മാലിക്കിന് ഹോളിവുഡ് ആക്ഷനുമായി ലീ വിറ്റാക്കര്‍, കടലോര നേതാവായി ഫഹദ് ഫാസില്‍
25 കോടിക്ക് മുകളില്‍ മുതല്‍മുടക്കിലൊരുങ്ങുന്ന ചിത്രമാണ് മാലിക്ക്
ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന ബജറ്റില്‍ ഒരുങ്ങുന്ന മാലിക്ക് ഷൂട്ടിംഗ് ഘട്ടത്തില്‍ തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. എറണാകുളത്തും, ലക്ഷദ്വീപിലും തിരുവനന്തപുരത്തുമായി ചിത്രീകരണം പുരോഗമിക്കുന്ന മാലിക്കില്‍ ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിക്കുന്നത് ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ ലീ വിറ്റാക്കര്‍ ആണ്.
ബാഹുബലി രണ്ടാം ഭാഗത്തിലും, വമ്പന്‍ ബജറ്റിലെത്തിയ പീരിഡ് ഡ്രാമ സൈറാ നരസിംഹ റെഡ്ഡിയിലും വിറ്റാക്കര്‍ ഒരുക്കിയ ആക്ഷന്‍ സീക്വന്‍സുകള്‍ ശ്രദ്ധ നേടിയിരുന്നു. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫ് അമേരിക്കയില്‍ വച്ച് ലീ വിറ്റാക്കര്‍ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത സിനിമയില്‍ ഭാഗമാകാമെന്ന് സമ്മതിച്ചത്.
കമല്‍ഹാസന്‍ സംവിധാനം ചെയ്ത വിശ്വരൂപം എന്ന സിനിമയ്ക്കായി ലി വിറ്റാക്കര്‍ കൊറിയോഗ്രഫ് ചെയ്ത ആക്ഷന്‍ സീക്വന്‍സുകള്‍ ഹോളിവുഡ് സിനിമകളുടെ ശൈലിയോട് കിടപിടിക്കുന്നതായിരുന്നു. ഭീകരക്യാമ്പുകളിലെ ആക്ഷന്‍ രംഗങ്ങളും സ്‌പൈ ആക്ഷന്‍ സീക്വന്‍സുകളുമാണ് ഈ ചിത്രത്തില്‍ വിറ്റാക്കര്‍ ചെയ്തത്. മഹേഷ് നാരായണന്‍ എഡിറ്റിംഗ് നിര്‍വഹിച്ച ചിത്രവുമാണ് വിശ്വരൂപം. ഹോളിവുഡില്‍ ജുറാസിക് പാര്‍ക്ക് ത്രീ, ക്യാപ്റ്റന്‍ മാര്‍വല്‍, എക്‌സ് മെന്‍ അപ്പോകാലിപ്‌സ് എന്നീ സിനിമകളുടെ സംഘട്ടനം നിര്‍വഹിച്ചത് ലീ വിറ്റക്കര്‍ ആണ്.
25 കോടിക്ക് മുകളില്‍ മുതല്‍മുടക്കിലൊരുങ്ങുന്ന ചിത്രമാണ് മാലിക്ക്. 2020 വിഷു റിലീസായി തിയറ്ററുകളിലെത്തുന്ന മാലിക് നിര്‍മ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ്. ആന്‍ മെഗാ മീഡിയയാണ് മാലിക് തിയറ്ററുകളിലെത്തിക്കുന്നത്.
സുലൈമാന്‍ എന്ന നായക കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നത്. യഥാര്‍ത്ഥ വ്യക്തിയെ മാതൃകയാക്കിയാണ് ഈ കഥാപാത്രം. തീരമേഖലയ്ക്കായി നിലയുറപ്പിച്ച ആളുമാണ് സുലൈമാന്‍. തീരസമൂഹത്തിന്റെ നേതാവ്, അവര്‍ക്ക് എന്തിനും എതിനും തുണയാകുന്ന ആള്‍. പൊളിറ്റിക്കല്‍ ത്രില്ലര്‍ സ്വഭാവത്തിലുള്ള സിനിമയാണ് മാലിക് എന്നാണ് മഹേഷ് നാരായണന്‍ മുമ്പ് പറഞ്ഞിട്ടുള്ളത്. 2020ല്‍ ഫഹദ് ഫാസിലിന്റേതായി ഏറ്റവും പ്രതീക്ഷയര്‍പ്പിക്കുന്ന സിനിമകളാണ് അന്‍വര്‍ റഷീദ് ചിത്രം ട്രാന്‍സും മഹേഷ് നാരായണന്റെ സംവിധാനത്തിലുള്ള മാലിക്കും.
ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, ജലജ തുടങ്ങിയവരും ചിത്രത്തിലുണ്ട്. നിമിഷാ സജയനാണ് നായിക. രണ്ട് കാലഘട്ടങ്ങളിലായാണ് മാലിക്ക് കഥ പറയുന്നത്. സാനു ജോണ്‍ വര്‍ഗ്ഗീസ് ആണ് ക്യാമറ.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം