കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ എറണാകുളത്ത് നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷയുടെ നേതൃത്വത്തില്‍ ആരംഭിച്ച കൊവിഡ് കിച്ചണ്‍ വലിയ ചര്‍ച്ചയായിരുന്നു. കൊവിഡ് തീവ്രവ്യാപനത്തിലേക്ക് സംസ്ഥാനം കടക്കുമ്പോള്‍ വീണ്ടും കൊവിഡ് കിച്ചനുമായി എത്തുകയാണ് എന്‍.എം.ബാദുഷ.
എറണാകുളം ജില്ലയില്‍ കൊവിഡ് അതിഭീകരമായി തുടരുന്ന സാഹചര്യത്തില്‍ ആരും പട്ടിണി കിടക്കരുത് എന്ന ആഗ്രഹത്തിനാലാണ് സംരംഭം പുനഃരാരംഭിക്കുന്നതെന്ന് ബാദുഷ.
ബാദുഷ പറയുന്നു
കോവിഡിന്റെ ഭീകരമായ ഘട്ടത്തില്‍ എറണാകുളം ജില്ലയില്‍ 'ആരും പട്ടിണി കിടക്കരുത്' എന്ന ഉദ്ദേശത്തില്‍ ഒരു കോവിഡ് കിച്ചണ്‍ കൂട്ടായ്മ ഉണ്ടായിരുന്നു. അത് ഒരു വന്‍ വിജയമായി മുമ്പോട്ട് പോകുകയുണ്ടായി. പക്ഷേ ഇന്നത്തെ നമ്മുടെ സാഹചര്യം എല്ലാം മോശമായ രീതിയിലാണ് പോയി കൊണ്ടിരിക്കുന്നത്. അതു കൊണ്ട് പഴയ പോലെ വിപുലീകരിച്ചുള്ള പരിപാടി സാധ്യമല്ല, ആകയാല്‍ നാളെ വൈകീട്ട് മുതല്‍ കോവിഡ് കിച്ചണ്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങുകയാണ്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് വളരെ ലഘുവായ രീതിയില്‍ പറ്റാവുന്നത്ര പാവങ്ങളുടെ വിശപ്പ് മാറ്റുക എന്ന ഉദ്ദേശത്തില്‍ തുടങ്ങുന്ന കോവിഡ് കിച്ചണിന് എല്ലാവരുടേയും പ്രാര്‍ത്ഥനയും സഹകരണവും ഉണ്ടാവണം
മലയാളത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ പുനരാരംഭിച്ച മിക്ക സിനിമകളുടെയും നിര്‍മ്മാണ നിര്‍വഹണം ബാദുഷയായിരുന്നു. കുഞ്ചാക്കോ ബോബനും നയന്‍താരയും കേന്ദ്രകഥാപാത്രങ്ങളായെത്തിയ നിഴല്‍ എന്ന സിനിമയുടെ സഹനിര്‍മ്മാതാവുമായിരുന്നു ബാദുഷ.