നാടകപ്രവര്‍ത്തകരാണോ?, പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിച്ച് ഉര്‍വശി തിയറ്റേഴ്‌സ്

നാടകപ്രവര്‍ത്തകരാണോ?, പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിച്ച് ഉര്‍വശി തിയറ്റേഴ്‌സ്
Published on

മലയാള സിനിമയില്‍ ദിശാമാറ്റത്തിന് വഴിയൊരുക്കിയ സിനിമകളിലൊന്നായ തൊണ്ടിമുതലും ദൃക്‌സാക്ഷിയും വലിയൊരു നിര പുതുമുഖ അഭിനേതാക്കളെ സ്‌ക്രീനിലെത്തിച്ചിരുന്നു.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്നീ സിനിമകളുടെ നിര്‍മ്മാതാക്കളായ ഉര്‍വശി തിയറ്റേഴ്‌സ് പുതിയ സിനിമകളിലേക്ക് നാടകപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള അഭിനേതാക്കളെ തേടുന്നു.

മട്ടാഞ്ചേരി, ചെല്ലാനം, കണ്ണമാലി, പള്ളുരുത്തി, സൗദി(കൊച്ചി) തോപ്പുംപടി എന്നിവിടങ്ങളില്‍ നിന്നുള്ള അഭിനയ താല്‍പ്പര്യമുള്ള ആളുകളെയാണ് പുതിയ സിനിമയിലെ കഥാപാത്രങ്ങള്‍ക്കായി തേടുന്നത്. മുപ്പത് വയസ് മുതല്‍ 70 വയസ് വരെയുള്ളവര്‍ക്ക് അവസരമുണ്ട്. സന്ദീപ് സേനനും അനീഷ് എം തോമസും നേതൃത്വം നല്‍കുന്ന ഉര്‍വശി തിയറ്റേഴ്‌സ് 2021ല്‍ തിയറ്ററുകളിലെത്തിക്കുന്ന ചിത്രത്തിലേക്കാണ് അഭിനേതാക്കളെ അന്വേഷിക്കുന്നത്.

വിലായത്ത് ബുദ്ധ ആണ് 2021ല്‍ ഉര്‍വശി തിയറ്റേഴ്‌സ് നിര്‍മ്മിക്കുന്ന മറ്റൊരു ചിത്രം. സച്ചി സംവിധാനം ചെയ്യാനിരുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി സച്ചിയുടെ അസോസിയേറ്റ് ഡയറക്ടറായിരുന്ന ജയന്‍ നമ്പ്യാരാണ് സംവിധാനം ചെയ്യുന്നത്. ജി. ആര്‍ ഇന്ദുഗോപന്റെ ഇതേ പേരിലുള്ള കഥയുടെ ചലച്ചിത്രാവിഷ്‌കാരമാണ് സിനിമ.

Related Stories

No stories found.
logo
The Cue
www.thecue.in