വെള്ളസാരി പ്രേതവും മന്ത്രവാദിയും ഉളള ഹൊറര്‍ സിനിമയല്ലെന്ന് ജോസ് തോമസ്, ഇഷ വെള്ളിയാഴ്ച

വെള്ളസാരിയുടുത്ത യക്ഷിയും ഹോമകുണ്ഡവും മന്ത്രവാദിയും കൊട്ടാരവും അടങ്ങുന്ന ക്ലീഷേ ഹൊറര്‍ സിനിമ അല്ല 'ഇഷ' എന്ന് സംവിധായകന്‍ ജോസ് തോമസ്. ഫെബ്രുവരി 28 വെള്ളിയാഴ്ച ചിത്രം തിയറ്ററുകളിലെത്തും. മായാമോഹിനി, മാട്ടുപ്പെട്ടി മച്ചാന്‍, ഉദയപുരം സുല്‍ത്താന്‍ എന്നീ സൂപ്പര്‍ഹിറ്റ് സിനിമകളൊരുക്കിയ ജോസ് തോമസ് ഹ്യൂമറില്‍ നിന്ന് ഹൊറര്‍ ട്രാക്കിലേക്ക് മാറിയൊരുക്കുന്ന ചിത്രവുമാണ് ഇഷ. കിഷോര്‍ സത്യ ഇംതിയാസ് മുനവര്‍ എന്ന പാരനോര്‍മല്‍ ഇന്‍വെസ്റ്റിഗേറ്ററായി കേന്ദ്രകഥാപാത്രമാകുന്നു. നായക കഥാപാത്രമായി ഏറെ നാളുകള്‍ക്ക് ശേഷം കിഷോര്‍ സത്യ അഭിനയിക്കുന്ന സിനിമയുമാണ് ഇഷ.

വെള്ളസാരി പ്രേതവും മന്ത്രവാദിയും ഉളള ഹൊറര്‍ സിനിമയല്ലെന്ന് ജോസ് തോമസ്, ഇഷ വെള്ളിയാഴ്ച
ഭയപ്പെടുത്താന്‍ ഹൊറര്‍ ത്രില്ലറുമായി ‘ഇഷ’, ഹ്യൂമര്‍ ട്രാക്കില്‍ നിന്ന് ചുവടുമാറി ജോസ് തോമസ്

ഒരു സംവിധായകന്‍ എന്ന് നിലയില്‍ എല്ലാ ഴോണറിലുള്ള സിനിമകളും ചെയ്യണം എന്ന് ആഗ്രഹമുളള വ്യക്തിയാണ് താനെന്ന് സംവിധായകന്‍ ജോസ് തോമസ്. ചിരിയില്‍ നിന്ന് മാറി ഭയപ്പെടുത്താനുളള ശ്രമമാണ് 'ഇഷ'യെന്നും ദ ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ ജോസ് തോമസ് പറഞ്ഞു. ബിജു മേനോന്‍ നായകനായ സ്വര്‍ണക്കടുവ എന്ന സിനിമയ്ക്ക് ശേഷം ജോസ് തോമസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഹൊറര്‍ ത്രില്ലറാണ് 'ഇഷ'.

വിഷ്വല്‍ ഡ്രീംസ് ആണ് നിര്‍മ്മാണം. റേപിന് ഇരയാകേണ്ടിവന്ന് നീതി കിട്ടാതെ മരണപ്പെട്ട ഒരു പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. അഭിഷേക് വിനോദ്, മാസ്റ്റര്‍ അവനി, മാര്‍ഗരറ്റ് ആന്റണി എന്നിവരും പ്രധാന റോളുകളിലുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in