തൊണ്ണൂറ്റിനാലാമത് ഓസ്‌കാറില്‍ നേട്ടമുണ്ടാക്കി കോഡയും ഡ്യൂണും. മികച്ച ചിത്രം, സഹനടന്‍, അഡാപ്റ്റഡ് സ്‌ക്രീന്‍പ്ലേ എന്നിങ്ങനെ മൂന്ന് പുരസ്‌കാരങ്ങള്‍ ഷോണ്‍ ഹേഡര്‍ സംവിധാനം ചെയ്ത കോഡ സ്വന്തമാക്കിയപ്പോള്‍ ഛായാഗ്രഹണം, പശ്ചാത്തല സംഗീതം, പ്രൊഡക്ഷന്‍ ഡിസൈന്‍, ശബ്ദമിശ്രണം, എഡിറ്റിംഗ്, വിഷ്വല്‍ എഫക്ട് എന്നിങ്ങനെ ആറ് പുരസ്‌കാരങ്ങളാണ് ഡെന്നിസ് വില്ലെന്യു സംവിധാനം ചെയ്ത ഡ്യൂണ്‍ നേടിയത്. ദ ഐസ് ഓഫ് ടാമി ഫെയിലെ അഭിനയത്തിന് ജെസിക്ക ചെസ്റ്റിന്‍ മികച്ച നടിയായും കിങ്ങ് റിച്ചാര്‍ഡിലെ അഭിനയത്തിന് വില്‍ സ്മിത്ത് മികച്ച നടനായും തെരഞ്ഞെടുക്കപ്പെട്ടു. ജെയ്ന്‍ കാമ്പ്യനാണ് ( ദ പവര്‍ ഓഫ് ദ ഡോഗ് ) മികച്ച സംവിധായിക.
വെസ്റ്റ് സൈഡ് സ്റ്റോറിയിലെ പ്രകടനത്തിന് മികച്ച സഹ നടിക്കുള്ള പുരസ്‌കാരം അരിയാനോ ഡിബോസും കോഡയിലെ പ്രകടനത്തിലൂടെ ട്രോയ് കോട്‌സറിന്് മികച്ച സഹനടനുള്ള പുരസ്‌കാരവും നേടി. അഭിനയത്തിനുള്ള ഓസ്‌കാര്‍ നേടുന്ന കേള്‍വിശക്തിയില്ലാത്ത ആദ്യ നടനാണ് ട്രോയ് കോസ്റ്റര്‍. 1987ല്‍ ചില്‍ഡറന്‍ ഓഫ് ലെസര്‍ ഗോഡ് എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ മാര്‍ലി മാട്ലിനാണ് കേള്‍വിശക്തിയില്ലാതെ പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യതാരം.
മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരം ജാപ്പനീസ് ചിത്രമായ ഡ്രൈവ് മൈ കാറിനാണ്. ബെല്‍ഫാസ്റ്റിലൂടെ മികച്ച തിരക്കഥയ്ക്കുളള പുരസ്‌കാരം കെന്നത്ത് ബ്രാന സ്വന്തമാക്കി. സമ്മര്‍ ഓഫ് സോളാണ് മികച്ച ഡോക്യുമെന്ററി ചിത്രം. നോ ടൈം ടു ഡൈ എന്ന ഗാനത്തിലൂടെ ബില്ലി ഐലിഷ്, ഫിന്നസ് ഒ കോനല്‍ എന്നിവര്‍ മികച്ച ഗാനത്തിലുള്ള പുരസ്‌കാരവും സ്വന്തമാക്കി.
ചിത്രം - കോഡ
നടി- ജെസീക്ക ചസ്റ്റന്‍ (ദ ഐയ്‌സ് ഓഫ് ടമ്മി ഫേയേ )
നടന്‍- വില്‍ സ്മിത്ത് (കിങ് റിച്ചാര്‍ഡ്)
സംവിധായിക - ജെയ്ന്‍ കാമ്പ്യന്‍ (ദ പവര്‍ ഓഫ് ദ ഡോഗ്)
തിരക്കഥ (ഒറിജിനല്‍)- കെന്നത്ത് ബ്രാന (ബെല്‍ഫാസ്റ്റ്)
അവലംബിത തിരക്കഥ- ഷോണ്‍ ഹെഡെര്‍ (കോഡ)
സഹനടി അരിയാന ഡിബോസ് (വെസ്റ്റ് സൈഡ് സ്റ്റോറി)
സഹനടന്‍- ട്രോയ് കൊട്‌സര്‍ (കോഡ)
വിദേശ ചിത്രം- ഡ്രൈവ് മൈ കാര്‍ (ജപ്പാന്‍)
ഡോക്യുമെന്ററി ചിത്രം- സമ്മര്‍ ഓഫ് സോള്‍
ചിത്രസംയോജനം- ജോ വാക്കര്‍ (ഡ്യൂണ്‍)
പശ്ചാത്തല സംഗീതം - ഹാന്‍സ് സിമ്മര്‍ (ഡ്യൂണ്‍)
ഛായാഗ്രഹണം ഗ്രേയ്ഗ് േ്രഫസര്‍ (ഡ്യൂണ്‍)
സൗണ്ട് ഡിസൈന്‍ : മാക് റൂത്ത്, മാര്‍ക്ക് മാങ്കിനി, ദിയോ ഗ്രീന്‍, ഡഗ് ഹെംഫില്‍, റോണ്‍ ബാര്‍ട്‌ലെറ്റ്
(ഡ്യൂണ്‍)
പ്രൊഡക്ഷന്‍ ഡിസൈന്‍ - ഡ്യൂണ്‍
ഗാനം - ബില്ലി എലിഷ്, ഫിന്നെസ് ഒ കോനല്‍ (നോ ടൈം ടു ഡൈ)