30 വർഷത്തിന് ശേഷം എ ആർ റഹ്മാൻ മലയാളത്തിൽ; 'മലയൻകുഞ്ഞിലെ' ആദ്യ ഗാനം പുറത്ത്

30 വർഷത്തിന് ശേഷം എ ആർ റഹ്മാൻ മലയാളത്തിൽ; 'മലയൻകുഞ്ഞിലെ' ആദ്യ ഗാനം പുറത്ത്
Published on

1992ൽ പുറത്തിറങ്ങിയ 'യോദ്ധ'ക്ക് ശേഷം എ ആർ റഹ്മാൻ മലയാളത്തിൽ സംഗീതം നൽകുന്ന 'മലയൻകുഞ്ഞിലെ' ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. 'ചോലപ്പെണ്ണേ' എന്ന തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസാണ്. സജിമോൻ പ്രഭാകർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദ് ഫാസിലാണ് പ്രധാന കഥാപാത്രമായെത്തുന്നത്. സിനിമയുടെ തിരക്കഥയും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത് മഹേഷ് നാരായണനാണ്.

ജൂലൈ 22നാണ് 'മലയൻകുഞ്ഞ്' തിയേറ്ററുകളിലേക്ക് എത്തുന്നത്. സർവൈവൽ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ഫഹദ് ഫാസിലിന്റെ പിതാവും നിർമ്മാതാവുമായ ഫാസിലാണ്. വി.കെ പ്രകാശ് ഉള്‍പ്പെടെയുള്ളവരുടെ സഹസംവിധായകനാണ് സജിമോന്‍ പ്രഭാകർ. മഹേഷ് നാരായണന്‍ ചിത്രം മാലിക്കിന്റെ മുഖ്യസഹസംവിധായകനുമായിരുന്നു.

ഫഹദ് ഫാസിലിനെ കൂടാതെ രജീഷ വിജയൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. വിനായക് ശശികുമാറാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. വിക്രമാണ് അവസാനമായി ഇറങ്ങിയ ഫഹദ് ഫാസിൽ ചിത്രം. മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം 'മാമന്നനിലാണ്' ഫഹദ് ഫാസിൽ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in