ലിജോയുടെ ജല്ലിക്കട്ടും അനന്ത് മഹാദേവന്റെ മായ്ഘാട്ടും ഗോവ മേളയില്‍; സുവര്‍ണമയൂരത്തിന് മത്സരിക്കാന് 2 മലയാളി സംവിധായകരുടെ ചിത്രങ്ങള്‍  

ലിജോയുടെ ജല്ലിക്കട്ടും അനന്ത് മഹാദേവന്റെ മായ്ഘാട്ടും ഗോവ മേളയില്‍; സുവര്‍ണമയൂരത്തിന് മത്സരിക്കാന് 2 മലയാളി സംവിധായകരുടെ ചിത്രങ്ങള്‍  

Published on

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ജല്ലിക്കട്ടും’ അനന്ത് മഹാദേവന്‍ സംവിധാനം ചെയ്ത മറാത്തി ചിത്രം ‘മായ്ഘാട്ട് ക്രൈം നമ്പര്‍ 103/ 2005’ ഉം അമ്പതാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുത്തു. ആകെ പതിനഞ്ച് ചിത്രങ്ങളാണ് മത്സരവിഭാഗത്തിലുള്ളത്. ഇതില്‍ തെരഞ്ഞെടുക്കപ്പെട്ട രണ്ട് ഇന്ത്യന്‍ ചിത്രങ്ങളും മലയയാളി സംവിധായകരുടെ ചിത്രങ്ങളാണ്.

ഛായാഗ്രഹകനും അക്കാദമി ഓഫ് മോഷന്‍ പിക്‌ചേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സിന്റെ മുന്‍ പ്രസിഡന്റും ആയിരുന്ന ജോണ്‍ ബെയ്‌ലിയാണ് അന്താരാഷ്ട്ര മത്സരവിഭാഗത്തിന്റെ ജൂറി ചെയര്‍മാന്‍. ഫ്രഞ്ച് സംവിധായകനായ റോബിന്‍ കാംപിലോ, ചൈനീസ് സംവിധായകന്‍ സാങ്ങ് യങ്ങ്, സ്‌കോട്ടി് ഫിലിം മേക്കറായ ലിന്‍ റാംസേ, ബോളിവുഡ് സംവിധായകന്‍ രമേഷ് സിപ്പി എന്നിവരാണ് ജൂറിയിലെ മറ്റ് അംഗങ്ങള്‍.

ലിജോയുടെ ജല്ലിക്കട്ടും അനന്ത് മഹാദേവന്റെ മായ്ഘാട്ടും ഗോവ മേളയില്‍; സുവര്‍ണമയൂരത്തിന് മത്സരിക്കാന് 2 മലയാളി സംവിധായകരുടെ ചിത്രങ്ങള്‍  
ഗോവ ചലച്ചിത്രമേള: പനോരമയില്‍ ജല്ലിക്കട്ട് അടക്കം അഞ്ച് മലയാള ചിത്രങ്ങള്‍ 
https://twitter.com/IFFIGoa/status/1185104071738310656

കഴിഞ്ഞ വര്‍ഷം മേള മികച്ച സംവിധായകനായി ലിജോ ജോസ് പെല്ലിശ്ശേരിയെ തെരഞ്ഞെടുത്തിരുന്നു. ഈമയൗ എന്ന ചിത്രത്തിനായിരുന്നു പുരസ്‌കാരം. ചിത്രത്തിലെ അഭിനയത്തിന് ചെമ്പന്‍ വിനോദ് ജോസിന് മികച്ച നടനുളള പുരസ്‌കാരവും ലഭിച്ചിരുന്നു. നവംബര്‍ 20 മുതല്‍ 28 വരെയാണ് ഐഎഫ്എഫ്ഐ ഗോള്‍ഡന്‍ ജൂബിലി എഡിഷന്‍.

ഇന്ത്യന്‍ പനോരമ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മൂന്ന് മലയാള ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ജല്ലിക്കട്ട്', പാര്‍വതി നായികയായ മനു അശോകന്‍ ചിത്രം 'ഉയരെ', ടി കെ രാജീവ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രം 'കോളാമ്പി' എന്നിവയാണ് ഇന്ത്യന്‍ പനോരമയില്‍ ഇടം പിടിച്ചത്. സംവിധായകന്‍ പ്രിയദര്‍ശനാണ് ഫീച്ചര്‍ ഫിലിം വിഭാഗത്തിന്റെ ജൂറി ചെയര്‍മാന്‍..

76 രാജ്യങ്ങളില്‍ നിന്നും 200ലധികം ചിത്രങ്ങളാണ് മേളയില്‍ സ്‌ക്രീന്‍ ചെയ്യുക. സുവര്‍ണജൂബിലിയുടെ ഭാഗമായി 12 ഇന്ത്യന്‍ ഭാഷകളിലെ 50 വര്‍ഷം പൂര്‍ത്തിയാക്കിയ സിനിമകളുടെ പ്രത്യേക പ്രദര്‍ശനമുണ്ടാകും. ഫെസ്റ്റിവലിലേക്ക് പതിനായിരം ഡെലിഗേറ്റുകളെ പ്രതീക്ഷിക്കുന്നതായി കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. മേളയുടെ വേദിയില്‍ വെച്ച് അമിതാഭ് ബച്ചന് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം കൈമാറും. ബച്ചന്റെ തെരഞ്ഞെടുത്ത സിനിമകളുടെ പാക്കേജും ഫെസ്റ്റിവലിലുണ്ട്

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in