'ഈശോ'യെ പിന്തുണച്ച എ.എ റഹീമിന് സൈബര്‍ ആക്രമണം, 'നവരസ'യില്‍ പ്രതികരിക്കാന്‍ നട്ടെല്ലുണ്ടോ?

'ഈശോ'യെ പിന്തുണച്ച എ.എ റഹീമിന് സൈബര്‍ ആക്രമണം, 'നവരസ'യില്‍ പ്രതികരിക്കാന്‍ നട്ടെല്ലുണ്ടോ?

Published on

നാദിര്‍ഷ സംവിധാനം ചെയ്ത ഈശോ എന്ന സിനിമയുടെ പേര് മാറ്റണമെന്ന ആവശ്യത്തിനെതിരെ നിലപാടെടുത്ത ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിനെതിരെ സൈബര്‍ ആക്രമണവും ഭീഷണികളും. ഫാദര്‍ സേവ്യര്‍ ഖാന്‍ വട്ടായിയില്‍ ഉള്‍പ്പെടെയുള്ളവരാണ് റഹീമിനെതിരെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്.

ഈശോ സിനിമക്കെതിരായ വിവാദം ആവിഷ്‌കാര സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണെന്ന് റഹീം പ്രസ്താവിച്ചിരുന്നു. നാദിര്‍ഷയുടെ പോസ്റ്റില്‍ ആവര്‍ത്തിച്ച് സ്പാം സ്വഭാവത്തില്‍ വന്ന കമന്റുകളുടെ അതേ രീതിയിലാണ് റഹീമിനെതിരെയും സൈബര്‍ അധിക്ഷേപം. റഹീമിനെതിരെ വ്യക്തിഹത്യ നിറഞ്ഞ കമന്റുകളുമുണ്ട്. ഈശോ വിവാദത്തില്‍ സിനിമയെ പിന്തുണച്ച് ആദ്യമെത്തിയ രാഷ്ട്രീയ യുവജന സംഘടന ഡിവൈഎഫ്‌ഐയാണ്. കഴിഞ്ഞ ഈശോ വിവാദത്തില്‍ കത്തോലിക്കാ കോണ്‍ഗ്രസ് പ്രതിഷേധത്തെ പിന്തുണച്ച് കേരള കോണ്‍ഗ്രസ് എം നേതാക്കള്‍ ധര്‍ണ ഉദ്ഘാടനം ചെയ്തിരുന്നു.

WS3

നവരസ ആന്തോളജി സീരീസില്‍ ഖുറാനെ അവഹേളിച്ചെന്ന റാസ അക്കാദമി ഉള്‍പ്പെടെയുള്ള മുസ്ലിം സംഘടനകളുടെ പ്രതിഷേധത്തില്‍ പോസ്റ്റിടാന്‍ ധൈര്യമുണ്ടോ, മുഹമ്മദ് നോട്ട് ഫ്രം ഖുറാന്‍ എന്ന് സിനിമ ഇറക്കാമോ തുടങ്ങിയ കമന്റുകളാണ് റഹീമിന്റെ എഫ് ബി പോസ്റ്റിലുള്ളത്. ടിപി വധം പ്രമേയമായ സിനിമയെ എതിര്‍ത്തപ്പോള്‍ ആവിഷ്‌കാര സ്വാതന്ത്ര്യം എവിടെയായിരുന്നു തുടങ്ങിയ കമന്റുകളും കാണാം.

എ.എ റഹീം ഓഗസ്റ്റ് പത്തിനാണ് ഈശോ സിനിമയെ പിന്തുണച്ച് എഫ് ബിയില്‍ പോസ്റ്റ് ഷെയര്‍ ചെയ്തത്. നാദിര്‍ഷ സംവിധാനം ചെയ്ത ഈശോയുടെ പ്രദര്‍ശനം തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.

WS3

ഈശോ വിവാദത്തില്‍ ഡിവൈഎഫ്‌ഐ പ്രതികരണം

ഈശോ സിനിമയ്‌ക്കെതിരെയുള്ള വിവാദം, ആവിഷ്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റം : ഡിവൈഎഫ്ഐ.

നാദിർഷ സംവിധാനം ചെയ്യുന്ന സിനിമയുടെ പേരുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദം ദൗർഭാഗ്യകരമാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള നഗ്നമായ കടന്നുകയറ്റമാണ് ഇത്. സമൂഹത്തിൽ വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ മാത്രമേ ഇത്തരം വിവാദങ്ങൾ ഉപകരിക്കുകയുള്ളൂ.സിനിമയുടെ പേരോ കഥാപാത്രങ്ങളുടെ പേരോ മതവികാരം വ്രണപ്പെടുത്തും എന്നൊക്കെയുള്ള വാദം ബാലിശമാണ്. കലാ ആവിഷ്‌കാരങ്ങളെ അതിന്റെ തലത്തിൽ സമീപിക്കുകയാണ് വേണ്ടത്. സ്വതന്ത്രമായ ആവിഷ്കാരങ്ങൾക്കുള്ള സാധ്യതകൾ ഇത്തരം വിവാദങ്ങൾ ഇല്ലാതാക്കും.

അടുത്ത കാലത്തായി ഇത്തരം വിദ്വേഷ പ്രചരണങ്ങൾ ആവർത്തിക്കുകയാണ്. ഇത് പുരോഗമന കേരളത്തിന് കളങ്കമാണ്. സംസ്ഥാനത്തിന്റെ വികസനത്തിനും പുരോഗതിക്കും ഇത്തരം ഇടുങ്ങിയ ചിന്തകൾ തടസ്സമാകും. കൂടുതൽ നവീകരിക്കപ്പെടേണ്ട കാലത്തു മുൻപൊരിക്കലും ഇല്ലാത്തവിധം ആവിഷ്കാര സ്വാതന്ത്യത്തിന് മേൽ കടന്നാക്രമണം വർധിക്കുന്നത് ശുഭകരമായ കാര്യമല്ല.

മതരാഷ്ട്ര വാദികൾക്ക് കൂടുതൽ രാഷ്ട്രീയ ഇന്ധനം പകരാൻ ഇത്തരം പ്രചാരണങ്ങൾ കാരണമാകും.വർഗീയതയും വെറുപ്പും സമൂഹത്തിൽ വളർത്താൻ നടക്കുന്ന നിന്ദ്യമായ നീക്കങ്ങൾക്കെതിരെ കേരളം ജാഗ്രതയോടെ നിലയുറപ്പിക്കണം. ചില ആദരണീയരായ ക്രൈസ്തവ സഭാ മേധാവികൾ ഈശോ വിവാദത്തിൽ സ്വീകരിച്ച സഹിഷ്ണുത ഉയർത്തിപ്പിടിക്കുന്ന നിലപാടുകൾ മാതൃകാപരവുമാണ്.

കേരളത്തെ വിഭജിക്കാനുള്ള ഒരു നീക്കവും നമ്മൾ അംഗീകരിക്കരുത്. ശക്തമായ പ്രതിരോധം കേരളം ഇത്തരം വിവാദങ്ങൾക്കെതിരെ ഉയർത്തണം. വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള നീക്കങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

'ഈശോ'യെ പിന്തുണച്ച എ.എ റഹീമിന് സൈബര്‍ ആക്രമണം, 'നവരസ'യില്‍ പ്രതികരിക്കാന്‍ നട്ടെല്ലുണ്ടോ?
ക്രിസ്ത്യാനിതാലിബാന്‍ വിഷം ചീറ്റലിനെ ഒറ്റപ്പെടുത്തണം|ഈശോ വിവാദത്തില്‍ സക്കറിയ
'ഈശോ'യെ പിന്തുണച്ച എ.എ റഹീമിന് സൈബര്‍ ആക്രമണം, 'നവരസ'യില്‍ പ്രതികരിക്കാന്‍ നട്ടെല്ലുണ്ടോ?
ക്രിസ്തുവിനെ പിന്തുടരാനാണ് പറഞ്ഞത്, സംരക്ഷിക്കാനല്ല; ഈശോ വിവാദത്തില്‍ കത്തോലിക്കാ സഭക്കെതിരെ സിബി മലയില്‍
'ഈശോ'യെ പിന്തുണച്ച എ.എ റഹീമിന് സൈബര്‍ ആക്രമണം, 'നവരസ'യില്‍ പ്രതികരിക്കാന്‍ നട്ടെല്ലുണ്ടോ?
44കൊല്ലം മുമ്പ് 'അല്ലാഹു അക്ബര്‍' ഇവിടെ പ്രതിഷേധമില്ലാതെ റിലീസ് ചെയ്തിരുന്നു, 'ഈശോ' വിവാദത്തില്‍ സോഷ്യല്‍ മീഡിയ
WS3
'ഈശോ'യെ പിന്തുണച്ച എ.എ റഹീമിന് സൈബര്‍ ആക്രമണം, 'നവരസ'യില്‍ പ്രതികരിക്കാന്‍ നട്ടെല്ലുണ്ടോ?
ക്രിസ്തുവിനെ പിന്തുടരാനാണ് പറഞ്ഞത്, സംരക്ഷിക്കാനല്ല; ഈശോ വിവാദത്തില്‍ കത്തോലിക്കാ സഭക്കെതിരെ സിബി മലയില്‍
logo
The Cue
www.thecue.in