മിന്നല്‍ മുരളി സിനിമയുടെ ചിത്രീകരണത്തിനായി ഒരുക്കിയ ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് ആക്രമിച്ച് നശിപ്പിച്ചത് ഭീകരവാദ പ്രവര്‍ത്തിയാണെന്ന് സംവിധായകന്‍ അമല്‍ നീരദ്. സാമ്പത്തിക നഷ്ടം എന്നതിലുപരി ഇത് പോലൊരു സെറ്റ് നിര്‍മ്മിക്കാന്‍ സംവിധായകനും, പ്രൊഡക്ഷന്‍ ഡിസൈനറും ഛായാഗ്രാഹകനും എത്രയോ സമയവും ഊര്‍ജ്ജവും ചെലവഴിച്ചിട്ടുണ്ട്. ഫ്രെയിമുകളും ലൈറ്റിംഗും ഉള്‍പ്പെടെ മുന്നില്‍ കണ്ട് ഇങ്ങനെയൊന്ന സജ്ജീകരിച്ചിട്ടുണ്ടാവുക. ഇത് തകര്‍ത്തത് ഭീകരവാദമല്ലാതെ മറ്റൊന്നുമല്ല. അമല്‍ നീരദ് ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു.
നശിപ്പിച്ചവരുടെ വാദങ്ങള്‍ക്കോ പ്രവര്‍ത്തിക്കോ യാതൊരു ന്യായീകരണമോ യുക്തിയോ ഇല്ല. ഇതൊരു ഫിലിം സെറ്റാണ്. ഉത്തരേന്ത്യയില്‍ നടക്കുന്നതിന് സമാനമായ പ്രവര്‍ത്തിയാണ്. ദുരന്തകാലത്ത് ക്ഷേത്രങ്ങളും പള്ളിയും മോസ്‌കുകളുമെല്ലാം പരസ്പരം തുറന്നുനല്‍കുന്ന കേരളം പോലൊരു സ്ഥലത്ത് ഇത്തരം ചെയ്തികള്‍ പ്രോത്സാഹിപ്പിക്കപ്പെടരുത്. ഒരു നിര്‍മ്മാതാവ് എന്ന നിലയ്ക്ക് കൂടി സോഫിയാ പോളിന്റെ വികാരം ഉള്‍ക്കൊള്ളാനാകും. അവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നടപടിയുണ്ടാകണം.
കാലടി മണപ്പുറത്ത് സജ്ജീകരിച്ച കൂറ്റന്‍ സെറ്റാണ് ഹിന്ദുത്വ തീവ്രവാദ സംഘടന രാഷ്ട്രീയ ബജ്‌റംഗ്ദള്‍ നശിപ്പിച്ചത്. അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് നേതാക്കള്‍ കൂടവും കമ്പി വടികളും ഉപയോഗിച്ച് സെറ്റ് തല്ലിത്തകര്‍ക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. സംഭവത്തില്‍ മുഖ്യപ്രതി രതീഷ് മലയാറ്റൂര്‍ ഉള്‍പ്പെടെ പിടിയിലായിട്ടുണ്ട്. ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന സൂപ്പര്‍ ഹീറോ ചിത്രമാണ് മിന്നല്‍ മുരളി. സിനിമയുടെ ക്ലൈമാക്‌സ് ഉള്‍പ്പെടെ അവസാന ഷെഡ്യൂളിലെ പ്രധാന രംഗങ്ങള്‍ ചിത്രീകരിക്കേണ്ടത് ഈ പള്ളിയിലായിരുന്നു.