എന്താണ് സൗദിയും വെള്ളക്കയും തമ്മിലുള്ള ബന്ധം? , സൗദി വെള്ളക്ക വെള്ളിയാഴ്ച മുതൽ; രാജ്യാന്തരമേളയിലെ മികച്ച പ്രതികരണത്തിന് പിന്നാലെ റിലീസ്

Saudi Vellakka
Saudi Vellakka
Published on

ഓപ്പറേഷൻ ജാവക്ക് ശേഷം തരുൺ മൂർത്തി തിരക്കഥയും സംവിധാനവും നിർവഹിച്ച സൗദി വെള്ളക്ക ഡിസംബർ 2ന് തിയറ്ററുകളിലേക്ക്.​ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച പ്രതികരണം നേടിയ ചിത്രം കൊച്ചിയിൽ നടന്ന കൗതുകം നിറഞ്ഞ ഒരു സംഭവത്തിന്റെ പിന്നാലെയുള്ള നിരവധി പേരുടെ യാത്രയാണ്. കോടതിയും പൊലീസ് സ്റ്റേഷനും പശ്ചാത്തലമാകുന്ന സിനിമയിൽ ലുക്മാൻ, ബിനു പപ്പു, സുജിത് ശങ്കർ, ദേവി വർമ്മ, ധന്യ അനന്യ, ​ഗോകുലൻ, നിൽജ കെ ബേബി എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. സന്ദീപ് സേനൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സഹനിര്‍മ്മാതാവ് ഹരീന്ദ്രനും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സംഗീത് സേനനുമാണ്.

രസകരവും കൗതുകം നിറഞ്ഞതുമായ ഒരു കേസും അതിന് പിന്നിലുള്ളവരുടെ യാത്രയുമാണ് സൗദി വെള്ളക്കയുടെ പ്രമേയം. സത്താര്‍ എന്ന കഥാപാത്രമായി ലുക്മാനും ബ്രിട്ടോയുടെ റോളില്‍ ബിനു പപ്പുവും ആയിഷ ഉമ്മയുടെ റോളില്‍ നവാഗതയായ ദേവി വര്‍മ്മയുമെത്തുന്നു. ദേവി രാജേന്ദ്രന്‍, റിയാ സൈനു, സ്മിനു സിജോ, സജീദ് പട്ടാളം, അബു വളയംകുളം എന്നിവരും പ്രധാന താരങ്ങളാണ്. . അന്‍വര്‍ അലിയുടെ വരികള്‍ക്ക് പാലി ഫ്രാന്‍സിസ് ഈണം പകര്‍ന്നിരിക്കുന്നു.

തോപ്പിൻപടിക്കടുത്തുള്ള സൗദി എന്ന സ്ഥലത്തെ കേന്ദ്രീകരിച്ചാണ് സിനിമ. സൗദിയെന്ന പ്രദേശവും വെള്ളക്കയും എങ്ങനെ സിനിമയിൽ ഒന്നിച്ച് വരുന്നുവെന്ന കൗതുകത്തെയാണ് അണിയറ പ്രവർത്തകർ അനാവരണം ചെയ്യാനിരിക്കുന്നത്. യഥാർത്ഥ സംഭവത്തെ ആധാരമാക്കിയാണ് സിനിമ.

എഡിറ്റിംഗ് നിഷാദ് യൂസഫ് സംഗീതം പാലി ഫ്രാൻസിസ്, സൗണ്ട് ഡിസൈനിംഗ് വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ ജിജോ ജോസ്, ആർട്ട് സാബു വിതുര , മേക്കപ്പ് മനു മോഹൻ, കോസ്റ്റ്യൂം മഞ്ജുഷ രാധാകൃഷ്ണന്‍. പ്രൊഡക്ഷൻ കൺട്രോളർ ജിനു പികെ,, സ്റ്റിൽസ് ഹരി തിരുമല.

Related Stories

No stories found.
logo
The Cue
www.thecue.in