ജെല്ലിക്കട്ടിനെ ഓസ്‌കാറിലേക്ക് നയിക്കാന്‍ ഗുനീത് മോംഗ, ലിജോ പെല്ലിശേരി ലോകസിനിമയെ പിടിച്ചുലക്കാന്‍ പ്രാപ്തിയുള്ള ആളെന്ന് മോംഗ

ജെല്ലിക്കട്ടിനെ ഓസ്‌കാറിലേക്ക് നയിക്കാന്‍ ഗുനീത് മോംഗ, ലിജോ പെല്ലിശേരി ലോകസിനിമയെ പിടിച്ചുലക്കാന്‍ പ്രാപ്തിയുള്ള ആളെന്ന് മോംഗ
Published on

ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ഓസ്‌കാര്‍ നോമിനേഷന് ശ്രമിക്കുന്ന മലയാള ചിത്രം 'ജല്ലിക്കട്ടി'ന്റെ ഓസ്‌കാര്‍ കാമ്പയിന്‍ നയിക്കുന്നത് ഇന്ത്യന്‍ സിനിമകളെ അന്താരാഷ്ട്ര വേദികളിലെത്തിച്ച് ശ്രദ്ധേയയായ നിര്‍മ്മാതാവ് ഗുനീത് മോംഗ. ഓസ്‌കാര്‍ ജേതാവ് കൂടിയായ ഗുനീത് മോംഗ ജല്ലിക്കട്ടിന്റെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറായി അക്കാദമി അവാര്‍ഡിന് വേണ്ടിയുള്ള പ്രദര്‍ശനങ്ങളും പ്രചരണങ്ങളും ഏകോപിപ്പിക്കും. രാജ്യാന്തര സിനിമാ വെബ്‌സൈറ്റായ വറൈറ്റിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ലഞ്ച് ബോക്‌സ് എന്ന സിനിമയുടെ നിര്‍മ്മാതാവ് കൂടിയായ ഗുനീത് മോംഗ 2021ല്‍ മികച്ച ഡോക്യുമെന്ററിയായി തെരഞ്ഞെടുക്കപ്പെട്ട പിരിഡ്, എന്‍ഡ് ഓഫ് സെന്റന്‍സിന്റെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറുമായിരുന്നു.

2016ല്‍ ഇന്ത്യയുടെ ഒഫീഷ്യല്‍ എന്‍ട്രിയായ വെട്രിമാരന്‍ ചിത്രം വിസാരണെയുടെ പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതും മോംഗയാണ്. ഗാംഗ്‌സ് ഓഫ് വാസിപൂര്‍, മസാന്‍ എന്നീ സിനിമകളുടെ സഹനിര്‍മ്മാതാവുമായിരുന്നു ഗുനീത് മോംഗ. 2018 വറൈറ്റിയുടെ ഇന്റര്‍നാഷനല്‍ വിമന്‍സ് ഇംപാക്ട് റിപ്പോര്‍ട്ടില്‍ ലോകത്ത് നിന്ന് തെരഞ്ഞെടുക്കപ്പെട്ട അമ്പത് പേരില്‍ ഒരാള്‍ ഗുനീത് ആയിരുന്നു. സൂര്യ നായകനായ സൂരരെ പോട്ര് എന്ന സിനിമയുടെ സഹനിര്‍മ്മാതാവുമാണ് ഗുനീത്.

ആഗോള പ്രേക്ഷക സമൂഹത്തെ പിടിച്ചുലക്കാന്‍ പ്രാപ്തിയുള്ള പ്രതിഭാധനനായ ചലച്ചിത്രകാരനാണ് ലിജോ പെല്ലിശേരിയെന്നും അമ്പരപ്പിക്കുന്ന ദൃശ്യങ്ങളുടെയും സംഗീതത്തിന്റെ അകമ്പടിയുള്ള മാസ്റ്റര്‍ പീസാണ് ജല്ലിക്കട്ട് എന്നും രാജ്യാന്തര പ്രേക്ഷകര്‍ ലിജോയുടെ ക്രാഫ്റ്റിന് സാക്ഷിയാകുന്നതിന് കാത്തിരിക്കുകയാണെന്നും ഗുനീത് മോംഗ പറയുന്നു.

ജെല്ലിക്കട്ടിനെ ഓസ്‌കാറിലേക്ക് നയിക്കാന്‍ ഗുനീത് മോംഗ, ലിജോ പെല്ലിശേരി ലോകസിനിമയെ പിടിച്ചുലക്കാന്‍ പ്രാപ്തിയുള്ള ആളെന്ന് മോംഗ
ഗിരീഷ് ഇല്ലെങ്കില്‍ ജല്ലിക്കട്ട് മാറ്റിവച്ചേനേ, പോത്തുകളെ ആര്‍ക്കും കൊടുത്തില്ല | ലിജോ പെല്ലിശേരി
ജെല്ലിക്കട്ടിനെ ഓസ്‌കാറിലേക്ക് നയിക്കാന്‍ ഗുനീത് മോംഗ, ലിജോ പെല്ലിശേരി ലോകസിനിമയെ പിടിച്ചുലക്കാന്‍ പ്രാപ്തിയുള്ള ആളെന്ന് മോംഗ
ക്യാമറയുടെ ജല്ലിക്കട്ട്, ഗിരീഷ് ഗംഗാധരന്‍ അഭിമുഖം 

ജല്ലിക്കട്ട് പൂര്‍ത്തിയായപ്പോള്‍ തന്നെ ആദ്യം കണ്ടവരിലൊരാളാണ് ഗുനീത് മോംഗ. ടീമിനൊപ്പം ഗുനീത് ഭാഗമായതില്‍ ആഹ്ലാദമുണ്ടെന്നാണ് ലിജോ പെല്ലിശേരിയുടെ പ്രതികരണം. ടൊറന്റോ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലിലാണ് ജല്ലിക്കട്ട് ആദ്യമായി പ്രദര്‍ശിപ്പിച്ചത്. ബുസാന്‍, ലണ്ടന്‍, റോട്ടര്‍ഡാം ഫെസ്റ്റിവലുകളിലും ജല്ലിക്കട്ട് പിന്നീട് പ്രദര്‍ശിപ്പിച്ചു. ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച സംവിധായകനായും 2019ല്‍ ലിജോ പെല്ലിശേരി ജല്ലിക്കട്ടിലൂടെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

എസ് ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന കഥയുടെ സ്വതന്ത്ര ആഖ്യാനമാണ് ജല്ലിക്കട്ട്. എസ് ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്നാണ് തിരക്കഥയെഴുതിയത്. ഇടുക്കിയിലെ ഉള്‍ഗ്രാമത്തില്‍ ഇറച്ചിവെട്ടുകാരന്‍ കൊണ്ടുവന്ന പോത്ത് കയറ് പൊട്ടിച്ചോടുന്നതും ഒരു നാട് മുഴുവന്‍ പോത്തിന് പിന്നാലെയാകുന്നതുമാണ് സിനിമയുടെ പ്രമേയം. ഗിരീഷ് ഗംഗാധരന്റെ ഛായാഗ്രഹണവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ചെമ്പന്‍ വിനോദ് ജോസ്, ആന്റണി വര്‍ഗീസ്, ശാന്തി ബാലചന്ദ്രന്‍, സാബുമോന്‍ അബ്ദുസമദ്, ജാഫര്‍ ഇടുക്കി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. പ്രശാന്ത് പിള്ള സംഗീതവും, രംഗനാഥ് രവി സൗണ്ട് ഡിസൈനും.

ജെല്ലിക്കട്ടിനെ ഓസ്‌കാറിലേക്ക് നയിക്കാന്‍ ഗുനീത് മോംഗ, ലിജോ പെല്ലിശേരി ലോകസിനിമയെ പിടിച്ചുലക്കാന്‍ പ്രാപ്തിയുള്ള ആളെന്ന് മോംഗ
നായകന്‍ മുതല്‍ ജല്ലിക്കട്ട് വരെ, ലിജോ പെല്ലിശേരിയുടെ മാറിനടത്തം, പ്രേക്ഷകരുടെയും 

കൊവിഡ് മഹാമാരിയെ തുടര്‍ന്ന് 2021 ഫെബ്രുവരിയില്‍ നടക്കേണ്ട 93ാമത് അക്കാദമി അവാര്‍ഡ് ഇക്കുറി 2021 ഏപ്രില്‍ 25ലേക്ക് മാറ്റിയിരുന്നു. വിദേശ ഭാഷാ ചിത്രങ്ങളുടെ വിഭാഗത്തിലാണ് ജല്ലിക്കട്ടിന് ഓസ്‌കാര്‍ നോമിനേഷനിലെത്തേണ്ടത്. ഓസ്‌കാറിന് നോമിനേറ്റ് ചെയ്യപ്പെട്ട സിനിമകളിലാണ് പുരസ്‌കാരത്തിനായുള്ള തെരഞ്ഞെടുപ്പ്.

ജെല്ലിക്കട്ടിനെ ഓസ്‌കാറിലേക്ക് നയിക്കാന്‍ ഗുനീത് മോംഗ, ലിജോ പെല്ലിശേരി ലോകസിനിമയെ പിടിച്ചുലക്കാന്‍ പ്രാപ്തിയുള്ള ആളെന്ന് മോംഗ
ജല്ലിക്കട്ട്, ആസ്വാദനശീലങ്ങള്‍ക്ക് മേൽ ഏൽപിക്കുന്ന പ്രഹരം
ജെല്ലിക്കട്ടിനെ ഓസ്‌കാറിലേക്ക് നയിക്കാന്‍ ഗുനീത് മോംഗ, ലിജോ പെല്ലിശേരി ലോകസിനിമയെ പിടിച്ചുലക്കാന്‍ പ്രാപ്തിയുള്ള ആളെന്ന് മോംഗ
ഗിരീഷ് ഗംഗാധരന്‍, നിങ്ങളുടെ ക്യാമറയുടെ ജല്ലിക്കട്ട് കൂടിയാണ് ഈ സിനിമ 
Summary

Guneet Monga Boards India’s Oscar Entry ‘Jallikattu’ As Executive Producer

Related Stories

No stories found.
logo
The Cue
www.thecue.in