മരക്കാര്‍ അറബിക്കടലിന്റെ സിംഹം മികച്ച സിനിമ, കങ്കണ നടി, ധനുഷും മനോജ് വാജ്‌പേയിയും നടന്‍മാര്‍

മരക്കാര്‍ അറബിക്കടലിന്റെ സിംഹം മികച്ച സിനിമ, കങ്കണ നടി, ധനുഷും മനോജ് വാജ്‌പേയിയും നടന്‍മാര്‍
Published on

അറുപത്തിയേഴാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആണ് മികച്ച സിനിമ. മികച്ച നടി കങ്കണ റണൗട്ട് (മണി കര്‍ണിക, പങ്ക) മികച്ച നടന്‍: ധനുഷ് (അസുരന്‍) മനോജ് വാജ്‌പേയ്( ബോണ്‍സ്ലെ). ജല്ലിക്കട്ട് ഛായാഗ്രഹണം നിര്‍വഹിച്ച ഗിരീഷ് ഗംഗാധരനാണ് മികച്ച ഛായാഗ്രാഹകന്‍. മികച്ച സംവിധായകനുള്ള പുരസ്‌കാരം വെട്രിമാരന്‍ നേടി. തമിഴ് ചിത്രം അസുരന്‍ എന്ന സിനിമയിലൂടെയാണ് പുരസ്‌കാരം.

സപ്പോര്‍ട്ടിംഗ് ആക്ടര്‍ (ആണ്‍)

വിജയ് സേതുപതി - സൂപ്പര്‍ ഡീലക്‌സ്

സപ്പോര്‍ട്ടിംഗ് ആക്ടര്‍ (പെണ്‍)

പല്ലവി ജോഷി (ദ താഷ്‌കന്റ് ഫയല്‍സ് )

ഗായിക- ശവാനി രവീന്ദ്ര (ബര്‍ദോ-മറാത്തി), ഗായകന്‍- ബി പ്രാക് (തേരി മിഠി- കേസരി),

പ്രത്യേക പരാമര്‍ശം

ബിരിയാണി

മികച്ച ഭാഷാ ചിത്രങ്ങള്‍

കെഞ്ചിര (പണിയ)

പിംഗാര(തുളു)

അനു റുവാദ് (മിഷിംഗ്)

ജര്‍സി (തെലുങ്ക്)

അസുരന്‍ (തമിഴ്)

കള്ളനോട്ടം (മലയാളം)

ചിച്ചോരെ (ഹിന്ദി)

ഗുംനാമി (ബംഗാളി)

ആക്ഷന്‍ ഡയറക്ടര്‍ വിക്രം മോര്‍ (അവന്നെ ശ്രിമന്‍ നാരായണ), കൊറിയോഗ്രഫി : രാജുസുന്ദരം (മഹര്‍ഷി)

സംഗീത സംവിധായകനുള്ള പുരസ്‌കാരം

ഗാനം- വിശ്വാസം (ഡി.ഇമ്മാന്‍)

പശ്ചാത്തല സംഗീതം- ജ്യേഷ്ഠപുത്രോ (പ്രബുദ്ധ ബാനര്‍ജി)

മേക്കപ്പ് രഞ്ജിത് അമ്പാടി (ഹെലന്‍)

കോസ്റ്റിയൂസ്- സുജിത് സുധാകരന്‍, വി സായ്

(മരക്കാര്‍ അറബിക്കടലിന്റെ സിംഹം)

മികച്ച സ്‌പെഷ്യല്‍ ഇഫക്ട്‌സ്

സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍ (മരക്കാര്‍ അറബിക്കടലിന്റെ സിംഹം)

ഗാനരചന പ്രഭാവര്‍മ്മ (കോളാമ്പി)

എഡിറ്റ്ിംഗ് : നവീന്‍ നൂലി (ജര്‍സി)

ഓഡിയോഗ്രഫി: ദേബജിത് ഗയാന്‍ (സിങ്ക് സൗണ്ട്)

ഒറ്റ സെരുപ്പ് സൈസ്

റസൂല്‍ പൂക്കുട്ടി

ഒറിജിനല്‍ തിരക്കഥ

കൗശിക് ഗാംഗുലി (ജ്യേഷ്ഠപുത്രോ)

ശ്രീജിത് മുഖര്‍ജി (അവലംബിത തിരക്കഥ)

സംഭാഷണരചന : വിവേക് അഗ്നിഹോത്രി (താഷ്‌കന്റ് ഫൈല്‍)

Related Stories

No stories found.
logo
The Cue
www.thecue.in