വിജയ് ഫാന്‍സിന്റെ പ്രതിരോധം,  ഷൂട്ടിംഗ് തടസപ്പെടുത്താനുള്ള നീക്കം ഉപേക്ഷിച്ച് ബിജെപി

വിജയ് ഫാന്‍സിന്റെ പ്രതിരോധം, ഷൂട്ടിംഗ് തടസപ്പെടുത്താനുള്ള നീക്കം ഉപേക്ഷിച്ച് ബിജെപി

Published on

വിജയ് നായകനായ മാസ്റ്റര്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ പ്രതിഷേധമുയര്‍ത്തി ചിത്രീകരണം തടസപ്പെടുത്താനുള്ള ബിജെപി നീക്കം പാളി. വിജയ് ഫാന്‍സ് പ്രതിരോധം തീര്‍ത്തതിന് പിന്നാലെയാണ് നെയ്‌വേലി ലിഗ്നേറ്റ് കോര്‍പ്പറേഷന്‍ കാമ്പസിനകത്തെ മാസ്റ്റര്‍ എന്ന സിനിമയുടെ ചിത്രീകരണം തടസ്സപ്പെടുത്താനുള്ള നീക്കം ബിജെപി ഉപേക്ഷിച്ചത്. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനം വിജയ് സിനിമയ്ക്ക് ഷൂട്ടിംഗിന് നല്‍കരുതെന്നും ചിത്രീകരണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ബിജെപി പ്രതിഷേധം.

ആദായനികുതി വകുപ്പിന്റെ 30 മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷം ഫെബ്രുവരി ഏഴിന് വിജയ് നെയ്‌വേലി ലൊക്കേഷനില്‍ ജോയിന്‍ ചെയ്തതിന് പിന്നാലെയാണ് ബിജെപി പ്രവര്‍ത്തകര്‍ കൊടികളുയര്‍ത്തി പ്രതിഷേധിച്ചത്. വിജയ് ലൊക്കേഷനില്‍ തിരിച്ചെത്തിയാന്‍ സ്വീകരിക്കാന്‍ നിന്നിരുന്ന 'മക്കള്‍ ഇയക്കം' എന്ന വിജയ് ഫാന്‍സ് അസോസിയേഷന്‍ എതിര്‍മുദ്രാവാക്യവുമായി പ്രതിഷേധക്കാരെ നേരിട്ടു. പിന്നാലെ പോലീസും നിലയുറപ്പിച്ചു.

നെയ്‌വേലി എന്‍. എല്‍. സി കാമ്പസില്‍ ഷൂട്ടിംഗ് അനുമതി പത്ത് ദിവസത്തേക്ക് മാത്രമായതിനാല്‍ ചിത്രീകരണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ആയിരുന്നു സംവിധായകന്‍ ലോഗേഷ് കനകരാജിന്റെ തീരുമാനം. ഇക്കാര്യം മനസിലാക്കിയാണ് ബിജെപി പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച മുതല്‍ ലൊക്കേഷന്‍ ഉപരോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിജയ് ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധവുമായി എത്തുമെന്ന് മനസിലാക്കിയതിന് പിന്നാലെ ബിജെപി തീരുമാനം മാറ്റി ഉപരോധത്തില്‍ നിന്ന് പിന്‍വലിഞ്ഞു.

വിജയ് ഫാന്‍സിന്റെ പ്രതിരോധം,  ഷൂട്ടിംഗ് തടസപ്പെടുത്താനുള്ള നീക്കം ഉപേക്ഷിച്ച് ബിജെപി
തമിഴകത്തെ സര്‍വവ്യാപി, സിനിമാ ലോകത്തെ വിറപ്പിക്കുന്ന വട്ടിപ്പലിശക്കാരന്‍, ആരാണ് അന്‍പുചെഴിയന്‍ 

പൊതുമേഖലാ സ്ഥാപനമായ നെയ്‌വേലി ലിഗ്നേറ്റ് കോര്‍പ്പറേഷന്‍ കാമ്പസിലെ കല്‍ക്കരി ഖനി ഷൂട്ടിംഗിനായി വിട്ടുകൊടുക്കുന്നത് രാജ്യസുരക്ഷയെ ബാധിക്കുന്നതാണെന്നാണ് ബിജെപി സമരത്തിന് കാരണമായി ബിജെപി പറഞ്ഞത്. എന്‍.എല്‍.സി മെയിന്‍ ഗേറ്റിലേക്ക് മാര്‍ച്ച് നടത്തിയതിന് പിന്നാലെയാണ് ഷൂട്ടിംഗ് ലൊക്കേഷന്‍ ഉപരോധിക്കുമെന്ന് നേതാക്കള്‍ അറിയിച്ചത്. മെയിന്‍ ഗേറ്റിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകരും വിജയ് ഫാന്‍സും തമ്മില്‍ ഇടഞ്ഞത് പൊലീസ് ഇടപെട്ടാണ് പരിഹരിച്ചത്.

വിജയ് ഫാന്‍സിന്റെ പ്രതിരോധം,  ഷൂട്ടിംഗ് തടസപ്പെടുത്താനുള്ള നീക്കം ഉപേക്ഷിച്ച് ബിജെപി
ആദ്യം കാരവാനില്‍ റെയ്ഡ്, ആരെന്ന് വെളിപ്പെടുത്താതെ ലൊക്കേഷനില്‍, വിജയ്‌യെ കസ്റ്റഡിയിലെടുത്തത് സിനിമാ സ്റ്റൈലില്‍

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആദായനികുതി വകുപ്പ് വിജയ്‌യെ ചോദ്യം ചെയ്യാനായി ഫെബ്രുവരി അഞ്ചിന് ബുധനാഴ്ച എന്‍എല്‍സിയിലെ ലൊക്കേഷനിലെത്തുകയായിരുന്നു. ചെന്നൈയിലെ വീട്ടിലെത്തിച്ച് 30 മണിക്കൂറോളം ചോദ്യം ചെയ്‌തെങ്കിലും ആദായനികുതി ക്രമക്കേട് സംബന്ധിച്ച് എന്തെങ്കിലും രേഖകള്‍ ലഭിച്ചതായി ഇന്‍കം ടാക്‌സ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. വിജയ് നായകനായി ഒടുവില്‍ പുറത്തുവന്ന ബിഗില്‍ എന്ന സിനിമയുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡും കസ്റ്റഡിയും. ഈ സിനിമയുടെ നിര്‍മ്മാതാക്കളായ എജിഎസ് ഫിലിംസും ചിത്രത്തിന് സാമ്പത്തിക സഹായം നല്‍കിയ അന്‍പ് ചെഴിയന്‍ എന്ന ഫിനാന്‍ഷ്യറും ഉള്‍പ്പെട്ട സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണമാണ് വിജയ്‌യിലേക്ക് എത്തിയത്. കൈദി സംവിധാനം ചെയ്ത ലോഗേഷ് കനകരാജിന്റെ സംവിധാനത്തില്‍ വിജയ്യും വിജയ് സേതുപതിയും കേന്ദ്രകഥാപാത്രങ്ങളാകുന്ന സിനിമയാണ് മാസ്റ്റര്‍. മൈനിംഗ് ഏരിയ ഉള്‍പ്പെടുന്ന രംഗമാണ് ഇവിടെ ചിത്രീകരിക്കുന്നത്. പുറത്തു നിന്നുള്ള ആര്‍ക്കും പ്രവേശനമില്ലാതെ സുരക്ഷാ ഗാര്‍ഡുകളുടെ നിയന്ത്രണത്തിലാണ് ചിത്രീകരണം.

logo
The Cue
www.thecue.in