ഒടിയന്‍ ജീവിതവീക്ഷണങ്ങള്‍ മാറ്റി, അഭിനേതാവ് എന്ന നിലയില്‍ സ്വാധീനിച്ച സിനിമയെന്നും മോഹന്‍ലാല്‍ 

ഒടിയന്‍ ജീവിതവീക്ഷണങ്ങള്‍ മാറ്റി, അഭിനേതാവ് എന്ന നിലയില്‍ സ്വാധീനിച്ച സിനിമയെന്നും മോഹന്‍ലാല്‍ 

Published on

അഭിനേതാവ് എന്ന നിലയില്‍ സ്വാധീനിച്ച സിനിമയാണ് ഒടിയന്‍ എന്ന് മോഹന്‍ലാല്‍. ഒരു പാട് സിനിമകള്‍ കൊണ്ടുവന്ന സിനിമയാണ് ഒടിയന്‍ എന്നും ഈ സിനിമ ജീവിത വീക്ഷണങ്ങള്‍ മാറ്റിയിട്ടുണ്ടെന്നും ലാല്‍. ആശിര്‍വാദത്തോടെ ലാലേട്ടന്‍ എന്ന പേരില്‍ ആശിര്‍വാദ് സിനിമാസും ഏഷ്യാനെറ്റും സംഘടിപ്പിച്ച പരിപാടിയിലാണ് മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞത്.

ഒടിയന്‍, ലൂസിഫര്‍, ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്നീ സിനിമകളുടെ വിജയാഘോഷവും എമ്പുരാന്‍, ബറോസ്, മരക്കാര്‍ എന്നീ സിനിമകളുടെ പ്രഖ്യാപനവും ചേര്‍ത്തുള്ള പരിപാടിയായിരുന്നു കൊച്ചിയില്‍ നടന്ന ആശിര്‍വാദത്തോടെ ലാലേട്ടന്‍.

ജീവിതത്തില്‍ എടുത്തുപറയാവുന്ന സിനിമയാണ് ഒടിയന്‍ എന്നും ശ്രീകുമാറിന്റെ കഠിന പ്രയത്‌നം അതിന് പിന്നിലുണ്ടെന്നും മോഹന്‍ലാല്‍. ഹരികൃഷ്ണന്റെ തിരക്കഥയില്‍ വി എ ശ്രീകുമാര്‍ മേനോന്‍ ആണ് ഒടിയന്‍ സംവിധാനം ചെയ്തത്. സിനിമയ്ക്ക് വേണ്ടി മോഹന്‍ലാല്‍ ശാരീരികമായ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. സിനിമയ്ക്ക് വേണ്ടി മോഹന്‍ലാല്‍ രൂപമാറ്റം നടത്തിയത് തുടക്കത്തില്‍ വിമര്‍ശനവും നേരിട്ടിരുന്നു. ഒടിയനെ ചൊല്ലി ഒരു പാട് കാര്യങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അതെല്ലാം മാറ്റി സിനിമയെ സ്വീകരിച്ചതിന് നന്ദി പറയുന്നുവെന്നും മോഹന്‍ലാല്‍.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഒടിയന്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനും മോഹന്‍ലാല്‍ നന്ദി പറഞ്ഞു. ശ്രീകുമാര്‍ മേനോന്‍, തിരക്കഥാകൃത്ത് ഹരികൃഷ്ണന്‍, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍, ഛായാഗ്രാഹകന്‍ ഷാജി എന്നിവരും സാന്നിധ്യത്തിലാണ് മോഹന്‍ലാല്‍ ഒടിയനെക്കുറിച്ച് പറഞ്ഞത്.

logo
The Cue
www.thecue.in