മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ തിയേറ്ററിലെത്തി 40 വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. 1980 ഡിസംബര്‍ 25നായിരുന്നു മോഹന്‍ലാല്‍, ശങ്കര്‍, പൂര്‍ണിമ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഫാസില്‍ ഒരുക്കിയ മഞ്ഞില്‍ വിരിഞ്ഞപൂക്കള്‍ തിയേറ്ററുകളിലെത്തിയത്. മോഹന്‍ലാല്‍ എന്ന നിത്യവിസ്മയം മലയാള സിനിമയിലെത്തി 40 വര്‍ഷം തികയുമ്പോള്‍, ഇന്ന് 'ആറാട്ടി'ലൂടെ താരം തങ്ങള്‍ക്കൊപ്പമാണെന്ന് കുറിക്കുകയാണ് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍.
'ഇന്നേക്ക് 40 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്, ' മഞ്ഞില്‍ വിരിഞ്ഞ പൂക്കളി'ലൂടെ മോഹന്‍ലാല്‍ എന്ന നിത്യവിസ്മയം മലയാള സിനിമയിലേക്കെത്തുന്നത്. ഇന്ന്, അദ്ദേഹം ഞങ്ങള്‍ക്കൊപ്പം, ' ആറാട്ടി'ല്‍', ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ബി.ഉണ്ണികൃഷ്ണന്‍ പറയുന്നു. ആറാട്ടിലെ മോഹന്‍ലാലിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു കുറിപ്പ്.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
പുലിമുരുകന് ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ മാസ് ആക്ഷന്‍ ഹീറോയായി എത്തുന്ന ചിത്രമാണ് ആറാട്ട്. നെയ്യാറ്റിന്‍കരയില്‍ നിന്ന് പാലക്കാട്ട് എത്തിയ ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഹ്യൂമറിനും ആക്ഷനും പ്രാധാന്യം നല്‍കിയിട്ടുള്ള ചിത്രവുമാണ്. ജയ് ഉലകനാഥ് ആണ് ഛായാഗ്രഹണം. ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും രാഹുല്‍ രാജ് സംഗീതസംവിധാനവും. ജോസഫ് നെല്ലിക്കല്‍ പ്രൊഡക്ഷന്‍ ഡിസൈനും ഷാജി നടുവില്‍ ആര്‍ട്ട് ഡയറക്ഷനും നിര്‍വഹിക്കുന്നു. സ്റ്റെഫി സേവ്യര്‍ ആണ് കോസ്റ്റിയൂംസ്. ബി.കെ ഹരിനാരായണന്‍, രാജീവ് ഗോവിന്ദന്‍, ഫെജോ, നികേഷ് ചെമ്പിലോട് എന്നിവരാണ് ഗാനരചന.
40 Years Of Manjil Virinja Pookkal B Unnikrishnan FB Post