശൈഥില്യങ്ങള്‍ അവരെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. ജനിച്ചുകളിച്ചു വളര്‍ന്ന മണ്ണില്‍ മനസ്സ് ആണ്ടുപോയ മനുഷ്യരുടെ അസ്വസ്തതകളാണ് ആണ്ടാള്‍ പറയുന്നത്. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ചരിത്രപരമായ ആഭ്യന്തരപ്രശ്നങ്ങള്‍ തൊട്ട് എല്‍.ടി.ടിഇയും രാജീവ്ഗാന്ധിവധവും യുദ്ധവും തീവ്രവാദവും തുടങ്ങി ലോകത്തെമ്പാടും നടക്കുന്ന അഭയാര്‍ത്ഥി ജീവിതത്തിന്റെ അനുരണനങ്ങള്‍ ഏതുവിധം ശ്രീലങ്കന്‍ തമിഴനെ ബാധിക്കുന്നുവെന്ന് പറയുന്ന ചിത്മ്രാണ് ആണ്ടാള്‍.

2018ലെ സംസ്ഥാന സര്‍ക്കാറിന്റെ മികച്ച സിനിമയ്ക്കുള്ള അവര്‍ഡ് കരസ്ഥമാക്കിയ കാന്തന്‍ ദ ലവര്‍ ഓഫ് കളറിന്റെ അണിയറ പ്രവര്‍ത്തകരുടെ രണ്ടാമത്തെ സിനിമയാണ് ആണ്ടാള്‍. ഹാര്‍ട്ടിക്രാഫ്റ്റ് എന്റര്‍ടൈനിന്റെ ബാനറില്‍ ഇര്‍ഷാദ് അലിയും അന്‍വന്‍ അബ്ദുള്ളയുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇര്‍ഷാദ് അലി, അബിജ, ധന്യ അനന്യ, സാദിഖ് തുടങ്ങിയവര്‍ക്കൊപ്പം ശീലങ്കന്‍ തമിഴരും ചിത്രത്തില്‍ വേഷമിടുന്നു. ഛായാഗ്രഹണം പ്രിയന്‍. പ്രമോദ് കൂവേരിയാണ് രചന നിര്‍വഹിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in