കൈദിയുടെ ലാഭവിഹിതം സ്‌ട്രെയ്റ്റ് ലൈന്‍ നല്‍കിയില്ല ; സിദ്ധാര്‍ത്ഥ് ഭരതന്‍-സൗബിന്‍ ചിത്രം 'ജിന്നി'ന്റെ റിലീസ് തടഞ്ഞ് കോടതി

കൈദിയുടെ ലാഭവിഹിതം സ്‌ട്രെയ്റ്റ് ലൈന്‍ നല്‍കിയില്ല ; സിദ്ധാര്‍ത്ഥ് ഭരതന്‍-സൗബിന്‍ ചിത്രം 'ജിന്നി'ന്റെ റിലീസ് തടഞ്ഞ് കോടതി
Published on

സൗബിന്‍ ഷാഹിറിനെ നായകനാക്കി സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത 'ജിന്നി'ന്റെ റിലീസ് ചെന്നൈ ഹൈക്കോടതി തടഞ്ഞു. നിര്‍മ്മാണ കമ്പനിയായ സ്‌ട്രെയ്റ്റ് ലൈനിനെതിരെ കാര്‍ത്തി നായകനായ കൈദിയുടെ നിര്‍മ്മാതാക്കളായ ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. കൈദിയുടെ കേരളത്തിലെ വിതരണക്കാര്‍ സ്‌ട്രെയ്റ്റ് ലൈന്‍ സിനിമാസായിരുന്നു.

ഇതുമായി ബന്ധപ്പെട്ട കരാര്‍ പ്രകാരമുള്ള ലാഭവിഹിതം നല്‍കുന്നില്ലെന്ന് കാണിച്ചാണ് ഡ്രീം വാരിയര്‍ കോടതിയെ സമീപിച്ചത്. ഇതേ തുടര്‍ന്നാണ് സ്‌ട്രെയ്റ്റ് ലൈന്‍ നിര്‍മ്മിക്കുന്ന ജിന്നിന്റെ റിലീസ് കോടതി സ്‌റ്റേ ചെയ്തത്. കൈദി വന്‍ വിജയം നേടിയ ചിത്രമായിരുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും ലാഭ വിഹിതം നല്‍കാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്നാണ് നിയമനടപടി സ്വീകരിച്ചതെന്ന് ഡ്രീം വാരിയര്‍ അധികൃതര്‍ വ്യക്തമാക്കുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ജസ്റ്റിസ് രാധാകൃഷ്ണന്റെ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. സൗബിന്‍ ഷാഹിറും നിമിഷാ സജയനുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. സിദ്ധാര്‍ത്ഥ് ഭരതന്റെ നാലാം ചിത്രമാണിത്. രാജേഷ് ഗോപിനാഥിന്റേതാണ് തിരക്കഥ. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണവും പ്രശാന്ത് പിള്ള സംഗീതവും ഭവന്‍ ശ്രീകുമാര്‍ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു.

Chennai High Court Stays The Release of Sidharth Bharathan Soubin Shahir Film Jinnu

Related Stories

No stories found.
logo
The Cue
www.thecue.in