റിലീസിന് മുമ്പ് മരക്കാര്‍ എത്രയാണ് ബിസിനസ് ചെയ്‌തെന്ന് അറിഞ്ഞാല്‍ ഞെട്ടുമെന്ന് പൃഥ്വിരാജ്

റിലീസിന് മുമ്പ് മരക്കാര്‍ എത്രയാണ് ബിസിനസ് ചെയ്‌തെന്ന് അറിഞ്ഞാല്‍ ഞെട്ടുമെന്ന് പൃഥ്വിരാജ്

Published on

ലൂസിഫറിന് പിന്നാലെ മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ വന്‍ പ്രീ റിലീസ് ബിസിനസ് നടത്തിയതായി പൃഥ്വിരാജ് സുകുമാരന്‍. പുതിയ റിലീസായ ബ്രദേഴ്‌സ് ഡേ ഗ്ലോബല്‍ ലോഞ്ചില്‍ വച്ചാണ് മലയാള സിനിമയുടെ പുതിയ വാണിജ്യ സാധ്യത പരാമര്‍ശിച്ച് പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്.

മരക്കാര്‍ പോലെ ഒരു സിനിമ അചിന്തനീയമായിരുന്നു കുറച്ച് കാലം മുമ്പ്, മാമാങ്കവും അത് പോലെ. ഈ ബജറ്റുകളില്‍ ഒരു സിനിമ ചിന്തിക്കാനാകില്ലായിരുന്നു. മരക്കാര്‍ റിലീസിന് മുമ്പ് ആ സിനിമ എത്ര രൂപയാണ് ബിസിനസ് ചെയ്തതെന്ന് അറിയുമ്പോള്‍ നിങ്ങള്‍ ഷോക്ക്ഡ് ആവും. അത് എത്രയാണെന്ന് എനിക്കറിയാം. ഞാന്‍ ആ സിനിമയുടെ പ്രൊഡ്യൂസര്‍ അല്ലാത്തതിനാല്‍ ഇപ്പോള്‍ പറയുന്നില്ല.

പൃഥ്വിരാജ് സുകുമാരന്‍

മലയാള സിനിമയുടെ മറ്റ് ഭാഷാ പതിപ്പുകള്‍ ഉണ്ടാവുന്നു. ഉറുമി എന്ന സിനിമ ഞാന്‍ നിര്‍മ്മിച്ചപ്പോള്‍ ഹോങ്കോംഗ് ഫിലിം ആര്‍ക്കൈവ്‌സിലേക്ക് വിറ്റിരുന്നു. ജാപ്പനീസ് ടെലിവിഷന്‍ അവകാശവും സ്വീഡിഷ് ഡിവിഡി റൈറ്റ്‌സുമെല്ലാം വിറ്റിരുന്നു.

റിലീസിന് മുമ്പ് മരക്കാര്‍ എത്രയാണ് ബിസിനസ് ചെയ്‌തെന്ന് അറിഞ്ഞാല്‍ ഞെട്ടുമെന്ന് പൃഥ്വിരാജ്
ആരാണ് മോഹന്‍ലാലിന്റെ ‘മരക്കാര്‍’?, പ്രിയദര്‍ശന്‍ പറയുന്നു
റിലീസിന് മുമ്പ് മരക്കാര്‍ എത്രയാണ് ബിസിനസ് ചെയ്‌തെന്ന് അറിഞ്ഞാല്‍ ഞെട്ടുമെന്ന് പൃഥ്വിരാജ്
‘പ്രതി പൂവന്‍ കോഴിയില്‍’ മഞ്ജു വാര്യര്‍, ഉണ്ണി ആറിന്റെ രചനയില്‍ റോഷന്‍ ആന്‍ഡ്രൂസ് ചിത്രം

നടന്‍ കലാഭവന്‍ ഷാജോണ്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ബ്രദേഴ്‌സ് ഡേ ഓണം റിലീസായി തിയറ്ററുകളിലെത്തുകയാണ്. ഐശ്വര്യ ലക്ഷ്മി, മഡോണ സെബാസ്റ്റിയന്‍, പ്രയാഗാ മാര്‍ട്ടിന്‍, മിയാ എന്നിവരാണ് നായികമാര്‍.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ 100 കോടി മുതല്‍ മുടക്കിലാണ് ആശിര്‍വാദ് സിനിമാസിനൊപ്പം മൂണ്‍ ഷോട്ട് എന്റര്‍ടെയിന്‍മെന്റും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്നാണ് നിര്‍മ്മാണം. വിഎഫ്എക്‌സിന് പ്രാധാന്യം നല്‍കിയിരിക്കുന്ന സിനിമ പ്രധാനമായും ചിത്രീകരിച്ചത് സാബു സിറില്‍ ഒരുക്കിയ കൂറ്റന്‍ സെറ്റുകളിലാണ്. തിരു ഛായാഗ്രഹണവും റോണി റാഫേല്‍ സംഗീത സംവിധാനവും രാഹുല്‍ രാജ് പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. 2020 മാര്‍ച്ച് റിലീസാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം.

മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളും മരക്കാര്‍ റിലീസ് ചെയ്യും. ചൈനീസ് മാര്‍ക്കറ്റില്‍ ഇന്ത്യന്‍ സിനിമകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത ഉപയോഗപ്പെടുത്തി ചൈനീസ് തിയറ്ററുകളിലേക്കും മരക്കാര്‍ റിലീസ് ചെയ്യുമെന്നറിയുന്നു.

logo
The Cue
www.thecue.in