ഉടക്കിന് ബിജുമേനോന്‍ മീശ പിരിച്ച് പൃഥ്വിരാജും, അയ്യപ്പനും കോശിയും തുടങ്ങി
അട്ടപ്പാടിയിലെ സബ് ഇന്‍സ്പെക്ടര്‍ അയ്യപ്പനായി ബിജു മേനോന്‍, പട്ടാളത്തില്‍ 16 വര്‍ഷത്തെ സര്‍വീസിന് ശേഷം നാട്ടിലെത്തിയ ഹവീല്‍ദാര്‍ കോശിയായി പൃഥ്വിരാജ്. അനാര്‍ക്കലിക്ക് ശേഷം സച്ചി രചനയും സംവിധാനവും നിര്‍വഹിക്കുന്ന അയ്യപ്പനും കോശിയും പാലക്കാട് അട്ടപ്പാടിയില്‍ ചിത്രീകരണം തുടങ്ങി.
ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ഡ്രൈവിംഗ് ലൈസന്‍സിന് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ചിത്രവുമാണ് അയ്യപ്പനും കോശിയും. നാല് വര്‍ഷത്തിന് ശേഷമാണ് സച്ചി സ്വന്തം സംവിധാനത്തില്‍ രണ്ടാമത്തെ സിനിമയുമായി വരുന്നത്.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
സംവിധായകന്‍ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള നിര്‍മ്മാണ വിതരണ കമ്പനിയായ ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചേഴ്സാണ് നിര്‍മ്മാണം. ജേക്സ് ബിജോയ് സംഗീതവും പശ്ചാത്തല സംഗീതവും. ചിത്രത്തിനായി അട്ടപ്പാടിയിലെ പരമ്പരാഗ സംഗീതവും ആദിവാസി മേഖലയിലുള്ളവരുടെ തനത് പാട്ടുകളും ചേര്‍ത്തുള്ള പാട്ടുകള്‍ ജേക്‌സ് ഒരുക്കുന്നുണ്ട്.
സുദീപ് ഇളമണ്‍ ആണ് ക്യാമറ. പതിനെട്ടാം പടി, ഫൈനല്‍സ് എന്നീ സിനിമകള്‍ക്ക് ശേഷം സുദീപ് ക്യാമറ ചെയ്യുന്ന ചിത്രവുമാണ് അയ്യപ്പനും കോശിയും. പാലക്കാടും അട്ടപ്പാടിയിലുമായാണ് പ്രധാന ഭാഗങ്ങള്‍ ചിത്രീകരിക്കുന്നത്.സച്ചിയുടെ അനാര്‍ക്കലിയും പൃഥ്വിരാജ് നായകനും ബിജു മേനോന്‍ കാരക്ടര്‍ റോളിലുമായിരുന്നു. അയ്യപ്പനും കോശിയും എന്ന സിനിമയില്‍ നായക കഥാപാത്രങ്ങളായാണ് ഇരുവരും.