വിണ്ണൈത്താണ്ടി സീക്വലോ?, വിട്ടുപറയാതെ ഗൗതം മേനോന്‍; ഈണമൊരുക്കുന്നത് റഹ്മാന്‍

Vinnaithaandi Varuvaayaa
Vinnaithaandi Varuvaayaa
Published on

ഗൗതം മേനോനും ചിമ്പുവും വീണ്ടും കൈകോര്‍ക്കുന്ന സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരാധകര്‍ ഏറ്റെടുത്തിട്ട് നാളുകളായി. ഏ ആര്‍ റഹ്മാന്‍ ആണ് ഈ ചിത്രത്തിന് സംഗീതമൊരുക്കുമെന്നതാണ് പുതിയ പ്രഖ്യാപനം. എസ്.ടി.ആര്‍ നായകനായ ഗൗതം മേനോന്‍ ചിത്രം പ്രഖ്യാപിക്കപ്പെട്ടത് മുതല്‍ വിണ്ണൈത്താണ്ടി വരുവായ രണ്ടാം ഭാഗമാണോ ഈ പ്രൊജക്ടെന്നും ചോദ്യമുയര്‍ന്നിരുന്നു. കൊവിഡ് ലോക്ക് ഡൗണില്‍ ഗൗതം മേനോന്‍ ഒരുക്കിയ 'കാര്‍ത്തി ഡയല്‍ സെയ്ത എന്‍' എന്ന ഷോര്‍ട്ട് ഫിലിം ആണ് ഈ അഭ്യൂഹള്‍ക്ക് കാരണം. വിടിവി രണ്ടാം ഭാഗമാണോ പുതിയ തിരക്കഥയിലുള്ള സിനിമയാണോ ചിമ്പുവിനൊപ്പമുള്ളതെന്നും ഗൗതം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Vinnaithaandi Varuvaayaa
Vinnaithaandi Varuvaayaa

'കാര്‍ത്തി ഡയല്‍ സെയ്ത എന്‍' എന്ന ഷോര്‍ട്ട് ഫിലിമില്‍ ചിമ്പുവും ത്രിഷയുമായിരുന്നു കേന്ദ്രകഥാപാത്രങ്ങള്‍.വിണ്ണൈത്താണ്ടി വരുവായയുടെ കഥാതുടര്‍ച്ചയായിരുന്നു ഈ ചിത്രം.. വിടിവി രണ്ടാം ഭാഗത്തിന് മുന്നോടിയായി ഒരുക്കിയതാണ് ഷോര്‍ട് ഫിലിമെന്ന് ഗൗതം അന്ന് പറഞ്ഞിരുന്നു. വേല്‍സ് ഫിലിം ഇന്റര്‍നാഷനാണ് പുതിയ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തിന് ശേഷം അച്ചം യെമ്പത് മദമൈയടാ എന്ന സിനിമ ചിമ്പുവിനെ നായകനാക്കി ഗൗതം സംവിധാനം ചെയ്തിരുന്നു.

വിണ്ണൈത്താണ്ടി വരുവായാ' വലിയ വിഭാഗം ആരാധകരെ സൃഷ്ടിച്ച ഗൗതം മേനോന്‍ ചിത്രമാണ്. ഉലകത്തില്‍ ഇവ്വളവ് പെണ്‍കള്‍ ഇരുന്തും നാന്‍ ഏന്‍ സാര്‍ ജെസ്സിയെ ലവ് പണ്ണേന്‍? എന്ന ചിമ്പുവിന്റെ ഡയലോഗ് ട്രെന്‍ഡുമായിരുന്നു. തമിഴ്‌നാട്ടിനൊപ്പം കേരളത്തിലും വലിയ വിജയമായി മാറിയ പ്രണയചിത്രം കൂടിയാണ് വി.ടി.വി. സിനിമയില്‍ സംവിധാന സഹായിയായ കാര്‍ത്തിക്കും, മലയാളിയായ ജെസ്സിയും തമ്മിലുള്ള പ്രണയവും കുടുംബത്തിനകത്ത് അവര്‍ നേരിടുന്ന പ്രതിബന്ധങ്ങളും മതം തീര്‍ക്കുന്ന തടസവുമൊക്കെയായിരുന്നു വിണ്ണൈത്താണ്ടിയുടെ പ്രമേയം. ഈ ചിത്രത്തിനായി റഹ്മാന്‍ ഒരുക്കിയ ഗാനങ്ങളും വലിയ തരംഗമുണ്ടാക്കി. സിനിമക്ക് ഹിന്ദി, തെലുങ്ക് പതിപ്പുകളും ഗൗതം മേനോന്‍ ഒരുക്കിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in