ക്രിട്ടിക്‌സ് ചോയ്‌സ് അവാര്‍ഡ്‌സില്‍ തിളങ്ങാന്‍ ‘ഐറിഷ്മാന്‍’, സ്‌കോര്‍സെസി ചിത്രത്തിന് 14 നോമിനേഷന്‍

ക്രിട്ടിക്‌സ് ചോയ്‌സ് അവാര്‍ഡ്‌സില്‍ തിളങ്ങാന്‍ ‘ഐറിഷ്മാന്‍’, സ്‌കോര്‍സെസി ചിത്രത്തിന് 14 നോമിനേഷന്‍

Published on

ക്രിട്ടിക്‌സ് ചോയ്‌സ് മൂവി അവാര്‍ഡ്‌സില്‍ നോമിനേഷനുകള്‍ വാരിക്കൂട്ടി മാര്‍ട്ടിന്‍ സ്‌കോര്‍സെസിയുടെ ദ ഐറിഷ്മാന്‍. നെറ്റ്ഫ്‌ലിക്‌സ് നിര്‍മിച്ച് സ്‌കോര്‍സെസി സംവിധാനം ചെയ്ത ചിത്രത്തിന് 14 നോമിനേഷനുകളാണ് ലഭിച്ചിരിക്കുന്നത്. മികച്ച ചിത്രം, സംവിധായകന്‍,നടന്‍, സഹനടന്‍ എന്നീ പ്രധാന നോമിനേഷനുകളെല്ലാം ചിത്രത്തിനുണ്ട്. റോബര്‍ട്ട് ഡിനീറോ, അല്‍ പാച്ചിനോ, ജോ പെഷി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

ക്വന്റിന്‍ ടാറന്റിനോയുടെ വണ്‍സ് അപ് ഓണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്ന ചിത്രത്തിന് 12 നോമിനേഷനുകളുണ്ട്. ഈ വര്‍ഷത്തെ ഹിറ്റ് ചിത്രമായ ടോഡ് ഫിലിപ്‌സിന്റെ ജോക്കറിന് ഏഴ് നോമിനേഷനുകളും മാര്‍വെലിന്റെ അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം മൂന്ന് നോമിനേഷനുകളുമാണ് നേടിയിരിക്കുന്നത്.

ക്രിട്ടിക്‌സ് ചോയ്‌സ് അവാര്‍ഡ്‌സില്‍ തിളങ്ങാന്‍ ‘ഐറിഷ്മാന്‍’, സ്‌കോര്‍സെസി ചിത്രത്തിന് 14 നോമിനേഷന്‍
‘മാര്‍ട്ടിന്‍ സ്‌കോര്‍സെസെ മാസ്റ്റര്‍പീസ്’ ; 100% റേറ്റിംഗുമായി ‘ദ ഐറിഷ്മാന്‍’, നവംബറില്‍ റിലീസ്‌ 

ടെലിവിഷന്‍ സീരീസ് വിഭാഗത്തിലും നെറ്റ്ഫ്‌ലിക്‌സ് സീരീസായ വെന്‍ ദേ സീ അസാണ് മുന്നില്‍. ആറ് നോമിനേഷനുകളാണ് ഈ മിനി സീരീസ് നേടിയിരിക്കുന്നത്. എന്‍ബിസിയുടെ ദിസ് ഈസ് അസ്, പോപ് ടിവിയുടെ ഷീറ്റ്‌സ് ക്രീക്ക് എന്നിവ അഞ്ച് നോമിനേഷനുകള്‍ നേടിയിട്ടുണ്ട്. മികച്ച ചിത്രങ്ങള്‍ക്കും സീരീസുകള്‍ക്കും അമേരിക്കന്‍ - കനേഡിയന്‍ ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ നല്‍കുന്നതാണ് പുരസ്‌കാരം. നെറ്റ്ഫ്‌ലിക്‌സ് ചിത്രം റോമ ആയിരുന്നു കഴിഞ്ഞ വര്‍ഷം പ്രധാന പുരസ്‌കാരങ്ങള്‍ നേടിയത്.

logo
The Cue
www.thecue.in