യുവതുര്‍ക്കി എന്ന സിനിമയിലെ സുരേഷ് ഗോപിക്ക് ജയിലില്‍ ഭക്ഷണത്തില്‍ എലിയെ കിട്ടുന്ന സീനില്‍ ഉപയോഗിച്ചത് ഒറിജിനല്‍ എലിയെ ആയിരുന്നുവെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സേതു അടൂര്‍. കലാസംവിധായകന്‍ കൊണ്ടുവന്ന കേക്ക് കൊണ്ടുണ്ടാക്കിയ എലി സംവിധായകന്‍ ഭദ്രന്‍ ഉപയോഗിച്ചില്ല. പകരം പച്ച എലിയെ ആണ് സുരേഷ് ഗോപി കടിച്ചുപറിച്ചതെന്നും സേതു അടൂര്‍. സംവിധായകന്‍ ഭദ്രന്‍ ചിത്രീകരണത്തിന്റെ പൂര്‍ണതയക്ക് വേണ്ടി എടുക്കുന്ന പ്രയത്‌നങ്ങളെക്കുറിച്ച്് വിവരിക്കുമ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. മാസ്റ്റര്‍ ബിന്‍ എന്ന യൂട്യൂൂബ് ചാനലിലാണ് പ്രതികരണം.
സേതു അടൂര്‍ പറഞ്ഞത്
മനസില്‍ കാണുന്നത് ഷൂട്ട് ചെയ്യണമെന്ന് തീരുമാനിക്കുന്ന സംവിധായകനാണ് ഭദ്രന്‍. സ്ഫടികം ജോര്‍ജ്ജിനെ ഡല്‍ഹിയില്‍ കഴുതപ്പുറത്ത് കയറ്റി ഷൂട്ട് ചെയ്തിട്ടുണ്ട്. യുവതുര്‍ക്കി എന്ന സിനിമ ചെന്നൈയില്‍ ജയില്‍ ഭാഗം ചിത്രീകരിക്കുകയാണ്. സുരേഷ് ഗോപി ജയിലില്‍ കിടക്കുന്ന സീന്‍ ആണ്. കീരിക്കാടന്‍ ജോസ് അവതരിപ്പിക്കുന്ന കരീമുള്ള എന്ന കഥാപാത്രത്തിന് ചിക്കനും സുരേഷ് ഗോപിയുടെ കാരക്ടറിന് കഞ്ഞിയും കൊടുക്കുന്നു. സുരേഷ് ഗോപിയുടെ കാരക്ടര്‍ റിയാക്ട് ചെയ്യുമ്പോള്‍ ജയിലര്‍ ആ കഥാപാത്രത്തെക്കൊണ്ട് പച്ച എലിയെ കടിപ്പിക്കുന്ന സീന്‍ ഉണ്ട്. കലാസംവിധായകന്‍ മുത്തുരാജ് കേക്ക് കൊണ്ട് എലിയെ ഉണ്ടാക്കി. എലിയുടെ രൂപത്തില്‍. ഭദ്രന്‍ സാര്‍ അതെടുത്ത് ദൂരേക്കെറിഞ്ഞു. പച്ച എലിയെ കൊണ്ടുവരാന്‍ പറഞ്ഞു. അങ്ങനെ ഒറിജിനല്‍ എലിയെ കൊണ്ട് പച്ച എലിയെ കടിച്ചുപറിച്ചു. ഞാന്‍ നോക്കുമ്പോള്‍ മേക്കപ്പ് മാന്‍ തോമസേട്ടന്‍ കുറെ ഡെറ്റോളോക്കൊ കൊണ്ട് കൊടുത്തിട്ടുണ്ട്.
ഡോ.രാജേന്ദ്രബാബുവിന്റെ രചനയില്‍ ഭദ്രന്‍ സംവിധാനം ചെയ്ത യുവതുര്‍ക്കി ദേശീയ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രമാണ്. വിജയശാന്തിയായിരുന്നു നായിക. സിദ്ധാര്‍ത്ഥ എന്ന യുവരാഷ്ട്രീയ നേതാവിനെയാണ് സുരേഷ് ഗോപി അവതരിപ്പിച്ചത്. അമിതാബ് ബച്ചന്റെ എബിസിഎല്‍ ഫിലിം കോര്‍പ്പറേഷനൊപ്പം സെവന്‍ ആര്‍ട്‌സ് ആണ് സിനിമ നിര്‍മ്മിച്ചത്. തെലുങ്കിലേക്കും തമിഴിലേക്കും ചിത്രം ഡബ്ബ് ചെയ്തിരുന്നു.
സ്ഫടികം എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ആടു തോമ എന്ന കഥാപാത്രത്തിനായി മിക്ക ആക്ഷന്‍ രംഗങ്ങളും ഡ്യൂപ്പില്ലാതെയാണ് ചെയ്തതെന്ന് ഭദ്രന്‍ പിന്നീട് വെളിപ്പെടുത്തിയിരുന്നു. ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തിലെ കാളയോട്ട രംഗത്തില്‍ അഭിനയിക്കുന്നതിനിടെ മോഹന്‍ലാലിന് കാലിന് പരിക്കേറ്റിരുന്നു.
yuvathurki malayalam movie suresh gopi jail scene sethu adoor