മമ്മൂട്ടിയുടെ ദി പ്രീസ്റ്റ് റിലീസ് മാറ്റി, കൂടുതല്‍ സിനിമകള്‍ നീട്ടിവെക്കാനൊരുങ്ങുന്നു

മമ്മൂട്ടിയുടെ ദി പ്രീസ്റ്റ് റിലീസ് മാറ്റി, കൂടുതല്‍ സിനിമകള്‍ നീട്ടിവെക്കാനൊരുങ്ങുന്നു
Published on
Summary

മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് മാറ്റിവച്ചു

ഫെബ്രുവരി നാലിന് റിലീസ് നിശ്ചയിച്ചിരുന്ന മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് മാറ്റിവച്ചു. കൊവിഡ് കേസുകളുടെ വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ സെക്കന്‍ഡ് ഷോ സാധ്യമാകാത്ത സാഹചര്യവും, നിലവിലെ റിലീസുകള്‍ക്ക് കൊവിഡ് മൂലം ആളുകള്‍ കുറയുന്നതും പരിഗണിച്ചാണ് തീരുമാനം. തിയറ്ററുകള്‍ 9 മണിക്ക് ശേഷം പ്രവര്‍ത്തിക്കരുതെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.

മമ്മൂട്ടിയുടെ ദി പ്രീസ്റ്റ് റിലീസ് മാറ്റി, കൂടുതല്‍ സിനിമകള്‍ നീട്ടിവെക്കാനൊരുങ്ങുന്നു
മമ്മൂട്ടി-മഞ്ജു വാര്യര്‍ കോമ്പിനേഷനിലെ ആദ്യ ഷോട്ട്, നിഗൂഡതകളുള്ള വൈദികന്‍: ജോഫിന്‍ ടി.ചാക്കോ അഭിമുഖം

സെക്കന്‍ഡ് ഷോ ഇല്ലാതെ ബിഗ് ബജറ്റ് സിനിമകള്‍ക്ക് ഉള്‍പ്പെടെ തിയറ്റര്‍ റിലീസ് സാധിക്കില്ലെന്നാണ് നിര്‍മ്മാതാക്കളുടെ വിലയിരുത്തല്‍. കളക്ഷനെ ഇത് സാരമായി ബാധിക്കും. ദി പ്രീസ്റ്റിന് പുറമേ ഫെബ്രുവരിയില്‍ നിശ്ചയിച്ച കൂടുതല്‍ സിനിമകള്‍ റിലീസ് മാറ്റി വെക്കാന്‍ തയ്യാറെടുക്കുകയാണ്. അമ്പത് ശതമാനം ആളുകളെ പ്രവേശിപ്പിച്ച് രാവിലെ 9 മുതല്‍ രാത്രി 9 വരെ മാത്രമേ പ്രദര്‍ശനത്തിന് നിലവില്‍ അനുമതിയുള്ളൂ. പകുതി സീറ്റിലുള്ള പ്രദര്‍ശനത്തിനൊപ്പം സെക്കന്‍ഡ് ഷോ കൂടി നഷ്ടമായാല്‍ വരുമാനത്തെ സാരമായി ബാധിക്കുമെന്നാണ് തിയറ്ററുടമകളുടെ കണക്കുകൂട്ടല്‍.

ദി പ്രീസ്റ്റിന് പുറമേ ഇന്‍വെസ്റ്റിഗേറ്റിവ് ത്രില്ലര്‍ ഓപ്പറേഷന്‍ ജാവ, കുഞ്ചാക്കോ ബോബന്‍ ചിത്രം മോഹന്‍കുമാര്‍ ഫാന്‍സ്, അജു വര്‍ഗീസിന്റെ സാജന്‍ ബേക്കറി, യുവം, മരട് 357 എന്നീ സിനിമകളാണ് ഫെബ്രുവരി റിലീസ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ജോഫിന്‍.ടി.ചാക്കോ സംവിധാനം ചെയ്ത ത്രില്ലറാണ് ദി പ്രീസ്റ്റ്.

മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രത്തില്‍ ബേബി മോണിക്ക, നിഖില വിമല്‍, സാനിയ എന്നിവരുമുണ്ട്. രാഹുല്‍ രാജ് ആണ് സംഗീത സംവിധാനം. ആന്റോ ജോസഫും ബി ഉണ്ണിക്കൃഷ്ണനും ചേര്‍ന്നാണ് നിര്‍മ്മാണം.

Summary

Mammootty's The Priest release postponed

Related Stories

No stories found.
logo
The Cue
www.thecue.in