വിജയ് സേതുപതിയും നിത്യ മേനോനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന മലയാള ചിത്രം '19 (1)(എ)' ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിച്ചു. നവാഗതയായ ഇന്ദു വി.എസ് ആണ് ചിത്രത്തിന്റെ സംവിധാനം. സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളിലേക്കുള്ള ചോദ്യങ്ങളാണ് '19 (1)(എ)' എന്ന് ഇന്ദു ദ ക്യുവിനോട് പറഞ്ഞിരുന്നു.
'ഇന്നത്തെ കാലത്തെ ഒരു രാഷ്ട്രീയ പശ്ചാത്തലത്തെയാണ് '19 (1)(എ)' എന്ന സിനിമ ഓര്‍മ്മപ്പെടുത്തുന്നത്. നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളിലേക്ക് ചില ചോദ്യങ്ങള്‍ അല്ലെങ്കില്‍ ചല ബന്ധം ഈ സിനിമയ്ക്ക് വേണമെന്നുണ്ട്. എന്നാല്‍ രാഷ്ട്രീയം മാത്രം പറഞ്ഞുകൊണ്ട് ഒരു സിനിമ ചെയ്യാന്‍ താത്പര്യവുമില്ല. അപ്പോള്‍ രാഷ്ട്രീയ പശ്ചാത്തലത്തെയാണ് സിനിമയുടെ പേര് സൂചിപ്പിക്കുന്നത്', എന്നാണ് ഇന്ദു പറഞ്ഞത്.
ഇന്ദു വി.എസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും ചേര്‍ന്നാണ് നിര്‍മ്മാണം. ആന്റോ ജോസഫും നീറ്റ പിന്റോയുമാണ് നിര്‍മ്മാതാക്കള്‍. മനേഷ് മാധവനാണ് ക്യാമറ. ഗോവിന്ദ് വസന്ത സംഗീത സംവിധാനം. മനോജ് എഡിറ്റിംഗ്. സമീറ സനീഷ് കോസ്റ്റിയൂം.
നിത്യ മേനോന്‍, വിജയ് സേതുപതി എന്നിവര്‍ക്കൊപ്പം ഇന്ദ്രജിത്ത് സുകുമാരന്‍, ഇന്ദ്രന്‍സ് എന്നിവരും പ്രധാന റോളിലുണ്ട്. ശ്രീകാന്ത് മുരളി, ദീപക് പറമ്പോല്‍, അതുല്യ, ഭഗത് മാനുവല്‍ എന്നിവരും ചിത്രത്തിലുണ്ട്.