വിജയ്‌യും രജിനിയുമല്ല ട്വിറ്ററിനെ ഇളക്കിമറിച്ചതില്‍ ഒന്നാമത് തലയുടെ വിശ്വാസം, 2019 ഇന്‍ഫ്‌ളുവന്‍ഷ്യല്‍ ലിസ്റ്റില്‍ അജിത് തരംഗം 

വിജയ്‌യും രജിനിയുമല്ല ട്വിറ്ററിനെ ഇളക്കിമറിച്ചതില്‍ ഒന്നാമത് തലയുടെ വിശ്വാസം, 2019 ഇന്‍ഫ്‌ളുവന്‍ഷ്യല്‍ ലിസ്റ്റില്‍ അജിത് തരംഗം 

Published on
ട്വിറ്ററിന്റെ ഇന്‍ഫ്‌ളുവന്‍ഷ്യല്‍ മൊമന്റില്‍ വിശ്വാസം ഹാഷ് ടാഗ് ആണ് ഒന്നാമത്

മലയാളത്തിന് പുറത്ത് ബോളിവുഡിലും തെലുങ്കിലും തമിഴിലുമെല്ലാം സിനിമാ പ്രമോഷനും ആരാധക പോരും ആരാധക ആഘോഷവുമെല്ലാം നടക്കുന്നത് ട്വിറ്ററിലാണ്. തമിഴകത്ത് തിയറ്ററുകളിലും മിനി സ്‌ക്രീനിലും വന്‍ നേട്ടം കൊയ്ത അജിത് ചിത്രം വിശ്വാസം ട്വിറ്ററിലും പുതു ചരിത്രം കുറിച്ചു. 2019ല്‍ ട്വിറ്ററിന്റെ ഇന്‍ഫ്‌ളുവന്‍ഷ്യല്‍ മൊമന്റില്‍ വിശ്വാസം ഹാഷ് ടാഗ് ആണ് ഒന്നാമത്. ലോഞ്ച് 2020 എന്ന പേരില്‍ വ്യവസായ പ്രമുഖര്‍ക്കായി ബ്രാന്‍ഡ് പാര്‍ട്ണര്‍ഷിപ്പിനായി ട്വിറ്റര്‍ നടത്തിയ പ്രോഗ്രാമിലാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. 2019ലെ അജിത്തിന്റെ പ്രധാന റിലീസ് ആയ വിശ്വാസത്തിന്റെ ട്രെയിലര്‍ റിലീസ്, റിലീസ്, എന്നീ ഘട്ടങ്ങളില്‍ ആരാധകര്‍ വിവിധ ഹാഷ്ട ടാഗുകള്‍ ട്രെന്‍ഡിംഗ് ആക്കിയിരുന്നു. ഇതില്‍ വിശ്വാസം എന്ന ഹാഷ് ടാഗ്് ആണ് ഒന്നാമത്. ലോക്‌സഭാ ഇലക്ഷന്‍സ് 2019 രണ്ടാം സ്ഥാനത്തും, സി ഡബ്‌ളി സി 19 മൂന്നാം സ്ഥാനത്തും മഹേഷ് ബാബു ചിത്രം മഹര്‍ഷിക്കായുള്ള ഹാഷ് ടാഗ് നാലാം സ്ഥാനത്തും ഉണ്ട്. അഞ്ചാമത് ഹാപ്പി ദിവാലി.

2019ല്‍ ഏറ്റവും കൂടുതല്‍ തവണ ട്വീറ്റ് ചെയ്യപ്പെട്ട ഹാഷ് ടാഗ് ഉടന്‍ പ്രഖ്യാപിക്കുമെന്നും ട്വിറ്റര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്. സമ്മിശ്രപ്രതികരണത്തിനിടെയും രജിനികാന്ത് ചിത്രമായ പേട്ടയുടെ ബോക്സ് ഓഫീസ് നേട്ടത്തെ ബഹുദൂരം പിന്നിലാക്കിയായിരുന്നു അജിത് കുമാര്‍ നായകനായ വിശ്വാസം. വിജയ് ചിത്രമായ സര്‍ക്കാരിനെയും തമിഴകത്തിന്റെ തലയുടെ ചിത്രം പിന്നിലാക്കിയിരുന്നു. ടെലിവിഷന്‍ പ്രിമിയര്‍ റേറ്റിംഗില്‍ ദക്ഷിണേന്ത്യയില്‍ പുതിയ റെക്കോര്‍ഡും വിശ്വാസം സൃഷ്ടിച്ചിരുന്നു.

മേയ് ഒന്നിന് അജിത്തിന്റെ പിറന്നാള്‍ ദിനത്തില്‍ സണ്‍ ടിവിയിലൂടെ വിശ്വാസം പ്രിമിയര്‍ സ്‌ക്രീനിംഗ് നടത്തിയപ്പോള്‍ ബാര്‍ക്ക് റേറ്റിംഗ് പ്രകാരം 1,81,43,000 ഇംപ്രഷന്‍സ് നേടി വിശ്വാസം ചാനല്‍ പ്രിമിയറില്‍ റെക്കോര്‍ഡിട്ടു. വിജയ് ആന്റണിയുടെ പിച്ചൈക്കാരന്‍ എന്ന സിനിമ സ്ഥാപിച്ച 1,76,96,000 എന്ന റെക്കോര്‍ഡാണ് അജിത്ത് കുമാര്‍ പിറന്നാള്‍ ദിനത്തില്‍ തകര്‍ത്തത്. ജനുവരി ഒമ്പതിന് പൊങ്കല്‍ റിലീസായി രജിനികാന്ത് കാര്‍ത്തിക് സുബ്ബരാജ് ചിത്രം പേട്ടക്കൊപ്പമാണ് അജിത്തിന്റെ വിശ്വാസം തിയറ്ററുകളിലെത്തിയത്. 130 കോടിയാണ് തമിഴ് നാട്ടില്‍ നിന്ന് മാത്രമായി സിനിമ നേടിയത്. പേട്ടയെ പിന്നിലാക്കിയ ഇനീഷ്യലും വിശ്വാസം നേടിയിരുന്നു.

 വിജയ്‌യും രജിനിയുമല്ല ട്വിറ്ററിനെ ഇളക്കിമറിച്ചതില്‍ ഒന്നാമത് തലയുടെ വിശ്വാസം, 2019 ഇന്‍ഫ്‌ളുവന്‍ഷ്യല്‍ ലിസ്റ്റില്‍ അജിത് തരംഗം 
തലൈവര്‍ക്ക് മേലേ തല?, നമ്പര്‍ വണ്‍ കളക്ഷനെ ചൊല്ലി ട്വിറ്ററില്‍ പോര്

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സിരുതൈ ശിവ എന്നറിയപ്പെടുന്ന ശിവയ്ക്കൊപ്പം അജിത്ത് തുടര്‍ച്ചയായി ചെയ്ത മൂന്നാമത്തെ സിനിമയായിരുന്നു വിശ്വാസം. വേതാളം, വിവേകം എന്നീ സിനിമകളില്‍ വിവേകം പ്രേക്ഷകരെ നിരാശപ്പെടുത്തിയിരുന്നു. മോശം സിനിമയ്ക്ക് പിന്നാലെ അജിത്ത് വീണ്ടും ശിവയ്ക്ക് ഡേറ്റ് നല്‍കിയത് ആരാധകരെയും അമ്പരപ്പിച്ചിരുന്നു. എന്നാല്‍ ശിവ-അജിത് കൂട്ടുകെട്ടിന് നേരെയുള്ള പരിഹാസത്തെ അതിജീവിക്കുന്ന തരത്തിലായിരുന്നു വിശ്വാസത്തിന്റെ വിജയം. എച്ച് വിനോദിന്റെ സംവിധാനത്തില്‍ ബോളിവുഡ് ചിത്രം പിങ്ക് റീമേക്ക് ആയ നീര്‍ക്കൊണ്ടപറവൈ ആണ് വിശ്വാസത്തിന് പിന്നാലെയെത്തിയ അജിത് ചിത്രം. ഈ സിനിമ 180 കോടിക്ക് മുകളില്‍ ഗ്രോസ് നേടിയെന്നാണ് അവകാശ വാദം. എച്ച് വിനോദിനൊപ്പമാണ് അജിത്തിന്റെ അറുപതാം ചിത്രം. വാലിമൈ. അജിത് പോലീസ് റോളിലെത്തുന്ന ആക്ഷന്‍ ചിത്രമായിരിക്കും വാലിമൈ എന്നറിയുന്നു.

logo
The Cue
www.thecue.in