‘പക്ഷപാതം, കാലഹരണപ്പെട്ട തെരഞ്ഞെടുപ്പ്’; ഐഎഫ്എഫ്‌കെയില്‍ ‘ചോല’ പ്രദര്‍ശിപ്പിക്കാനില്ലെന്ന് സനല്‍ കുമാര്‍

‘പക്ഷപാതം, കാലഹരണപ്പെട്ട തെരഞ്ഞെടുപ്പ്’; ഐഎഫ്എഫ്‌കെയില്‍ ‘ചോല’ പ്രദര്‍ശിപ്പിക്കാനില്ലെന്ന് സനല്‍ കുമാര്‍

Published on

'ചോല' ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കാന്‍ നല്‍കില്ലെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. മലയാളി സിനിമകളുടെ തെരഞ്ഞെടുപ്പില്‍ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സംവിധായകന്റെ നിലപാട്. മേളയുടെ സംഘാടകര്‍ പക്ഷപാതപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും ചലച്ചിത്രങ്ങളുടെ തെരഞ്ഞെടുപ്പ് രീതി കാലഹരണപ്പെട്ടതാണെന്നും സനല്‍ കുമാര്‍ ശശിധരന്‍ പ്രതികരിച്ചു. കേരളാ രാജ്യാന്തര ചലച്ചിത്രമേള നവീകരിക്കണമെന്ന് ആവശ്യപ്പെടുന്ന റിഫോം ദ ഐഎഫ്എഫ്കെ ചലച്ചിത്രകൂട്ടായ്മക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയാണെന്നും സംവിധായകന്‍ വ്യക്തമാക്കി.

പരസ്യമായി പക്ഷപാതം കാണിക്കുന്ന, കാലഹരണപ്പെട്ട തെരഞ്ഞെടുപ്പ് രീതി സ്വീകരിക്കുന്ന ഈ മേളയില്‍ പങ്കെടുക്കുന്നത് വലിയ നിരുത്തരവാദിത്തമാകും.

സനല്‍ കുമാര്‍ ശശിധരന്‍

ബര്‍ലിന്‍ ചലച്ചിത്രമേളയില്‍ മത്സരിച്ച ചോല മികച്ച പ്രതികരണം നേടിയിരുന്നു.

സംവിധായകന്റെ പ്രതികരണം

“24-ാമത് ഐഎഫ്എഫ്‌കെയില്‍ കലൈഡോസ്‌കോപ് വിഭാഗത്തിലേക്ക് ചോലയ്ക്ക് ക്ഷണം ലഭിച്ചിരുന്നു. ഇന്‍വിറ്റേഷന്‍ ലഭിച്ചതില്‍ സന്തോഷം, പക്ഷെ മേളയില്‍ നിന്ന് ചിത്രം പിന്‍വലിക്കുകയാണെന്ന് കാണിച്ച് ഞാന്‍ മെയില്‍ അയച്ചു. മലയാളം സിനിമാ ടുഡേ വിഭാഗത്തിലേക്ക് ചിത്രങ്ങള്‍ തെരഞ്ഞെടുത്തത് പ്രത്യക്ഷമായ പക്ഷപാതത്തോടെയും അണ്‍പ്രൊഫഷണല്‍ രീതിയിലുമായതില്‍ പ്രതിഷേധിച്ചാണിത്. പരസ്യമായി പക്ഷപാതം കാണിക്കുന്ന, കാലഹരണപ്പെട്ട തെരഞ്ഞെടുപ്പ് രീതി സ്വീകരിക്കുന്ന ഈ മേളയില്‍ പങ്കെടുക്കുന്നത് വലിയ നിരുത്തരവാദിത്തമാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. 'ചോല' ഉടന്‍ തന്നെ തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ഇന്‍ഡി സിനിമാ മേഖലയിലെ എന്റെ സിനിമാ സഹപ്രവര്‍ത്തകര്‍ ആരംഭിച്ച റീഫോ ദ ഐഎഫ്എഫ്‌കെ കൂട്ടായ്മയെ ഞാന്‍ പിന്തുണയ്ക്കുന്നു. വ്യക്തിപരമായ ചില കാരണങ്ങളാല്‍ അതിന്റെ ഭാഗമല്ലെങ്കില്‍ കൂടിയും.”

‘പക്ഷപാതം, കാലഹരണപ്പെട്ട തെരഞ്ഞെടുപ്പ്’; ഐഎഫ്എഫ്‌കെയില്‍ ‘ചോല’ പ്രദര്‍ശിപ്പിക്കാനില്ലെന്ന് സനല്‍ കുമാര്‍
ഐഎഫ്എഫ്‌കെ: ‘തെരഞ്ഞടുപ്പില്‍ ക്രമക്കേട്, സെലക്ഷന് യോഗ്യതയുള്ളവര്‍ വേണം’, ഹൈക്കോടതിയെ സമീപിക്കാന്‍ ചലച്ചിത്രകൂട്ടായ്മ

കേരളാ രാജ്യാന്തര ചലച്ചിത്രമേള നവീകരിക്കണമെന്ന് ആവശ്യപ്പെടുന്ന റിഫോം ദ ഐഎഫ്എഫ്കെ ചലച്ചിത്ര അക്കാദമിയെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കുകയാണെന്ന് വ്യക്തമാക്കിയിരുന്നു. മലയാളം സിനിമകളുടെ തെരഞ്ഞെടുപ്പില്‍ നിയമവിരുദ്ധ നടപടികളും ക്രമക്കേടുകളും നടക്കുന്നതായാണ് ചലച്ചിത്ര കൂട്ടായ്മയുടെ ആരോപണം.

കേരളത്തില്‍ അങ്ങോളം തിയറ്ററുകളില്‍ നൂറ് ദിവസത്തോളം ഓടുകയും ചാനലുകളില്‍ ഡിവിഡിയിലും ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളില്‍ വന്ന സിനിമകളാണ് മലയാളം സിനിമാ ടുഡേ കാറ്റഗറിയില്‍ കൂടുതലുമെന്ന് കൂട്ടായ്മ ചൂണ്ടിക്കാണിക്കുന്നു. ഇത്തരം സിനിമകള്‍ മേളകളില്‍ ആരും കാണില്ല. മേളയുടെ ഗുണനിലവാരം ഉയര്‍ത്തണമെന്ന ആവശ്യമാണ് തങ്ങള്‍ ഉന്നയിക്കുന്നത്. പോപ്പുലര്‍ സിനിമ എന്ന കാറ്റഗറിയുണ്ടാക്കി സിനിമകള്‍ കാണിക്കാം. തെരഞ്ഞെടുക്കപ്പെട്ട 14 സിനിമകള്‍ക്ക് രണ്ട് ലക്ഷം രൂപാ വീതം ഗ്രാന്‍ഡ് കിട്ടുന്നുണ്ട്. അത് കിട്ടുന്നത് കൂടുതലും തിയറ്ററില്‍ കളക്ട് ചെയ്ത സിനിമകള്‍ക്കാണ്. ഇത് വലിയ അശ്ലീലമാണ്. സെലക്ഷന്‍ പാനലില്‍ യോഗ്യതയുള്ളവര്‍ ഉണ്ടാകണമെന്ന ആവശ്യവും റിഫോം ദ ഐഎഫ്എഫ്‌കെ ഉന്നയിക്കുന്നു.

‘പക്ഷപാതം, കാലഹരണപ്പെട്ട തെരഞ്ഞെടുപ്പ്’; ഐഎഫ്എഫ്‌കെയില്‍ ‘ചോല’ പ്രദര്‍ശിപ്പിക്കാനില്ലെന്ന് സനല്‍ കുമാര്‍
വാളയാര്‍ കേസ് : ‘ഗുരുതര സാഹചര്യങ്ങളില്‍’ മേല്‍ക്കോടതിക്ക് പുനരന്വേഷണമോ,പുനര്‍ വിചാരണയോ ഉത്തരവിടാം ; പക്ഷേ കടമ്പകളേറെ 

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in