ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് പിന്നാലെ 'വാങ്ക്', കാവ്യ പ്രകാശിന്റെ ആദ്യ ചിത്രം നീസ്ട്രീമില്‍ ഫെബ്രുവരി 5 മുതല്‍

Vaanku malayalam movie OTT Release
Vaanku malayalam movie OTT Release
Published on

ഒരു യാഥാസ്ഥിതിക സമൂഹത്തില്‍ മതപരമായ വിലക്കിനെ വെല്ലുവിളിക്കുന്ന, കാവ്യ പ്രകാശിന്റെ ആദ്യ ചിത്രമായ 'വാങ്ക്' ഫെബ്രുവരി 5മുതല്‍ നീസ്ട്രീമില്‍. ഉണ്ണി ആര്‍ എഴുതിയ വാങ്ക്' എന്ന പേരില്‍ തന്നെ ഉള്ള ചെറുകഥയെ അടിസ്ഥാനമാക്കിയുളള ഈ സിനിമയുടെ റിലീസ് ഫെബ്രുവരി ആദ്യ വാരം ആയിരുന്നു.

വാങ്ക് വിളിക്കണമെന്ന് ആഗ്രഹിക്കുന്ന റസിയ എന്ന പെണ്‍കുട്ടിയെ മുന്‍ നിര്‍ത്തിയുള്ള സിനിമയില്‍ അനശ്വര രാജന്‍, ഗോപിക രമേഷ്, നന്ദന വര്‍മ്മ, മീനാക്ഷി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവരെ കൂടാതെ ജോയ് മാത്യു, തെസ്‌നി ഖാന്‍, വിനീത്, ശ്രീകാന്ത് മുരളി, പ്രകാശ് ബാരെ എന്നിവരാണ് താരങ്ങള്‍.

ഷിമോഗ ക്രിയേഷന്‍സ്, 7 ജെ ഫിലിംസ്, ട്രെന്‍ഡ്‌സ് ആഡ് ഫിലിം മെക്കര്‍സ് എന്നീ ബാനറുകളില്‍, സിറാജുദ്ദീന്‍ കെ. പിയും, ഷബീര്‍ പഥാനും നിര്‍മ്മിച്ച ഈ സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഷബ്‌ന മൊഹമ്മദ് ആണ്. ഔസേപ്പച്ചന്‍ സംഗീതം നല്‍കിയിരിക്കുന്ന സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിച്ചത് അര്‍ജുന്‍ രവിയാണ്.

ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന സിനിമയിലൂടെയാണ് നീസ്ട്രീം എന്ന ഒടിടി സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം ശ്രദ്ധിക്കപ്പെടുന്നത്. യുഎസ് ആസ്ഥാനമായ നെസ്റ്റ് ടെക്‌നോളജീസ് കോര്‍പ്പിന്റെ സഹോദര സ്ഥാപനമാണ് നീസ്ട്രീം ക്രിയേഷന്‍സ്. ഒടിടി ബില്‍ഡറായ വ്യൂവേ സൊല്യൂഷന്‍സാണ് നീസ്ട്രീമിന്റെ ടെക്‌നിക്കല്‍ പാര്‍ട്ണര്‍. കേരളത്തില്‍നിന്നുള്ള ഗ്ലോബല്‍ സ്ട്രീമിങ് പ്ലാറ്റ്ഫോമായ നീസ്ട്രീമില്‍, വര്‍ഷം 40ഓളം സിനിമകളുടെ റിലീസുകള്‍, ഇരുപതോളം വെബ് സീരീസുകള്‍, നിരവധി മലയാളം ലൈവ് ടിവി ചാനലുകള്‍ മറ്റ് വിനോദ പരിപാടികള്‍ എന്നിവയും ഒരുക്കുന്നുണ്ട്.

Vaanku malayalam movie OTT Release
Vaanku malayalam movie OTT Release

പുതിയ സിനിമ റിലീസുകള്‍ കൂടാതെ മലയാള സിനിമയിലെ നൂറോളം മുന്‍കാല ക്ലാസ്സിക് സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളും നീസ്ട്രീമില്‍ ലഭ്യമാണ്. ലോകമാകമാനമുള്ള കേരളീരായ പ്രേക്ഷകര്‍ക്ക് മികച്ച മലയാളം വിനോദ പരിപാടികള്‍ ഇതിലൂടെ ആസ്വദിക്കാം. ആപ്പിള്‍, ആന്‍ഡ്രോയിഡ്, റോക്കു ടിവി, ആമസോണ്‍ ഫയര്‍ സ്റ്റിക്, www.neestream.com എന്നിവയിലൂടെ നീസ്ട്രീം ലഭ്യമാകും. വാര്‍ഷിക പ്ലാന്‍ ഉള്‍പ്പെടെ മൂന്ന് വ്യത്യസ്ത പ്ലാനുകളാണ് നീസ്ട്രീം അവതരിപ്പിക്കുന്നത്. ഇതിലൂടെ എല്ലാ നീസ്ട്രീം കണ്ടന്റുകളും പ്രേക്ഷകര്‍ക്ക് ആസ്വദിക്കാം

Related Stories

No stories found.
logo
The Cue
www.thecue.in