മമ്മൂട്ടി,ജ്യോതിക,ജോജു, വിൻസി, ജൂഡ് ആൻ്റണി: ഫിലിം ഫെയർ അവാർഡ് പട്ടിക

മമ്മൂട്ടി,ജ്യോതിക,ജോജു, വിൻസി, ജൂഡ് ആൻ്റണി: ഫിലിം ഫെയർ അവാർഡ് പട്ടിക
Published on

69 മത് ശോഭ ഫിലിംഫെയർ അവർ‌ഡ്സ് സൗത്ത് പുരസ്കാര ദാന ചടങ്ങ് ഇന്നലെ ഹെെദരാബാദിലെ ജെആർസി കൺവെൻഷൻ സെന്ററിൽ വച്ച് നടന്നു. നൽപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെ മമ്മൂട്ടി മലയാളത്തിലെ മികച്ച നടനുള്ള അവാർഡ് ഏറ്റുവാങ്ങി. മികച്ച നടിയായി വിൻസി അലോഷ്യസും മികച്ച ചിത്രത്തിനും സംവിധായകനുമുള്ള അവാർഡ് 2018 എന്ന ചിത്രത്തിലൂടെ ജൂഡ് ആന്തണി ജോസഫും സ്വന്തമാക്കി. മികച്ച ചിത്രം (ക്രിട്ടിക്ക്) ജിയോ ബേബിയുടെ കാതൽ ദ കോർ കരസ്ഥമാക്കി, ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച നടിക്കുള്ള (ക്രിട്ടിക്ക്) പുരസ്കാരം ജ്യോതികയ്ക്ക് ലഭിച്ചു. ഇരട്ട എന്ന ചിത്രത്തിലെ അഭിനയത്തിന് ജോജു ജോർജ്ജ് മികച്ച നടൻ (ക്രിട്ടിക്ക്) ആയി. മലയാളം, തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ സിനിമ വ്യവസായങ്ങളിലെ നിരവധി പ്രമുഖർ ഇന്നലെ നടന്ന ചടങ്ങിൽ പങ്കെടുത്തു.

ഫിലിം ഫെയർ അവാർഡ് സൗത്ത് വിജയികളുടെ പൂർണ്ണ പട്ടിക

Jaghdesh, Mammootty, Anwar Ali
Jaghdesh, Mammootty, Anwar Ali
Jyothika
Jyothika
KS Chithra
KS Chithra

മലയാളം

മികച്ച ചിത്രം - 2018

മികച്ച സംവിധായകൻ - ജൂഡ് ആന്തണി ജോസഫ് - 2018

മികച്ച നടൻ - മമ്മൂട്ടി - നൻപകൽ നേരത്ത് മയക്കം

മികച്ച നടി - വിൻസി അലോഷ്യസ് - രേഖ

മികച്ച നടൻ (ക്രിട്ടിക്ക്) - ജോജു ജോർജ്ജ് - ഇരട്ട

മികച്ച നടി (ക്രിട്ടിക്ക്) - ജ്യോതിക - കാതൽ ദ കോർ

മികച്ച ചിത്രം (ക്രിട്ടിക്ക്) - ജിയോ ബേബി - കാതൽ ദ കോർ

മികച്ച സഹനടൻ - ജ​ഗദീഷ് - പുരുഷപ്രേതം

മികച്ച സഹനടി - പൂർണ്ണിമ ഇന്ദ്രജിത്ത് - തുറമുഖം

‍​ഗാനരചന - അൻവർ അലി - എന്നും എൻ കാതൽ (കാതൽ ദ കോർ)

മികച്ച പിന്നണി ​ഗായകൻ - കപിൽ കപിലൻ - നീല നിലവേ (ആർഡിഎക്സ്)

മികച്ച പിന്നണി ​ഗായിക - കെഎസ് ചിത്ര - മുറ്റത്തെ മുല്ലത്തയ്യ് (ജവാനും മുല്ലപ്പൂവും)

മികച്ച ആൽബം - സാം സിഎസ് - ആർഡിഎക്സ്

Vikram, Nani, Siddharth
Vikram, Nani, Siddharth
Aishwarya Rajesh
Aishwarya Rajesh

തമിഴ്

മികച്ച സിനിമ - ചിത്ത

മികച്ച സംവിധായകൻ - എസ് യു അരുൺ കുമാർ - ചിത്ത

മികച്ച നടൻ - വിക്രം - പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം

മികച്ച നടൻ - നിമിഷ സജയൻ - ചിത്ത

മികച്ച നടൻ (ക്രിട്ടിക്ക്) - സിദ്ധാർത്ഥ് - ചിത്ത

മികച്ച നടി (ക്രിട്ടിക്ക്) - ഐശ്വര്യ രാജേഷ്,‌ അപർണ്ണ ദാസ് - ഫർഹാന & ദാദ

മികച്ച ചിത്രം (ക്രിട്ടിക്ക്) - വെട്രിമാരൻ - വിടുതലെെ പാർട്ട് വൺ‌

മികച്ച സഹനടൻ - ഫഹദ് ഫാസിൽ - മാമന്നൻ

മികച്ച സഹനടി - അഞ്ജലി നായർ - ചിത്ത

ഗാനരചന - ഇളങ്കോ കൃഷ്ണൻ - ആഗ നഗ ​- (പൊന്നിയിൻ സെൽവൻ പാർട്ട് 2)

മികച്ച പിന്നണി ​ഗായകൻ - ഹരിചരൺ - ചിന്നഞ്ചിരു നിലവേ (പൊന്നിയിൻ സെൽവൻ പാർട്ട് 2)

മികച്ച പിന്നണി ​ഗായിക - കാർത്തിക വൈദ്യനാഥൻ - കൺകൾ ഏതോ (ചിത്ത)

മികച്ച ഛായാ​ഗ്രാഹകൻ - രവി വർമ്മൻ - പൊന്നിയിൻ സെൽവൻ പാർട്ട് 2

മികച്ച ആൽബം - ദിബു നൈനാൻ തോമസ്, സന്തോഷ് നാരായണൻ - ചിത്ത

മികച്ച പ്രൊഡക്ഷൻ ഡിസെെൻ - തോട്ട തരണി - പൊന്നിയിൻ സെൽവൻ പാർട്ട് 2

keerthi suresh
keerthi suresh
Brahmanandam
Brahmanandam

തെലുങ്ക്

മികച്ച ചിത്രം - ബാലഗാം

മികച്ച സംവിധായകൻ - വേണു യെൽദണ്ടി - ബാലഗാം

മികച്ച നടൻ - നാനി - ദസറ

മികച്ച നടി - കീർത്തി സുരേഷ് - ദസറ

മികച്ച നടൻ (ക്രിട്ടിക്) - നവീൻ പൊളിഷെട്ടി, പ്രകാശ് രാജ് - മിസ്സ് ഷെട്ടി മിസ്റ്റർ പൊളി ഷെട്ടി & രം​ഗ മാർത്താണ്ഡ

മികച്ച നടി (ക്രിട്ടിക്) - വൈഷ്ണവി ചൈതന്യ - ബേബി

മികച്ച ചിത്രം (ക്രിട്ടിക്ക്) - സായ് രാജേഷ് - ബേബി

മികച്ച സഹനടൻ - ബ്രഹ്മാനന്ദം & രവി തേജ - രം​ഗ മാർത്താണ്ഡ & വാൾട്ടയ്യർ വീരയ്യ

മികച്ച സഹനടി - രൂപ ലക്ഷ്മി - ബാലഗാം

ഗാനരചന - അനന്ത ശ്രീറാം - ഓ രേണ്ടു പ്രേമ (ബേബി)

മികച്ച പിന്നണി ​ഗായകൻ - ശ്രീരാമ ചന്ദ്ര - ഓ രേണ്ടു പ്രേമ (ബേബി)

മികച്ച പിന്നണി ​ഗായിക - ശ്വേത മോഹൻ - മസ്താരു മസ്താരു ( സർ)

മികച്ച ഛായാ​ഗ്രാഹകൻ - സത്യൻ സൂര്യൻ - ദസറ

മികച്ച കൊറിയോ​ഗ്രഫർ - പ്രേം രക്ഷിത് - ധൂം ധാം ദോസ്ഥാൻ (ദസറ)

മികച്ച ആൽബം - വിജയ് ബുൾ​ഗാനിൻ - ബേബി

മികച്ച പ്രൊഡക്ഷൻ ഡിസെെൻ - കൊല്ല അവിനാഷ് - ദസറ

മികച്ച നവാ​ഗത സംവിധായകൻ - ശ്രീകാന്ത് ഒഡേല & ശൗര്യവ് - ദസറ & ഹായ് നാന

Rukmini Vasanth
Rukmini Vasanth

കന്നട

മികച്ച ചിത്രം - ഡെയർഡെവിൾ മുസ്തഫ

മികച്ച സംവിധായകൻ - ഹേമന്ത് എം റാവു - സപ്ത സാഗരദാച്ചേ എല്ലോ

മികച്ച നടൻ - രക്ഷിത് ഷെട്ടി - സപ്ത സാഗരദാച്ചേ എല്ലോ

മികച്ച നടി - സിരി രവികുമാർ - സ്വാതി മുത്തിന മേലേ ഹനിയേ

മികച്ച നടൻ (ക്രിട്ടിക്ക്) - പൂർണ്ണചന്ദ്ര മെെസൂർ - ഓർക്കസ്ട്ര മെെസുരു

മികച്ച നടി (ക്രിട്ടിക്ക്) - രു​ഗ്മിണി വസന്ത് - സപ്ത സാഗരദാച്ചേ എല്ലോ

മികച്ച ചിത്രം (ക്രിട്ടിക്ക്) - പൃഥ്വി കോണനൂർ - പിങ്കി എല്ലി?

മികച്ച സഹനടൻ - ​രം​ഗയാന രഘു - ടാ​ഗരു പാല്യ

മികച്ച സഹനടി - സുധ ബെലവാടി - കൗസല്യ സുപ്രജാ രാമ

​ഗാനരചന - ബി ആർ ലക്ഷ്മൺ റാവു - യവ ചുംമ്പക (ചൗക ബാര)

മികച്ച പിന്നണി ​ഗായകൻ - കപിൽ കപിലൻ - നദിയേ ഓ നദിയേ ( സപ്ത സാഗരദാച്ചേ എല്ലോ- സെെഡ് എ)

മികച്ച പിന്നണി ​ഗായിക - ശ്രീലക്ഷ്മി ബെൽമൺ - കടലനു കാണാ ( സപ്ത സാഗരദാച്ചേ എല്ലോ- സെെഡ് എ)

മികച്ച ആൽബം - ചരൺ രാജ് - ടാ​ഗരു പാല്യ

മികച്ച നവാ​ഗത നടി - അമൃത പ്രേം - ടാ​ഗരു പാല്യ

മികച്ച നവാ​ഗത നടൻ - ശിശിർ ബെെക്കാടി & സം​ഗീത് ശോഭൻ - ഡെയർഡെവിൾ മുസ്തഫ & മാഡ്

Related Stories

No stories found.
logo
The Cue
www.thecue.in