'എന്റെ വില മനസ്സിലാക്കി വരികയാണെങ്കില്‍ ഇനിയും സഹകരിക്കും'; മലയാള സിനിമയില്‍ ഇനിയും പാടുമെന്ന് വിജയ് യേശുദാസ്

'എന്റെ വില മനസ്സിലാക്കി വരികയാണെങ്കില്‍ ഇനിയും സഹകരിക്കും'; മലയാള സിനിമയില്‍ ഇനിയും പാടുമെന്ന് വിജയ് യേശുദാസ്
Published on

തന്നെ ആവശ്യമുള്ളവര്‍ തന്റെ വില മനസ്സിലാക്കി വരികയാണെങ്കില്‍ അവരുമായി ഇനിയും സഹകരിക്കുമെന്ന് വിജയ് യേശുദാസ്. മലയാളത്തില്‍ പാടില്ലെന്നത് നേരത്തേ എടുത്ത തീരുമാനമാണ്. അതിനര്‍ത്ഥം മലയാള സിനിമകളില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കും എന്നല്ലെന്നും വിജയ് യേശുദാസ് പറഞ്ഞു. മാധ്യമം- കുടുംബം മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് പരാമര്‍ശം. വനിതയില്‍ വന്ന ഗായകന്റെ അഭിമുഖം വിവാദമായിരുന്നു.

'എന്റെ വില മനസ്സിലാക്കി വരികയാണെങ്കില്‍ ഇനിയും സഹകരിക്കും'; മലയാള സിനിമയില്‍ ഇനിയും പാടുമെന്ന് വിജയ് യേശുദാസ്
'മലയാളത്തില്‍ പാടില്ലെന്ന് പറഞ്ഞിട്ടില്ല, പറഞ്ഞതില്‍ ഒരു ഭാഗം മാത്രം പ്രചരിപ്പിച്ചു'; വിജയ് യേശുദാസ്

മലയാളത്തില്‍ സംഗീത സംവിധായകര്‍ക്കും പിന്നണി ഗായകര്‍ക്കും അര്‍ഹിക്കുന്ന വില കിട്ടുന്നില്ല, എന്നാല്‍ തെലുങ്കിലും തമിഴിലും ഈ പ്രശ്‌നമില്ല, ഈ അവഗണന മടുത്ത് മലയാള പിന്നണി ഗാനരംഗത്തുനിന്ന് പിന്‍മാറുകയാണെന്ന് വിജയ് യേശുദാസ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു.അതേക്കുറിച്ച് അദ്ദേഹം വിശദീകരിക്കുന്നത് ഇങ്ങനെ. 'അഭിമുഖത്തിനിടെ നടത്തിയ ഒരു പരാമര്‍ശം അവര്‍ ഹൈലൈറ്റായി നല്‍കുകയായിരുന്നു. കുറേ കാര്യങ്ങള്‍ പറഞ്ഞതിന്റെ കൂട്ടത്തില്‍ ഇതും പറഞ്ഞു. പക്ഷേ അതവര്‍ ആഘോഷമാക്കി. തുടര്‍ന്നാണത് മാധ്യമങ്ങളില്‍ വാര്‍ത്തയായത്'.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

യേശുദാസിന്റെ പിന്‍തുണയില്ലായിരുന്നെങ്കില്‍ വിജയ് ഗായകനാവില്ലായിരുന്നുവെന്ന വിമര്‍ശനങ്ങളോട് പ്രതികരിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു. 20 വര്‍ഷത്തെ കരിയറും ഗാനങ്ങളുമാണ് അതിനുള്ള മറുപടി. കരിയറിന്റെ തുടക്കത്തില്‍ ഉച്ചാരണ ശുദ്ധിയെക്കുറിച്ച് പരാതികളുയര്‍ന്നപ്പോള്‍ കഠിനമായ പരിശ്രമത്തിലൂടെയാണ് അത് മറികടന്നതെന്നും അദ്ദേഹം പറഞ്ഞു.

Will sing for Malayalam Cinema , Says Vijay Yeshudas

Related Stories

No stories found.
logo
The Cue
www.thecue.in