ജാമിയ സമരത്തെ പരിഹസിച്ച വീഡിയോക്ക് ‘ലൈക്ക്’, അബദ്ധം പറ്റിയെന്ന് അക്ഷയ് കുമാര്‍
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം തുടരുന്ന ജാമിയ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെയുണ്ടായ പൊലീസ് അതിക്രമത്തെ പരിഹസിച്ച വീഡിയോ അക്ഷയ് കുമാര്‍ ട്വിറ്ററില്‍ ലൈക്ക് ചെയ്തത് ചര്‍ച്ചയായിരുന്നു. ജാമിയയിലെ വിദ്യാര്‍ത്ഥികളുടെ പരിഹസിച്ചും മുസ്ലീങ്ങള്‍ ഉള്‍പ്പെടുന്ന ന്യൂനപക്ഷങ്ങളെ കളിയാക്കിയുമുള്ള മോക്ക് വീഡിയോകള്‍ തുടര്‍ച്ചയായ ട്വീറ്റ് ചെയ്യുന്ന ദേശി മൊജിറ്റോ എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നുള്ള മോക്ക് വീഡിയോ ആണ് അക്ഷയ്കുമാര്‍ ചെയ്തിരുന്നത്. അക്ഷയ്കുമാറിന്റെ ലൈക്ക് സ്‌ക്രീന്‍ ഷോട്ടായി പ്രചരിപ്പിക്കപ്പെട്ടതിന് പിന്നാലെ നിരവധി പേര്‍ അക്ഷയ്കുമാറിനെതിരെ ട്വീറ്റുമായി രംഗത്ത് വന്നു.
ജാമിയ മില്ലിയ വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ട ട്വീറ്റിലെ ‘ ലൈക്ക്’ സംബന്ധിച്ച്. ട്വിറ്റര്‍ സ്‌ക്രോള്‍ ചെയ്യുന്നതിനിടെ അബദ്ധത്തില്‍ ലൈക്ക് ബട്ടണ്‍ അമര്‍ത്തിയതാണ്. തിരിച്ചറിഞ്ഞപ്പോള്‍ പെട്ടെന്ന് തന്നെ അണ്‍ലൈക്ക് ചെയ്തു. അത്തരം നടപടികളെ ഒരിക്കലും പിന്തുണയ്ക്കുന്ന ആളല്ല ഞാന്‍.
അക്ഷയ് കുമാര്‍
ജാമിയ മില്ലിയയിലും അലിഗഡിലും ഉള്‍പ്പെടെ കാമ്പസില്‍ പൊലീസ് അതിക്രമമുണ്ടായിട്ടും ബോളിവുഡ് താരങ്ങള്‍ മൗനം പാലിക്കുന്നതിനെതിരെ ട്വിറ്ററില്‍ നിരവധി പേര്‍ പ്രതിഷേധവുമായി വന്നിട്ടുണ്ട്. തമിഴ് നടന്‍ സിദ്ധാര്‍ത്ഥ്, സംവിധായകന്‍ അനുരാഗ് കശ്യപ്, അഭിനേത്രി പാര്‍വതി തിരുവോത്ത് തുടങ്ങിവരാണ് അതിക്രമത്തിനെതിരെ പരസ്യനിലപാടെടുത്തത്.
ജാമിയയും അലിഗഡും, ഇത് ഭീകതയാണെന്ന് പൊലീസ് വേട്ടയുടെ വീഡിയോ റീട്വീറ്റ് ചെയ്ത് പാര്‍വതി ട്വിറ്ററില്‍ കുറിച്ചു. റാണാ അയ്യൂബിന്റെ ട്വീറ്റും വീഡിയോയും പങ്കുവച്ചാണ് പ്രതികരണം.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം