'വിലായത്ത് ബുദ്ധ' സംഭവിക്കാന്‍ ഒരേയൊരു കാരണക്കാരന്‍ സച്ചിയേട്ടനാണ്, ഞങ്ങളെ എല്ലാവരെയും ചേര്‍ത്തു നിര്‍ത്തി അദ്ദേഹം പോയി: സന്ദീപ് സേനന്‍

'വിലായത്ത് ബുദ്ധ' സംഭവിക്കാന്‍ ഒരേയൊരു കാരണക്കാരന്‍ സച്ചിയേട്ടനാണ്, ഞങ്ങളെ എല്ലാവരെയും ചേര്‍ത്തു നിര്‍ത്തി അദ്ദേഹം പോയി: സന്ദീപ് സേനന്‍
Published on

'വിലായത്ത് ബുദ്ധ' എന്ന ചിത്രം സംഭവിക്കാന്‍ ഒരേയൊരു കാരണക്കാരന്‍ സച്ചിയേട്ടനാണ് . ഞങ്ങളെ എല്ലാവരെയും ചേര്‍ത്തു നിര്‍ത്തിയിട്ട് അദ്ദേഹം പോയി. സച്ചിയുടെ ഡ്രീം പ്രൊജക്ടായിരുന്ന വിലായത്ത് ബുദ്ധ ശിഷ്യന്‍ ജയന്‍ നമ്പ്യാര്‍ സിനിമയായി പ്രഖ്യാപിച്ചപ്പോള്‍ നിര്‍മ്മാതാവ് സന്ദീപ് സേനന്‍ കുറിച്ചതിങ്ങനെ. സന്ദീപ് സേനനും അനീഷ് എം.തോമസും നേതൃത്വം നല്‍കുന്ന ഉര്‍വശി തിയറ്റേഴ്‌സാണ് വിലായത്ത് ബുദ്ധ നിര്‍മ്മിക്കുന്നത്. ബാല്യകാല സുഹൃത്ത് കൂടിയായ പൃഥ്വിരാജിനൊപ്പം ചെയ്യുന്ന ആദ്യ സിനിമ കൂടിയാണിതെന്നും സന്ദീപ് സേനന്‍.

സന്ദീപ് സേനന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഈ സിനിമ സംഭവിക്കുന്നതിന് പിന്നില്‍ ഉണ്ടായ ഒരുപാട് കാര്യങ്ങള്‍ എഴുതണമെന്നുണ്ട്, വാക്കുകള്‍ കിട്ടുന്നില്ല. മറ്റൊരവസരത്തില്‍ പറയാം. സുഹൃത്തുക്കളെ , ഉര്‍വ്വശി തീയേറ്റേഴ്‌സ് അഭിമാനപുരസ്സരം അവതരിപ്പിക്കുന്നു. വിലായത്ത് ബുദ്ധ.സച്ചിയേട്ടന്റെ പ്രിയ ശിഷ്യന്‍ ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ് മുഖ്യകഥാപാത്രമാകുന്നു. എന്റെ ബാല്യകാല സുഹൃത്തുകൂടിയായ രാജുവിന്റെ കൂടെ ഞാന്‍ ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണ് 'വിലായത്ത് ബുദ്ധ'. ഈ ചിത്രം സംഭവിക്കാന്‍ ഒരേയൊരു കാരണക്കാരന്‍ സച്ചിയേട്ടനാണ് . ഞങ്ങളെ എല്ലാവരെയും ചേര്‍ത്തു നിര്‍ത്തിയിട്ട് അദ്ദേഹം പോയി. ഇതു ഞങ്ങളുടെ കടമകൂടിയാണ് എന്ന ഞങ്ങള്‍ വിശ്വസിക്കുന്നു. ഇന്ദുഗോപനും രാജ് പിന്നാടനും ചേര്‍ന്നൊരുക്കുന്ന തിരക്കഥ. ഛായാഗ്രഹണം ജോമോന്‍ ടി ജോണ്‍ , ചിത്രസംയോജനം മഹേഷ് നാരായണന്‍ സംഗീതം ജെക്‌സ് ബിജോയ് പ്രൊജക്റ്റ് ഡിസൈനര്‍ ബാദുഷ കല സംവിധാനം മോഹന്‍ദാസ്. സച്ചിയേട്ടന്റെ ഓര്‍മ്മക്ക് മുന്നില്‍ സാഷ്ടാംഗ പ്രണാമം

സന്ദീപ് സേനനും അനീഷ് എം. തോമസും
സന്ദീപ് സേനനും അനീഷ് എം. തോമസും

അയ്യപ്പനും കോശിയും പുറത്തിറങ്ങി ഒരു വര്‍ഷം പിന്നിടുന്ന ദിനത്തിലാണ് വിലായത്ത് ബുദ്ധ പ്രഖ്യാപിച്ചത്. ഇടുക്കിയുടെ പശ്ചാത്തലത്തില്‍ അരങ്ങേറുന്ന കഥയാണ് ചിത്രത്തിന്റേത്. പ്രശസ്ത എഴുത്തുകാരന്‍ ജി. ആര്‍ ഇന്ദുഗോപന്റെ ഇതേ പേരിലുള്ള നോവലാണ് സിനിമയാകുന്നത്. വന്‍ താരനിരക്കൊപ്പമാണ് ചിത്രമെന്നും സൂചനയുണ്ട്. വിഷ്ണു ഗോവിന്ദും ശ്രീശങ്കറുമാണ് സൗണ്ട് ഡിസൈന്‍. റോണക്‌സ് സേവ്യര്‍ മേക്കപ്പ്. സിനറ്റ് സേവ്യര്‍ സ്റ്റില്‍. വികാരഭരിതമായ കുറിപ്പിനൊപ്പമാണ് പൃഥ്വിരാജ് സുകുമാരന്‍ വിലായത്ത് ബുദ്ധയുടെ ഫസ്റ്റ് ലുക്ക് പങ്കുവച്ചത്. ഇത് സച്ചിയുടെ സ്വപ്‌നമായിരുന്നു, സഹോദരാ ഇത് നിനക്ക് സമര്‍പ്പിക്കുന്നുവെന്ന് പൃഥ്വിരാജ്. സച്ചിക്കുള്ള സുഹൃത്തുക്കളുടെ ആദരമായാണ് വിലായത്ത് ബുദ്ധ സ്‌ക്രീനിലെത്തുന്നത്. വെട്ടാന്‍ നില്‍ക്കുന്ന ചന്ദനമരവും ചന്ദനത്തടിയില്‍ കൊത്തിയതെന്ന് തോന്നുന്ന വിലായത്ത് ബുദ്ധ എന്ന ടൈറ്റിലുമാണ് ഓള്‍ഡ്മങ്ക്‌സ് പോസ്റ്ററില്‍ ചിത്രീകരിച്ചിരിക്കുന്നത്.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്നീ സിനിമകള്‍ക്ക് ശേഷം ഉര്‍വശി തിയറ്റേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രവുമാണ് വിലായത്ത് ബുദ്ധ.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in