മലയാളത്തിലും തമിഴിലും മഞ്ജു വാര്യര്‍ മികച്ച നടി, സൈമ അവാര്‍ഡ്‌സ് അസുരനും ലൂസിഫറിനും

#SIIMA2021
#SIIMA2021സൈമ അവാര്‍ഡ്‌സ്
Published on

സൈമാ ചലച്ചിത്ര അവാര്‍ഡിലും മലയാളത്തിലും തമിഴിലും മികച്ച നടിക്കുള്ള പുരസ്‌കാരം നേടി മഞ്ജു വാര്യര്‍. മലയാളത്തില്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫര്‍, പ്രതി പൂവന്‍ കോഴി, തമിഴില്‍ അസുരന്‍ എന്നീ സിനിമകളിലെ അഭിനയത്തിനാണ് അവാര്‍ഡ്. ഹൈദരാബാദില്‍ വച്ചാണ് 2019ലെയും 2020ലെയും സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷനല്‍ മുവീ അവാര്‍ഡ്സ് (സൈമ) നടന്നത്.

ലൂസിഫറില്‍ പ്രിയദര്‍ശിനി രാംദാസ് എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിച്ചത്. വെട്രിമാരന്‍ സംവിധാനം ചെയ്ത അസുരന്‍ എന്ന സിനിമയില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച പച്ചൈമ്മാള്‍ എന്ന കഥാപാത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ചെന്തമിഴ് വാമൊഴിയിലുള്ള തമിഴില്‍ മഞ്ജു തന്നെയാണ് കഥാപാത്രത്തിനായി ഡബ്ബ് ചെയ്തത്. മഞ്ജുവിന് പകരം ഈ റോളില്‍ മറ്റൊരാളെ ആലോചിക്കാനാവില്ലെന്ന് വെട്രിമാരന്‍ പിന്നീട് പറഞ്ഞിരുന്നു.

#SIIMA2021
പുതിയ ഗെറ്റപ്പില്‍ സൈമ അവാര്‍ഡ് വേദിയില്‍ നിവിന്‍ പോളി

സനല്‍കുമാര്‍ ശശിധരന്‍ ചിത്രം കയറ്റം, സഹോദരന്‍ മധു വാര്യര്‍ സംവിധായകനാകുന്ന ലളിതം സുന്ദരം, നിവിന്‍ പോളിക്കൊപ്പം പടവെട്ട്, പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന മേരി ആവാസ് സുനോ എന്നിവയാണ് മഞ്ജു വാര്യരുടെ വരാനിരിക്കുന്ന ചിത്രങ്ങള്‍.

അമേരിക്കി പണ്ഡിറ്റി എന്ന ബോളിവുഡ് ചിത്രത്തിലും മഞ്ജു വാര്യര്‍ ഈ വര്‍ഷം അരങ്ങേറ്റം കുറിക്കുന്നു. മാധവനാണ് നായകന്‍.

#SIIMA2021
സൈമ അവാര്‍ഡ്‌സ്: അയ്യപ്പനും കോശിയും ലൂസിഫറും പ്രധാന പുരസ്‌കാരങ്ങള്‍; ജേതാക്കളുടെ പട്ടിക

Related Stories

No stories found.
logo
The Cue
www.thecue.in