അഹാനയോട് 'അയിന് നീ ഏതാ' എന്ന മറുപടി, വ്യാജഅക്കൗണ്ടെന്ന് കുറുപ്പ് ടീം

Published on

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പ് സനീക്ക് പീക്ക് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കുറുപ്പ് ഛായാഗ്രാഹകന്‍ നിമിഷ് രവിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ അഹാന കൃഷ്ണ സിനിമയുടെ ടീസറിന് നല്‍കിയ തമ്പ് നെയില്‍ നന്നായില്ലെന്നും വീഡിയോ നല്ലതാണെന്നും കമന്റ് ചെയ്തിരുന്നു. എപ്പോഴാണ് നിങ്ങള്‍ പഠിക്കുക എന്ന് കൂടി ചോദിച്ചു. കുറുപ്പ് സിനിമയുടെ അണിയറപ്രവര്‍ത്തകരോടുള്ള അടുപ്പത്തില്‍ നിന്നായിരുന്നു ചോദ്യം. അഹാനയുടെ അടുത്ത സുഹൃത്ത് കൂടിയായ നിമിഷ് രവിയാണ് കുറുപ്പിന്റെ ഛായാഗ്രാഹകന്‍. അഹാന നായികയായ ലൂക്ക എന്ന സിനിമയുടെ ഛായാഗ്രാഹകന്‍ കൂടിയാണ് നിമിഷ് . ഇന്‍സ്റ്റഗ്രാം പോസ്റ്റിനുള്ള മറുപടിയായാണ് തമാശയായി ഇക്കാര്യം സൂചിപ്പിച്ചത്. കുറുപ്പ് മുവി ഒഫീഷ്യല്‍ എന്ന പേജ് അയിന് നീ ഏതാ എന്ന് പരിഹാസ മറുപടി നല്‍കിയത് സാമൂഹ്യമാധ്യമങ്ങളില്‍ ട്രോളും വിവാദവുമായി.

ചില മാധ്യമങ്ങളില്‍ അഹാന കൃഷ്ണയ്ക്ക് കുറുപ്പ് ഒഫീഷ്യല്‍ അക്കൗണ്ടില്‍ നിന്ന് മറുപടി നല്‍കിയെന്ന് വാര്‍ത്തകളും വന്നു. ഇതിന് പിന്നാലെ ഔദ്യോഗിക വിശദീകരണമെത്തി. കുറുപ്പ് മുവി എന്ന പേരിലാണ് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് എന്നും മറ്റ് അക്കൗണ്ടുകള്‍ ഒഫീഷ്യല്‍ അല്ലെന്നും അണിയറക്കാര്‍ വ്യക്തമാക്കുന്നു.

എന്തായാലും ഒരു കാര്യം ഒറപ്പാ, എന്നെ ആര് കാണണെന്ന് ഞാന്‍ തീരുമാനിക്കും. അത് കാക്കിയാണെങ്കിലും ശരി, ഖദര്‍ ആണെങ്കിലും ശരി

ദുല്‍ഖര്‍ സല്‍മാന്റെ പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ട കുറുപ്പ് സിനിമയുടെ ടീസറിലെ ഡയലോഗ് ഇങ്ങനെയാണ്. ദുല്‍ഖര്‍ സല്‍മാന്റെ പുറത്തുവരാനിരിക്കുന്ന സിനിമകളില്‍ ഏറ്റവും പ്രതീക്ഷയര്‍പ്പിക്കുന്ന പ്രൊജക്ടുമാണ് ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത കുറുപ്പ്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ജിതിന്‍ ജോസിന്റെ കഥക്ക് ഡാനിയല്‍ സായൂജ് നായരും, കെ എസ് അരവിന്ദും തിരക്കഥയൊരുക്കുന്നു. സുഷിന്‍ ശ്യാം പശ്ചാത്തല സംഗീതവും നിമിഷ് രവി ക്യാമറയും. ദുല്‍ഖറിന്റെ ബാനറായ വേ ഫെററും എം സ്റ്റാറും ചേര്‍ന്നാണ് നിര്‍മ്മാണം.

കേരളാ പൊലീസിന്റെ പട്ടികയില്‍ പിടികിട്ടാപ്പുള്ളിയായി തുടരുന്ന സുകുമാരക്കുറുപ്പിന്റെ ദൂരൂഹ ജീവിതവും കുറ്റകൃത്യവും ത്രില്ലര്‍ സ്വഭാവത്തില്‍ അവതരിപ്പിക്കുന്ന സിനിമയാണ് കുറുപ്പ്. ദുല്‍ഖര്‍ സല്‍മാന്‍ സുകുമാരക്കുറുപ്പിനെ അവതരിപ്പിക്കുന്ന സിനിമ 2017ല്‍ പ്രഖ്യാപിച്ചതാണ്. അഞ്ച് വര്‍ഷത്തെ തയ്യാറെടുപ്പിനും ഗവേഷണത്തിനും ശേഷമാണ് ശ്രീനാഥ് രാജേന്ദ്രന്‍ ചിത്രീകരണത്തിലേക്ക് കടന്നത്.

കുറുപ്പ് ഫെബ്രുവരി 23ന് ഷൂട്ടിംഗ് പൂര്‍ത്തിയായി. മമ്മൂട്ടിയുടെ വിതരണ കമ്പനിയായ പ്ലേ ഹൗസ് ആണ് സിനിമ റിലീസ് ചെയ്യുന്നത്.

35 വര്‍ഷം മുമ്പ് കേരളത്തെ ഒന്നാകെ ഞെട്ടിച്ച ആസൂത്രിത കൊലപാതകവും കുറുപ്പിന്റെ തിരോധാനവും പ്രമേയമാക്കിയ സിനിമയില്‍ വിവിധ ഗെറ്റപ്പുകളിലാണ് ദുല്‍ഖര്‍ സല്‍മാന്‍. ആദ്യ ഷെഡ്യൂള്‍ പാലക്കാട് പൂര്‍ത്തിയാക്കിയ ശേഷം ഹൈദരാബാദ്, ഗുജറാത്ത്, അഹമ്മദാബാദ്, ദുബായ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയ ഫിലിം റപ്രസന്റേറ്റീവ് ചാക്കോയുടെ റോളില്‍ അതിഥി താരമായി ടൊവിനോ തോമസും കുറുപ്പിനെ തേടുന്ന പൊലീസ് ഉദ്യോഗസ്ഥനായി ഇന്ദ്രജിത്ത് സുകുമാരനും സിനിമയിലുണ്ട്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റ ചിത്രം സെക്കന്‍ഡ് ഷോയുടെ രചയിതാവ് വിനി വിശ്വലാല്‍ ആണ് ക്രിയേറ്റീവ് ഡയറക്ടര്‍. വിവേക് ഹര്‍ഷന്‍ ആണ് എഡിറ്റിംഗ്. വിഗ്നേഷ് കൃഷ്ണനും, രജീഷുമാണ് സൗണ്ട് ഡിസൈന്‍. പ്രവീണ്‍ വര്‍മ്മ കോസ്റ്റിയൂം.

അഹാനയോട് 'അയിന് നീ ഏതാ' എന്ന മറുപടി, വ്യാജഅക്കൗണ്ടെന്ന് കുറുപ്പ് ടീം
'ഇന്നായിരുന്നു കുറുപ്പ് റിലീസ് ചെയ്യേണ്ടിയിരുന്നത്'; ബജറ്റ് 35 കോടി, സുകുമാരക്കുറുപ്പായി ദുല്‍ഖര്‍ തിയറ്ററിലേക്ക് തന്നെ

നെപ്പോട്ടിസം, പുതുനിരക്കൊപ്പമുള്ള സിനിമ, 12 പാട്ടുകളുടെ ഹൃദയം: വിനീത് ശ്രീനിവാസന്‍ അഭിമുഖം

logo
The Cue
www.thecue.in