പൃഥ്വിരാജിനെതിരെ സൈബര്‍ ആക്രമണം, വാരിയംകുന്നത്ത് ബിന്‍ലാദന്റെ പൂര്‍വരൂപമെന്ന് ബിജെപി

പൃഥ്വിരാജിനെതിരെ സൈബര്‍ ആക്രമണം, വാരിയംകുന്നത്ത് ബിന്‍ലാദന്റെ പൂര്‍വരൂപമെന്ന് ബിജെപി
Published on

മലബാര്‍ കലാപം പശ്ചാത്തലമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന വാരിയംകുന്നന്‍ എന്ന ചിത്രത്തിനെതിരെ ബിജെപിയും സംഘപരിവാറും. പൃഥ്വിരാജിനെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ബിന്‍ലാദന്റെ പൂര്‍വരൂപമായ ഇസ്ലാമിക ഫാസിസ്റ്റ് മാത്രമാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് എന്ന് ബിജെപി നേതാവ് ബി രാധാകൃഷ്ണ മേനോന്‍. മലബാര്‍ കലാപം ഹിന്ദു വേട്ടയാണെന്നും ഇസ്ലാമിക ഫാസിസത്തെ വെള്ളപൂശാനുള്ള ജമാ അത്ത് ശ്രമത്തില്‍ നിന്ന് പൃഥ്വിരാജ് പിന്‍മാറണമെന്നും ബിജെപി.

പൃഥ്വിരാജിനും സിനിമക്കും എതിരായ സൈബര്‍ ആക്രമണത്തിനെതിരെ ചലച്ചിത്രമേഖലയിലെ നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്. മലബാറിലെ നിരപരാധികളായ ഹിന്ദുക്കളെ കൊന്നൊടുക്കിയ ആ ക്രൂരകൃത്യത്തെ പൊലിപ്പിച്ചു കാണിക്കുവാന്‍ വേണ്ടിയാണ് അവരുടെ നേതാവ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് നെ വിപ്ലവകാരി ആക്കി അവതരിപ്പിക്കുന്നതെന്നും ബി രാധാകൃഷ്ണ മേനോന്‍.

ബ്രിട്ടീഷ് വാഴ്ചക്കെതിരെ മലയാള രാജ്യം സ്ഥാപിച്ച് ജനങ്ങളെ സംഘടിപ്പിച്ച് പ്രക്ഷോഭം നയിച്ച നേതാവാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ മുന്‍നിരയില്‍ നിന്നാണ് വാരിയംകുന്നത്ത് സ്വാതന്ത്രസമരത്തിന്റെ ഭാഗമായത്. ഹര്‍ഷദ്, റമീസ് എന്നിവര്‍ ചേര്‍ന്നെഴുതിയ തിരക്കഥയിലാണ് 75 കോടിക്ക് മുകളില്‍ ബജറ്റില്‍ ആഷിക് അബു ചിത്രം ഒരുങ്ങുന്നത്. 2021 ജനുവരിയില്‍ ചിത്രീകരണം തുടങ്ങും. 2022ലായിരിക്കും റിലീസ്.

Related Stories

No stories found.
logo
The Cue
www.thecue.in