മാര്‍ട്ടിന്‍ സ്‌കോര്‍സെസെ
മാര്‍ട്ടിന്‍ സ്‌കോര്‍സെസെ

‘മാര്‍ട്ടിന്‍ സ്‌കോര്‍സെസെ മാസ്റ്റര്‍പീസ്’ ; 100% റേറ്റിംഗുമായി ‘ദ ഐറിഷ്മാന്‍’, നവംബറില്‍ റിലീസ്‌ 

Published on

അക്കാദമി അവാര്‍ഡ് ജേതാവായ മാര്‍ട്ടിന്‍ സ്‌കോര്‍സെസെയുടെ പുതിയ ചിത്രം ‘ദ ഐറിഷ്മാന്’ മികച്ച പ്രതികരണം. ന്യൂയോര്‍ക്ക് ഫിലിം ഫെസ്റ്റിവലില്‍ പ്രീമിയല്‍ ചെയ്ത ചിത്രത്തിന് സംവിധായകന്റെ മാസ്റ്റര്‍പീസുകളിലൊന്നെന്നാണ് പ്രേക്ഷക പ്രതികരണം. ന്യൂയോര്‍ക്ക് ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചിത്രമായാണ് 'ദി ഐറിഷ്മാന്റെ' വേള്‍ഡ് പ്രീമിയര്‍ നടന്നത്.

പ്രധാന റിവ്യൂ അഗ്രിഗേഷന്‍ വെബ്‌സൈറ്റായ റോട്ടന്‍ ടൊമാറ്റോസിന്റെ ആദ്യ റേറ്റിംഗില്‍ 100 ശതമാനമാണ് ഐറിഷ്മാന്‍ നേടിയയത്. 33 നിരൂപണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ഉയര്‍ന്ന റേറ്റിംഗ്.
മാര്‍ട്ടിന്‍ സ്‌കോര്‍സെസെ
അമ്പരപ്പിച്ച പത്ത് ലോക സിനിമകളില്‍ ജല്ലിക്കട്ട്, ടിഫ് റൊട്ടന്‍ ടൊമാറ്റോ ലിസ്റ്റില്‍ മികച്ച റേറ്റിംഗും

വെള്ളിയാഴ്ച പ്രീമിയര്‍ കഴിഞ്ഞതിന് പിന്നാലെ തന്നെ നിരൂപകരും പ്രേക്ഷകരും ചിത്രത്തെ വാഴ്ത്തുകയാണ്. ഗാംഗ്‌സറ്റര്‍ പശ്ചാത്തലത്തിലുള്ള ചിത്രം സംവിധായകന്‍ അവതരിപ്പിക്കുന്നത് ചെറിയ കോമഡി ടോണോടുകൂടിയാണ്. റോബര്‍ട്ട് ഡി നീറോ, അല്‍ പച്ചീനോ, ജോ പാസ്‌കി എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ദൈര്‍ഘ്യം മൂന്നരമണിക്കൂറാണ്.

ചാള്‍സ് ബ്രാന്റ് രചിച്ച 'ഐ ഹേഡ് യു പെയിന്റ് ഹൗസസ്' എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഐബിറ്റി (ഇന്റര്‍നാഷണല്‍ ബ്രദര്‍ഹുഡ് ഓഫ് ടീംസ്റ്റേഴ്സ്) പ്രസിഡന്റായിരുന്ന, 62-ാം വയസ്സില്‍ കാണാതായ ജിമ്മി ഹോഫയുടെയും പില്‍ക്കാലത്ത് ഹോഫയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഫ്രാങ്ക് ഷീരന്റെയും കഥയാണ് പുസ്തകവും സിനിമയും.

ഡിജിറ്റല്‍ ടെക്‌നോളജിയുടെ സഹായത്തോടെ റോാബര്‍ട്ട് ഡിനോറോയും അല്‍ പാച്ചിനോയും സിനിമയ്ക്കായി പ്രായം കുറച്ചും സ്‌ക്രീനിലെത്തുന്നുണ്ട്. 2010ല്‍ ആദ്യമായി പ്രഖ്യാപിച്ച ചിത്രം അഭിനേതാക്കളെ ‘ഡീ ഏജ്’ ചെയ്യാന്‍ വേണ്ട സാങ്കേതിക വിദ്യയുടെ അഭാവവും നിര്‍മാതാവ് ലഭിക്കാത്തതും കാരണം നീണ്ടുപോവുകയുമായിരുന്നു. നെറ്റ്ഫ്‌ലിക്‌സാണ് ചിത്രം ഇപ്പോള്‍ നിര്‍മിച്ചിരിക്കുന്നത്. ചിത്രം നവംബര്‍ 1 മുതല്‍ തിയ്യേറ്ററുകളിലും 27 മുതല്‍ നെറ്റ്ഫ്‌ലിക്‌സിലും റിലീസ് ചെയ്യും.

logo
The Cue
www.thecue.in