സൈമാ അവാര്‍ഡ്‌സ് ഫൈനല്‍ റൗണ്ട് പട്ടിക, മോഹന്‍ലാലിനും ചിരഞ്ജീവിക്കും ദക്ഷിണേന്ത്യന്‍ സിനിമയെ പ്രതിനിധീകരിച്ച് ആദരം
സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷനല്‍ മുവീ അവാര്‍ഡ്‌സില്‍ മോഹന്‍ലാലിന് ആദരമര്‍പ്പിക്കുന്നു. ഓഗസ്റ്റ് പതിനാറിന് ഖത്തര്‍ ദോഹയില്‍ നടക്കുന്ന സൈമാ അവാര്‍ഡ്‌സിലാണ് സൗത്ത് ഇന്ത്യന്‍ സിനിമയെ പ്രതിനിധീകരിച്ച് മോഹന്‍ലാലിനെയും ചിരഞ്ജീവിക്കും ആദരമര്‍പ്പിക്കുന്നത്. എവര്‍ഗ്രീന്‍ ബ്ലോക്ക് ബസ്റ്റര്‍ സ്റ്റാര്‍ എന്നാണ് സൈമാ ട്വിറ്റര്‍ ഹാന്‍ഡിലില്‍ മോഹന്‍ലാലിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
മികച്ച ചിത്രത്തിനുളള നോമിനേഷനില്‍ വരത്തന്‍, സുഡാനി ഫ്രം നൈജീരിയ, ഇ മ യൗ, അരവിന്ദന്റെ അതിഥികള്‍, കായംകുളം കൊച്ചുണ്ണി എന്നിവയാണ് അവസാന റൗണ്ടില്‍.
സംവിധാനത്തിന് അമല്‍ നീരദ്(വരത്തന്‍), ലിജോ പെല്ലിശേരി(ഇ മ യൗ), റോഷന്‍ ആന്‍ഡ്രൂസ് (കായംകുളം കൊച്ചുണ്ണി), സത്യന്‍ അന്തിക്കാട് (ഞാന്‍ പ്രകാശന്‍), സക്കരിയ മുഹമ്മദ് (സുഡാനി ഫ്രം നൈജീരിയ) എന്നിവരാണ് ഫൈനല്‍ റൗണ്ട് നോമിനേഷനില്‍.
മികച്ച അഭിനയത്തിന് നടന്‍മാരില്‍ മോഹന്‍ലാല്‍(ഒടിയന്‍), ടൊവിനോ തോമസ് (തീവണ്ടി), ജയസൂര്യ(കാപ്റ്റന്‍), പൃഥ്വിരാജ് സുകുമാരന്‍ (കൂടെ), ജോജു ജോര്‍ജ്് (ജോസഫ്) എന്നിവരാണ് നോമിനേഷനില്‍ അവസാന റൗണ്ടില്‍.
തമിഴില്‍ നിന്ന് ഈ വിഭാഗത്തില്‍ ധനുഷ് (വടചെന്നൈ), വിജയ് സേതുപതി(96),വിജയ് (സര്‍ക്കാര്‍), ജയംരവി(അടങ്കമാറ്), കാര്‍ത്തി (കടൈക്കുട്ടി സിങ്കം) എന്നിവരാണ് ലാസ്റ്റ് റൗണ്ടില്‍.
ബൈസ്റ്റ് ആക്ടര്‍ കാറ്റഗറിയില്‍ നടിമാരില്‍ ഐശ്വര്യ ലക്ഷ്മി (വരത്തന്‍), അനു സിതാര(കാപ്റ്റന്‍), നിഖിലാ വിമല്‍(അരവിന്ദന്റെ അതിഥികള്‍), നിമിഷാ സജയന്‍ (ഈട), ത്രിഷ(ഹേയ് ജൂഡ്) എന്നിവരാണ് അവസാന റൗണ്ടില്‍. ഐശ്വര്യാ രാജേഷ്(കനാ), ജ്യോതിക(കാറ്റ്രിന്‍ മൊഴി), നയന്‍താര(കോലമാവ് കോകില), സമാന്ത(ഇരുമ്പ് തിരൈ), തൃഷ(96) എന്നിവരാണ് തമിഴില്‍.