കീര്‍ത്തി സുരേഷ് മികച്ച നടി; ആയുഷ്മാന്‍ ഖുറാന്നയും വിക്കി കൗശാലും നടന്മാര്‍

കീര്‍ത്തി സുരേഷ് മികച്ച നടി; ആയുഷ്മാന്‍ ഖുറാന്നയും വിക്കി കൗശാലും നടന്മാര്‍

Published on

അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം ആയുഷ്മാന്‍ ഖുറാന്ന വിക്കി കൗശാല്‍ എന്നിവര്‍ പങ്കിട്ടു. മഹാനടി എന്ന ചിത്രത്തിലെ പ്രകടനത്തിന് കീര്‍ത്തി സുരേഷ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു.

ഉറി ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക് സംവിധാനം ചെയ്ത ആദിത്യ ധര്‍ ആണ് മികച്ച സംവിധായകന്‍.അഭിഷേക് ഷാ സംവിധാനം ചെയ്ത ഹെല്ലാരോ(ഗുജറാത്തി) ആണ് മികച്ച ചിത്രം

സുഡാനി ഫ്രം നൈജീരിയയാണ് മികച്ച മലയാള ചിത്രം. ജോസഫിലെ പ്രകടനത്തിന് ജോജു ജോര്‍ജും, സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ പ്രകടനത്തിന് സാവിത്രി ശ്രീധരനും, നാദീചരമി എന്ന ചിത്രത്തിന് ശ്രുതി ഹരിഹരനും പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി.എംജെ രാധാകൃഷ്ണനാണ് (ഓള്) മികച്ച ഛായാഗ്രഹകന്‍. കമ്മാരസംഭവത്തിന് വിനേഷ് ബംഗ്ലന് മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള പുരസ്‌കാരം ലഭിച്ചു.

മികച്ച ചിത്രം: ഹെല്ലാരോ (ഗുജറാത്തി)

മികച്ച നടന്‍: ആയുഷ്മാന്‍ ഖുറാന (അന്ധധുന്‍), വിക്കി കൗശല്‍ (ഉറി).

നടി: കീര്‍ത്തി സുരേഷ് (മഹാനടി).

മലയാള ചിത്രം: സുഡാനി ഫ്രം നൈജീരിയ

ഛായാഗ്രഹണം: എം.ജെ.രാധാകൃഷ്ണന്‍ (ഓള്).

പ്രത്യേക പരാമര്‍ശം: ജോജു ജോര്‍ജ് (ജോസഫ്), സാവിത്രി ശ്രീധരന്‍ (സുഡാനി ഫ്രം നൈജീരിയ), ചന്ദ്രചൂഡ് റായി, ശ്രുതി ഹരിഹരന്‍ (നത്തിചിരാമി).

ജനപ്രിയ ചിത്രം: ബദായി ഹൊ

സ്‌പെഷ്യല്‍ ഇഫക്റ്റ്: കെ.ജി.എഫ്.

പശ്ചാത്തല സംഗീതം: ഉറി

സൗണ്ട് ഡിസൈന്‍: ഉറി

സഹനടന്‍: സ്വാനന്ദ് കിര്‍കിരെ (കംബാക്ക്).

സഹനടി: സുരേഖ സിക്രി (ബദായി ഹൊ).

ആക്ഷന്‍: കെ.ജി.എഫ്.

നൃത്തസംവിധാനം: ഗുമര്‍ (പത്മാവത്).

സംഗീതസംവിധാനം: സഞ്ജയ് ലീല ബന്‍സാലി (പത്മാവത്).

പരിസ്ഥിതി വിഷയം: പാനി.

സാമൂഹിക വിഷയം: പാഡ്മാന്‍.

കുട്ടികളുടെ ചിത്രം: സര്‍ക്കാരി ഏരിയ പ്രാഥമിക ഷാലെ കാസര്‍ക്കോട്.

ഗായിക: ബിന്ദു (മായാവി മാനവെ-കന്നഡ)

ഗായകന്‍: അര്‍ജിത് സിങ് (ബിന്ദെ ദില്‍)

ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ ബോളിവുഡ് സംവിധായകനായ രാഹുല്‍ രവൈലായിരുന്നു ഇത്തവണത്തെ ജൂറി അധ്യക്ഷന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്നായിരുന്നു ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം നീട്ടിവച്ചിരുന്നത്.

logo
The Cue
www.thecue.in