'നായകന്‍-നായിക സങ്കല്‍പ്പത്തിലല്ല 19(1)(a), വിജയ് സേതുപതി പ്രധാന കഥാപാത്രം; ഇന്ദു വി എസ്

'നായകന്‍-നായിക സങ്കല്‍പ്പത്തിലല്ല 19(1)(a), വിജയ് സേതുപതി പ്രധാന കഥാപാത്രം; ഇന്ദു വി എസ്
Published on

ഏറെ കൗതുകമുണര്‍ത്തുന്ന പേരും, സര്‍പ്രൈസ് കാസ്റ്റിംഗുമായാണ് ഇന്ദു.വി.എസ് സംവിധാനം ചെയ്യുന്ന ആദ്യ സിനിമയുടെ പോസ്റ്റര്‍ പുറത്തുവന്നത്. തെന്നിന്ത്യയുടെ പ്രിയനായകന്‍ വിജയ് സേതുപതി പ്രധാന റോളിലെത്തുന്നു ഒപ്പം നിത്യാ മേനനും ഇന്ദ്രജിത്ത് സുകുമാരനും. '19(1)(a)' എന്ന സിനിമ നായകന്‍-നായിക സങ്കല്‍പ്പത്തിനൊപ്പമുള്ള ഒന്നല്ലെന്ന് സംവിധായിക ഇന്ദു.വി.എസ് ദ ക്യു'വിനോട് പറഞ്ഞു. ഈ ലോകത്ത് നടക്കുന്ന ഏതൊരു വലിയ കാര്യത്തിലും ഒരാളുടെ വ്യക്തിപരമായ യാത്ര ഉണ്ടാകും. അത്തരത്തില്‍ ഈ രാഷ്ട്രീയ പശ്ചാത്തങ്ങളില്‍ നിന്നുകൊണ്ട് ഒരു വ്യക്തിയുടെ കഥ പറയുന്ന സിനിമയാണ്. സിനിമയുടെ പ്രമേയത്തെ ഉള്‍ക്കൊള്ളുന്നതാണ് ചിത്രത്തിന്റെ പേര്. അത്തരമൊരു പ്രാധാന്യം മൂലമാണ് ടൈറ്റിലെന്ന് ഇന്ദു.വി.എസ് ദ ക്യുവിനോട് പറഞ്ഞു.

ഒരു വ്യക്തിയുടെ കഥ

ഈ സിനിമയില്‍ നമ്മള്‍ പറയാന്‍ ശ്രമിക്കുന്നത് നിലവിലുളള രാഷ്ട്രീയ സാഹചര്യം പ്രതിഫലിക്കുന്ന പ്രമേയമാണ്. ഈ ലോകത്ത് നടക്കുന്ന ഏതൊരു വലിയ കാര്യത്തിലും ഒരാളുടെ വ്യക്തിപരമായ യാത്ര ഉണ്ടാകും. അത്തരത്തില്‍ ഈ രാഷ്ട്രീയ പശ്ചാത്തലങ്ങളില്‍ നിന്നുകൊണ്ട് ഒരു വ്യക്തിയുടെ കഥ പറയുന്ന സിനിമയാണ്. ആ വ്യക്തിയുടെ ജീവിതത്തിലേയ്ക്ക് വന്നടുക്കുന്ന സംഭവവും, അത് അവളിലും അവളുടെ ചുറ്റുപാടിലും ഉണ്ടാക്കുന്ന മാറ്റങ്ങളുമാണ് സിനിമ

നായകന്‍ നായിക സങ്കല്‍പ്പമല്ല

നായകന്‍- നായിക കണ്‍സപ്റ്റ് ഇല്ല. കുറച്ചു കഥാപാത്രങ്ങള്‍ ചേരുന്ന സിനിമ എന്നതാണ്. ആളുകളുടെ സ്‌ക്രീന്‍ ടൈമോ, അവര്‍ കൈകാര്യം ചെയ്യുന്ന റോളോ അല്ല, ഒരു പ്രധാന സംഭവത്തിലേയ്ക്ക് എത്തിപ്പെടുന്ന കുറച്ചു വ്യക്തികള്‍ എന്ന നിലയ്ക്കാണ് അവരെ കാണുന്നത്. വിജയ് സേതുപതി, നിത്യ മേനോന്‍, ഇന്ദ്രജിത്ത് എല്ലാവരും അങ്ങനെയാണ്. വിജയ് സേതുപതി നായകനാകുന്ന സിനിമ എന്നോ ഗസ്റ്റ് റോളില്‍ എത്തുന്ന സിനിമ എന്നോ ലേബല്‍ ചെയ്യപ്പെടാന്‍ ആഗ്രഹിക്കുന്നില്ല. വിജയ് സേതുപതി വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ കൈകാര്യം ചെയ്യുന്ന സിനിമ എന്ന രീതിയില്‍ അവതരിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. ഞങ്ങളെല്ലാവരും സിനിമയെ സമീപിച്ചിരിക്കുന്നതും അങ്ങനെയാണ്.

'നായകന്‍-നായിക സങ്കല്‍പ്പത്തിലല്ല 19(1)(a), വിജയ് സേതുപതി പ്രധാന കഥാപാത്രം; ഇന്ദു വി എസ്
'ആടുജീവിതം' ഇനി അൾജീരിയയിൽ, അറുപത് ശതമാനം പൂർത്തിയാക്കിയെന്ന് ബ്ലെസ്സി

പേരില്ലാത്ത ഒരു പെണ്‍കുട്ടിയുടെ കാഴ്ച്ചപ്പാടിലൂടെ

നിത്യ ചെയ്യുന്ന ഒരു പേരില്ലാത്ത പെണ്‍കുട്ടിയുടെ കാഴ്ച്ചപ്പാടിലൂടെയാണ് നമ്മള്‍ ഈ സിനിമ കാണുന്നത്, പക്ഷെ കഥ നില്‍ക്കുന്നത് വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രത്തിലാണ്. ഒന്നിലധികം ഴോണറുകളിലൂടെ കടന്നുപോകുന്ന സിനിമയാണ്. പക്ഷെ സിനിമ കണ്ട് കഴിയുമ്പോള്‍ തോന്നുക ഒരു പൊളിറ്റിക്കല്‍ ഡ്രാമ എന്ന നിലയ്ക്കാണെന്നാണ് വിശ്വാസം.

ഇന്ത്യയില്‍ ആര്‍ക്കും റിലേറ്റ് ചെയ്യാന്‍ പറ്റുന്ന സിനിമ

റിലീസിനെ കുറിച്ചൊന്നും ആലോചിച്ചിട്ടില്ല. കേരളത്തില്‍ തന്നെയാണ് ചിത്രീകരണം നടക്കുക. ഈ ആഴ്ച ഷൂട്ടിങ് ആരംഭിക്കും. ഇന്ത്യയില്‍ എവിടെയും കാണിക്കാവുന്ന സിനിമയാണെന്നാണ് കരുതുന്നത്. ഏതു പ്രേക്ഷകനും റിലേറ്റ് ചെയ്യാന്‍ പറ്റുന്ന കഥയാണ്. പക്ഷെ ഇത് മലയാളത്തില്‍ തന്നെ ആളുകള്‍ കാണണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

ഗോവിന്ദ് വസന്ത സംഗീതം, മനേഷ് മാധവന്‍ ക്യാമറ

ആന്റോ ജോസഫ് ഫിലിം കമ്പനി ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം. മനേഷ് മാധവനാണ് ക്യാമറ. വിജയ് ശങ്കര്‍ എഡിറ്റിംഗ്. സമീറ സനീഷ് വസ്ത്രാലങ്കാരം. ജയദേവന്‍ ചക്കാടത്താണ് സൗണ്ട് ഡിസൈന്‍. അന്‍വര്‍ അലിയാണ് ഗാനരചന.

Related Stories

No stories found.
logo
The Cue
www.thecue.in