ഐഎഫ്എഫ്‌കെ: ‘ദെ സെ നതിങ് സ്റ്റെയ്സ് ദ സെയിമി’ന് സുവര്‍ണ ചകോരം; ലിജോയ്ക്ക് പ്രത്യേക പരാമര്‍ശം
ജോ ഒഡഗിരി സംവിധാനം ചെയ്ത ജാപ്പനീസ് ചിത്രം 'ദെ സെ നതിങ് സ്റ്റെയ്സ് ദ സെയിം' ഐഎഎഫ്എഫ്‌കെയിലെ ഏറ്റവും മികച്ച ചിത്രം. മികച്ച സംവിധായകനുള്ള പുരസ്‌കാരം ബ്രസീലിയന്‍ ഫിലിം മേക്കര്‍ അലന്‍ ഡെബര്‍ട്ടോണ് കരസ്ഥമാക്കി. 'പാക്കറേറ്റ്' ആണ് അലന് പുരസ്‌കാരം നേടിക്കൊടുത്തത്.
ഡോക്ടര്‍ ബിജുവിന്റെ വെയില്‍ മരങ്ങള്‍ മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം നേടി. ഹിന്ദി ചിത്രമായ ആനി മാനിക്കാണ് മികച്ച ഏഷ്യ-പസഫിക് വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള നെറ്റ് പാക് പുരസ്‌കാരം. മധു സി നാരായണന്റെ കുമ്പളങ്ങി നൈറ്റ്‌സിന് നെറ്റ്പാക് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു.
സന്തോഷ് മണ്ടൂരിന്റെ 'പനി' (ഫീവര്‍) മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസ്‌കി പുരസ്‌കാരം നേടി. ജെല്ലിക്കെട്ടിലൂടെ ലിജോ ജോസ് പെല്ലിശ്ശേരി പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹനായി. അര്‍ജന്റീനിയന്‍ സംവിധായകന്‍ ഫെര്‍ണാണ്ടോ സൊലാനസിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നല്‍കി.