സൗദി വെള്ളക്ക വീണ്ടും പുരസ്കാര നിറവിൽ, ബാം​ഗ്ലൂർ ഫിലിം ഫെസ്റ്റിവലിൽ രണ്ടാമത്തെ ചിത്രം

സൗദി വെള്ളക്ക വീണ്ടും പുരസ്കാര നിറവിൽ, ബാം​ഗ്ലൂർ ഫിലിം ഫെസ്റ്റിവലിൽ രണ്ടാമത്തെ ചിത്രം
Published on

2022ൽ തിയറ്ററുകളിലെത്തുകയും വലിയ തോതിൽ ചർച്ചയാവുകയും ചെയ്ത സൗദി വെള്ളക്ക ബാം​ഗ്ലൂർ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം നേടി. സന്ദീപ് സേനൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത സിനിമ റിലീസിന് മുമ്പേ

ഇന്ത്യൻ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അപ്രതീക്ഷിതമായി നടന്ന ഒരു സംഭവം കേസിലേക്ക് എത്തുകയും തുടർന്ന് ആയുഷ്കാലം മുഴുവൻ കോടതി കയറി ഇറങ്ങേണ്ടി വന്ന ആയിഷ റാവുത്തറിന്റെയും കേസിന് ആധാരമായ അഭിലാഷ് ശശിധരന്റെയും ജീവിതം ആധാരമാക്കിയാണ് സിനിമ. ദേവി വർമ്മ, ലുക്മാൻ അവറാൻ, ബിനു പപ്പു, സുജിത് ശങ്കർ, നിൽജ, രമ്യ സുരേഷ്, റിയ സൈറ, വിൻസി അലോഷ്യസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന റോളുകളിലെത്തിയത്. തൊണ്ടി മുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്നീ സിനിമകൾക്ക് ശേഷം ഉർവശി തിയറ്റേഴ്സ് നിർമ്മിച്ച ചിത്രവുമാണ് സൗദി വെള്ളക്ക. കൊവിഡ് കാലത്ത് മികച്ച വിജയമായ ഓപ്പറേഷൻ ജാവക്ക് ശേഷം തരുൺ മൂർത്തി തിരക്കഥയും സംവിധാനവും നിർവഹിച്ച സിനിമയുമാണിത്.

സൗദി വെള്ളക്ക വീണ്ടും പുരസ്കാര നിറവിൽ, ബാം​ഗ്ലൂർ ഫിലിം ഫെസ്റ്റിവലിൽ രണ്ടാമത്തെ ചിത്രം
സൗദി വെള്ളക്ക ഭയപ്പെടുത്തുന്ന റിയാലിറ്റി, നിര്‍മ്മാതാവ് 'തൊണ്ടി' മാത്രമല്ല'മുതലു'കൂടിയാണെന്ന് തെളിയിച്ചു: ഇന്ദുഗോപന്‍
സൗദി വെള്ളക്ക വീണ്ടും പുരസ്കാര നിറവിൽ, ബാം​ഗ്ലൂർ ഫിലിം ഫെസ്റ്റിവലിൽ രണ്ടാമത്തെ ചിത്രം
ഹൃദയത്തിലേക്കാണ് 'സൗദി വെള്ളക്ക' Saudi Vellakka Review

തോപ്പിൻപടിക്കടുത്തുള്ള സൗദി എന്ന സ്ഥലത്തെ കേന്ദ്രീകരിച്ചാണ് സിനിമ. സൗദിയെന്ന പ്രദേശവും വെള്ളക്കയും എങ്ങനെ സിനിമയിൽ ഒന്നിച്ച് വരുന്നുവെന്ന കൗതുകത്തെയാണ് അണിയറ പ്രവർത്തകർ അനാവരണം ചെയ്യാനിരിക്കുന്നത്. യഥാർത്ഥ സംഭവത്തെ ആധാരമാക്കിയാണ് സിനിമ.

Related Stories

No stories found.
logo
The Cue
www.thecue.in