‘എന്നെയും ചേട്ടനെയും നിക്കര്‍ ഇടുവിച്ചു സ്‌കൂളില്‍ അയക്കുന്നതാണ് ഓര്‍മയില്‍’
മലയാളത്തിലെ സീനിയര്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരില്‍ ഒരാളാണ് സിദ്ധു പനക്കല്‍. ആശിര്‍വാദ് സിനിമാസ് നിര്‍വഹിക്കുന്ന സിനിമകളുടെ നിര്‍മ്മാണ നിര്‍വഹണമാണ് സിദ്ധാര്‍ത്ഥന്‍ എന്ന സിദ്ധു പനക്കല്‍ കൂടുതലായും ചെയ്യുന്നത്. ലൂസിഫര്‍, ഒടിയന്‍, ഇട്ടിമാണി എന്നീ സിനിമകളുടെ വിജയാഘോഷ ചടങ്ങില്‍ ലൂസിഫറിന്റെ വന്‍വിജയത്തില്‍ മൊമന്റോ ലഭിച്ചത് വൈകാരിക നിമിഷമായിരുന്നുവെന്ന് പറയുകയാണ് സിദ്ധു. സുകുമാരന്‍ വലിയ മനുഷ്യനിലൂടെ സിനിമയിലെത്തിയ തനിക്ക് മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും കയ്യില്‍ നിന്ന് മൊമന്റോ ലഭിച്ചത് ഏറ്റവും അഭിമാനകരമായിരുന്ന നിമിഷമാണെന്നും സിദ്ധു.
സിദ്ധു പനക്കല്‍ എഴുതിയത്
ഇന്നലത്തെ ആഘോഷരാവ് എനിക്കേറെ സന്തോഷവും അഭിമാനവും നല്‍കുന്നതായിരുന്നു. 6 സിനിമകളുടെ ആഘോഷമായിരുന്നു ആശിര്‍വാദ് സിനിമാസിന്റെ അമരക്കാരന്‍ ആന്റണി പെരുമ്പാവൂരിന്റെ നേതൃത്വത്തില്‍ നടന്നത്. 'ഒടിയന്‍''ലൂസിഫര്‍' തുടങ്ങിയ സിനിമകളുടെ യും വിജയകരമായി ഓടിക്കൊണ്ടിരിക്കുന്ന' ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന'എന്ന സിനിമയുടെയും അഭിനേതാക്കളും പ്രവര്‍ത്തകരും ലാലേട്ടന്റെയും ആന്റണിയുടെയും ആശീര്‍വാദിന്റെയും well wisher's സും ഒത്തുചേര്‍ന്ന ആഘോഷരാവ്. കൂടാതെ മലയാളത്തിലെ ഏറ്റവും ചിലവേറിയ, 100 കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന ആശിര്‍വാദിന്റെ പ്രിയന്‍ സാര്‍ സിനിമ 'ലാലേട്ടന്‍ മരക്കാരായി പകര്‍ന്നാട്ടം നടത്തുന്ന 'മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ട്രെയിലര്‍ ലോഞ്ചും, താരരാജാവ് സംവിധായകരുടെ രാജാവാകാന്‍ പോകുന്ന 'ബറോസ് ' സിന്റെ അവതരണവും. സ്റ്റീഫന്‍ നെടുമ്പള്ളി ആരാണ് എന്താണ് എന്ന പ്രേക്ഷകരുടെ ചോദ്യത്തിന് ഉത്തരവുമായി ലാലേട്ടനും പൃഥ്വിരാജും ആന്റണി പെരുമ്പാവൂരും മുരളിഗോപിയും വീണ്ടും ഒന്നിക്കുന്ന, 'എമ്പുരാന്‍' ന്റെ ലോഞ്ചിങ്ങും ഉണ്ടായിരുന്നു. ലൂസിഫറിന്റെ മെമന്റോ ലാലേട്ടന്റെയും രാജുവിന്റെയും കയ്യില്‍ നിന്ന് വാങ്ങണം എന്നത് എന്റെ ആഗ്രഹമായിരുന്നു.സദസ്സില്‍ മല്ലികചേച്ചിയും ഇന്ദ്രജിത്തും ഉണ്ട് എന്നത് എന്റെ സന്തോഷം ഇരട്ടിപ്പിച്ചു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ഈ വേദിയില്‍ അവതരിപ്പിക്കപ്പെട്ട 6 സിനിമകളില്‍ ഒടിയന്‍ ഒഴികെ അഞ്ചും ഞാന്‍ സഹകരിക്കുന്ന സിനിമകളാണ്. ആ അഭിമാനത്തോടെ ലാലേട്ടന്റെയും രാജുവിന്റെയും നടുവില്‍ നിന്നപ്പോള്‍ ഒരു മൈക്ക് എന്റെ കയ്യില്‍ തന്ന് സംസാരിക്കാന്‍ ആവശ്യപ്പെട്ടു. ഒന്നാമത് എനിക്ക് വേദിയില്‍ സംസാരിക്കാന്‍ അറിയില്ല. എന്നാലും ഞാന്‍ പറഞ്ഞു രാജുവിനെ എനിക്ക് കുഞ്ഞുനാള്‍ മുതല്‍ അറിയാം, ലാലേട്ടനെ എന്റെ ആദ്യ സിനിമമുതല്‍ അറിയാം ഈ രണ്ട് പേരുടെയും കയ്യില്‍ നിന്ന് മെമന്റോ വാങ്ങുന്നത് ആന്റണിയുടെ സിനിമയിലൂടെ ആവുമ്പോള്‍ എനിക്ക് വലിയ സന്തോഷം ഉണ്ട്. ഇടക്ക് ലാലേട്ടന്‍ പറയുന്നുണ്ട് എന്റെ കൂടെ എത്ര സിനിമ ആയെന്നു പറ എന്ന്. ഞാന്‍ പറഞ്ഞു 63 സിനിമകള്‍ ഞാന്‍ ലാലേട്ടന്റെ കൂടെ വര്‍ക്ക് ചെയ്തു. നിറഞ്ഞ കയ്യടിയായിരുന്നു സദസിന്റെ പ്രതികരണം. ഉടന്‍ വന്നു ലാലേട്ടരന്റെ കമന്റ്. 63 സിനിമകളായി ഞാന്‍ ഇയാളെ സഹിക്കുകയാണ്.നാന സുരേഷിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ലാലേട്ടന്റെ ഹൃദയത്തില്‍ നിന്ന് വന്ന മധുരമുള്ള വാക്കുകളായിരുന്നു അത്. സദസില്‍ ചിരി പടര്‍ന്നു. എന്നെ കുഞ്ഞു നാള്‍ മുതല്‍ അറിയാമെന്നു സിദ്ധാര്‍ത്ഥന്‍ പറഞ്ഞു. എന്നെയും ചേട്ടനെയും നിക്കര്‍ ഒക്കെ ഇടുവിച്ചു സ്‌കൂളില്‍ അയക്കുന്നതാണ് എന്റെ ഓര്‍മയില്‍ എന്ന് രാജു. ഞാന്‍ സംവിധായകനായി മാറിയപ്പോള്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയി സിദ്ധാര്‍ത്ഥന്‍ കൂടെ ഉണ്ടായതില്‍ സന്തോഷം. തുടര്‍ന്നു രാജു പറഞ്ഞ വാക്കുകള്‍..... എന്റെ സിനിമയില്‍ നാലായിരവും അയ്യായിരവും ആളുകള്‍ പങ്കെടുക്കുന്ന സീനുകള്‍ ഉണ്ടായിരുന്നു ധാരാളം ആര്‍ട്ടിസ്റ്റ്കളും. ഇതുപോലൊരു വലിയ സിനിമ ഒരു സെക്കന്റ് പോലും തടസമില്ലാതെ നടത്തിയതിന്റെ മുഴുവന്‍ ക്രെഡിറ്റും സിദ്ധാര്‍ത്ഥനും ടീമിനും ഉള്ളതാണ് എന്ന്. ഒരു പ്രൊഡക്ഷന്‍ കോണ്‍ട്രോളറെ സംബന്ധിച്ചിടത്തോളം ഏറ്റവും അഭിമാനകരമായ നിമിഷം.എന്റെ കൂടെ വര്‍ക്ക് ചെയ്ത എല്‍ദോ സെല്‍വരാജ്, രാധാകൃഷ്ണന്‍ ചേലേരി, പാപ്പച്ചന്‍ ധനുവച്ചപുരം ഇവര്‍ക്ക് കൂടി ഉള്ളതാണ് ഈ പ്രശംസ. ഈ വേദിയില്‍ താരരാജാവിന്റെയും യുവരാജാവിന്റെയും നടുവില്‍ ഇങ്ങനെ സമ്മാനം വാങ്ങാന്‍ നില്‍ക്കാന്‍ കഴിഞ്ഞത് തുടര്‍ച്ചയായി എന്നെ സിനിമകള്‍ ചെയ്യാന്‍ വിളിക്കുന്ന ആന്റണി പെരുമ്പാവൂര്‍ എന്ന നിര്‍മാതാവിന്റെ വലിയ മനസും സ്‌നേഹവും കാരണമാണ്. സിനിമാരംഗത് എത്താന്‍ കഴിഞ്ഞതോ, സുകുമാരന്‍ സാര്‍ എന്ന വലിയ മനുഷ്യന്റെ വലിയ മനസ്സ് കാരണവും.