കോവിഡ് 19: കാന്‍ ചലച്ചിത്രോത്സവം മാറ്റിവച്ചു

കോവിഡ് 19: കാന്‍ ചലച്ചിത്രോത്സവം മാറ്റിവച്ചു

Published on

കോവിഡ് 19 പശ്ചാത്തലത്തില്‍ കാന്‍ ചലച്ചിത്രമേള മാറ്റിവച്ചു. കോവിഡ് ബാധയുടെ സാഹചര്യത്തില്‍ കാന്‍ മേള നീട്ടിവയ്ക്കുന്നതിന് വിവിധ സാധ്യതകള്‍ നോക്കിയിരുന്നുവെന്ന് സംഘാടകര്‍. മേയ് 12 മുതല്‍ 23 വരെയാണ് കാന്‍ ചലച്ചിത്രോല്‍സവം. ഫ്രാന്‍സിലും രാജ്യാന്തര തലത്തിലുമുള്ള ആരോഗ്യ സാഹചര്യം പരിഗണിച്ചാണ് തീരുമാനം. പരസ്യചിത്രമേഖലയുമായി ബന്ധപ്പെട്ട കാന്‍ ലയന്‍സ് ഫെസ്റ്റിവല്‍ നേരത്തെ തന്നെ മാറ്റിവച്ചിരുന്നു.

ലോകത്തെ സുപ്രധാന ചലച്ചിത്രമേളകളിലൊന്നാണ് കാന്‍ ചലച്ചിത്രോത്സവം. യുദ്ധസമാന സാഹചര്യത്തില്‍ ആഗോള ആരോഗ്യപ്രതിസന്ധിക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് ഫെസ്റ്റിവല്‍ ഡി കാന്‍ ജൂറി പ്രസിഡന്റ്് കൂടിയായ സംവിധായകന്‍ സ്‌പൈക്ക് ലീ വെറൈറ്റി മാഗസിനോട് പ്രതികരിച്ചു.

ജൂണിലോ, ജൂലൈയിലോ നടക്കുന്ന രീതിയില്‍ ഫെസ്റ്റില്‍ പുനര്‍ക്രമീകരിക്കാന്‍ ആലോചന നടക്കുന്നതായി അറിയുന്നു. ഇതിനുള്ള സാധ്യത നോക്കുന്നതായി ഫെസ്റ്റിവല്‍ ഡയറക്ടര്‍ പറഞ്ഞിരുന്നു. ഫെസ്റ്റിവല്‍ മറ്റൊരു മാസത്തിലേക്ക് മാറ്റിയാല്‍ ജൂറി പ്രസിഡന്റ് സ്ഥാനത്ത് ഉണ്ടാകുമെന്ന ഉറപ്പും സ്‌പൈക്് ലീ നല്‍കിയിട്ടുണ്ട്്.

കോവിഡ് ബാധിതരായ മരിച്ചവരുടെ എണ്ണം മാര്‍ച്ച് 20ന് പതിനായിരം കടന്നു. രണ്ടര ലക്ഷത്തോളം പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. കോവിഡ് 19 പ്രഭവ കേന്ദ്രമായി കണക്കാക്കുന്ന ചൈനയിലേക്കാള്‍ ഉയര്‍ന്ന മരണനിരക്കാണ് ഇറ്റലിയിലേത്. കാന്‍ മേള നടക്കുന്ന ഫ്രാന്‍സില്‍ 108 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

logo
The Cue
www.thecue.in