കാൻ ഫിലിം ഫെസ്റ്റിവലിന്റെ പരമോന്നത ബഹുമതിയായ പാം ദേ യോർ പുരസ്കാരം നടി മെറിൽ സ്ട്രീപ്പിന്. ചലച്ചിത്ര രംഗത്തെ അരനൂറ്റാണ്ട് കാലത്തെ വിലമതിക്കാനാകാത്ത സംഭവനകൾക്കാണ് ആദരം. മെയ് പതിനാലിന് ആരംഭിക്കുന്ന 77-മത് ഫിലിം ഫെസ്റ്റിവലിൽ മുഖ്യാതിഥിയായി സ്ട്രീപ്പ് എത്തും. 1998-ൽ പുറത്തിറങ്ങിയ ഇവിൽ ഏയ്ഞ്ചൽസ് എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള അവാർഡ് നേടിയ സ്ട്രീപ്പ് നീണ്ട മുപ്പത്തിയഞ്ച് വർഷങ്ങൾക്ക് ശേഷമാണ് കാൻ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കുന്നത്. മെറിൽ സ്ട്രീപ്പിന് ഒപ്പം സ്റ്റുഡിയോ ജിബിരിയും, സംവിധായകൻ ജോർജ് ലൂക്കാസും ഈ വർഷത്തെ പാം ദേ യോറിന് അർഹരായി.
ഗ്രെയ്റ്റസ്റ്റ് ആക്ടർ ഓഫ് ഓൾ ടൈം എന്നറിയപ്പെടുന്ന മെറിൽ സ്ട്രീപ്പ് 1997-ൽ പുറത്തിറങ്ങിയ ഡീർ ഹണ്ടർ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെക്കെത്തിയത്. ആദ്യ ചിത്രത്തിലെ അഭിനയത്തിന് തന്നെ അക്കാഡമി അവാർഡിന് നോമിനേറ്റ് ചെയ്യപ്പെട്ട സ്ട്രീപ്പ് ഇന്ന് ഏറ്റവു കൂടുതൽ തവണ ഓസ്കാറിന് നോമിനേറ്റ് ചെയ്യപ്പെട്ട അഭിനേതാവാണ്.
2002 മുതലാണ് ക്യാൻസ് ഫെസ്റ്റിവൽ മത്സരേതര ഹോണററി പാം ദേ യോർ ആദരങ്ങൾ നൽകിത്തുടങ്ങിയത്. മത്സര വിഭാഗങ്ങളിൽ പങ്കെടുക്കാത്ത എന്നാൽ ശ്രേദ്ധേയമായ സംഭാവനകൾ നൽകിയിട്ടുള്ള സംവിധായകർക്കും അഭിനേതാക്കൾക്കുമാണ് ഹോണററി പാം ദേ യോർ നൽകുന്നത്. ഗ്രെറ്റ ഗർവിഗ് അധ്യക്ഷയാകുന്ന ഫെസ്റ്റിവൽ മെയ് 25-ന് അവസാനിക്കും.