69-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഗംഗുഭായ് കാത്തിയവാഡി എന്ന ചിത്രത്തിലെയും മിമി എന്ന ചിത്രത്തിലെയും അഭിനയത്തിന് ആലിയ ഭട്ടും കൃതി സനോണും മികച്ച നടിമാരായും പുഷ്പ ദ റെെസ് എന്ന ചിത്രത്തിലെ അഭിനയത്തിന് അല്ലു അർജുൻ മികച്ച നടനായും തെരഞ്ഞെടുക്കപ്പെട്ടു. നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ റോക്കട്രി ദി നമ്പി എഫക്ടാണ് മികച്ച ചിത്രം. മറാത്തി ചിത്രം ഗോധാവരി ദ ഹോളി വാട്ടറിന്റെ സംവിധായകൻ നിഖിൽ മഹാജനാണ് മികച്ച സംവിധായകൻ. റോജിൻ തോമസ് സംവിധാനം ചെയ്ത ഹോം ആണ് മികച്ച മലയാള ചിത്രം. ഹോമിലെ പ്രകടനത്തിന് ഇന്ദ്രൻസിന് മികച്ച നടനുള്ള ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു. ആർ ആർ ആർ ആണ് മികച്ച ജനപ്രിയ ചിത്രം.
മലയാളത്തിൽ നിന്ന് നായാട്ട് എന്ന ചിത്രത്തിന്റെ തിരക്കഥയ്ക്ക് ഷാഹി കബീര്‍ മികച്ച തിരക്കഥാകൃത്തിനുള്ള അവാർഡ് പങ്കിട്ടു. ഗംഗുഭായ് കത്തിയവാഡിയിലൂടെ സഞ്‍ജയ് ലീല ബൻസാലിയും ഉത്‍കര്‍ഷനി വസിഷ്‍ഠയുമാണ് മറ്റ് മികച്ച തിരക്കഥാകൃത്തുക്കൾ. മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാ ഗാന്ധി പുരസ്കാരം മേപ്പടിയാൻ ചിത്രത്തിന്റെ സംവിധായകൻ വിഷ്‍ണു മോഹന് സ്വന്തമാക്കി. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത കശ്മീർ ഫയൽസ് മികച്ച ദേശീയ ഉദ്ഗ്രഥനത്തിനുള്ള പുരസ്കാരം നേടി.
മികച്ച സിങ്ക് സൗണ്ടിനുള്ള പുരസ്കാരം ചവിട്ട് എന്ന ചിത്രത്തിലെ ലൊക്കേഷൻ സൗണ്ടിന് അരുണ്‍ അശോകും സോനു കെ പിയും നേടി. ആവാസവ്യൂഹമാണ് (സംവിധാനം കൃഷാന്ദ്) മികച്ച പാരിസ്ഥിക പ്രാധാന്യമുള്ള ചിത്രം. മികച്ച അനിമേഷൻ ചിത്രം കണ്ടിട്ടുണ്ട് (സംവിധാനം അദിതി കൃഷ്‍ണദാസ്). മികച്ച സംഗീത സംവിധായകനായി ദേവി ശ്രീ പ്രസാദും (പുഷ്പ) പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം കീരവാണിവിയും സ്വന്തമാക്കി.
മികച്ച അവതരണം കുലാഡ കുമാര്‍ ഭട്ടാചാര്‍ജീ (ഹാടിബൊണ്‍ധു).
മികച്ച ഹിന്ദി ചിത്രം സർദാർ ഉദ്ദം. സംവിധായകൻ: ഷൂജിത്ത് സർകാർ.
മികച്ച കന്നട ചിത്രം 777 ചാർളി സംവിധായകൻ: കിരൺരാജ് കെ.
മികച്ച തമിഴ് ചിത്രം കടെെസി വ്യവസായി സംവിധായകൻ : എം. മണികണ്ഠൻ.
മികച്ച തെലുങ്ക് ചിത്രം ഉപ്പേന സംവിധായകൻ: സന ബുച്ചിബാബു.
മികച്ച സഹനടി : പല്ലവി ജോഷി ചിത്രം : ദി കാശ്മീർ ഫയൽസ്.
മികച്ച സഹനടൻ ; പങ്കജ് ത്രിപാഠി ചിത്രം : മിമി.
നോണ്‍ ഫീച്ചര്‍ സിനിമ റി റെക്കോര്‍ഡിസ്റ്റ് ഉണ്ണി കൃഷ്‍ണൻ (ഏക് ദ ഗാവോണ്‍)
നോണ്‍ ഫീച്ചര്‍ സ്‍പെഷല്‍ മെൻഷൻ ബാലെ ബംഗാര- അനിരുദ്ധ ജത്‍കര്‍ കരുവാരെയ്- ശ്രീകാന്ത് ദേവ ദ ഹീലിംഗ് ശ്വേതാ കുമാര്‍ ദാസ് ഏക് ദുവ- റാം കമല്‍ മുഖര്‍ജി
2021ൽ സെൻസർ ചെയ്ത സിനിമകളാണ് അവാർഡിനു പരിഗണിച്ചത്. ഫീച്ചർ ഫിലിം വിഭാഗത്തിൽ 31 വിഭാഗങ്ങളിലും നോൺ ഫീച്ചർ വിഭാഗത്തിൽ 23 വിഭാഗങ്ങളിലുമാണ് പുരസ്കാരം. 24 ഭാഷകളിൽ നിന്നായി 280 സിനിമകളാണ് ഫീച്ചർ ഫിലിം വിഭാഗത്തിൽ മത്സരിച്ചത്.