2020 ദേശീയ ചലച്ചിത്ര അവാര്‍ഡ്: അപര്‍ണ ബാലമുരളി മികച്ച നടി, സച്ചി സംവിധായകന്‍, സൂരരൈപോട്ര് സിനിമ, സൂര്യയും അജയ് ദേവ്ഗണും നടന്‍മാര്‍

2020 ദേശീയ ചലച്ചിത്ര അവാര്‍ഡ്: അപര്‍ണ ബാലമുരളി മികച്ച നടി, സച്ചി സംവിധായകന്‍, സൂരരൈപോട്ര് സിനിമ, സൂര്യയും അജയ് ദേവ്ഗണും നടന്‍മാര്‍
Published on

2020ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളിയായ അപര്‍ണ ബാലമുരളിയാണ് മികച്ച നടി. തമിഴ് ചിത്രം സൂരരെ പോട്ര് എന്ന ചിത്രത്തിലെ ബൊമ്മി നെടുമാരന്‍ എന്ന കഥാപാത്രമായുള്ള പ്രകടനത്തിനാണ് പുരസ്‌കാരം. അയ്യപ്പനും കോശിയും എന്ന ചിത്രമൊരുക്കിയ സച്ചിയാണ് മികച്ച സംവിധായകന്‍. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും സൂരരൈ പോട്ര് നേടി. അജയ് ദേവ്ഗണിനും(തന്‍ഹാജി),സൂര്യക്കും(സൂരരൈ പോട്ര്)ആണ് മികച്ച നടനുള്ള പുരസ്‌കാരം. മികച്ച തിരക്കഥക്കുള്ള പുരസ്‌കാരം ശാലിനി ഉഷാ നായര്‍, സുധ കൊങ്കര(സൂരരൈ പോട്ര്). വിപുല്‍ ഷാ അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.

റീജനല്‍ ജൂറിയില്‍ തിരക്കഥാകൃത്ത് സജീവ് പാഴൂര്‍, സംവിധായകന്‍ വിഷ്ണു മോഹന്‍ എന്നിവരായിരുന്നു കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍. സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത തിങ്കളാഴ്ച നിശ്ചയം ആണ് മികച്ച മലയാള ചിത്രം.

മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ്- ടി.വി രാംബാബു( നാട്യം). ബെസ്റ്റ് ആക്ഷന്‍ ഡയറക്ഷന്‍ അവാര്‍ഡ് അയ്യപ്പനും കോശിയും എന്ന സിനിമയിലെ സംഘട്ടനം സംവിധാനം ചെയ്ത മാഫിയ ശശി, രാജശേഖര്‍, സുപ്രീം സുന്ദര്‍. എസ് തമനാണ് സംഗീത സംവിധായകന്‍( അല വൈകുണ്ഡപുരമൂലൂ), മികച്ച പശ്ചാത്തല സംഗീത സംവിധായകന്‍ ജി.വി പ്രകാശ് കുമാര്‍(സൂരരെ പോട്ര്). മികച്ച കോസ്റ്റിയൂം ഡിസൈനര്‍- നചികേത് ബാര്‍വേ, മഹേഷ് (താനാജി) മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍: അനീസ് നാടോടി(കപ്പേള). മികച്ച ഓഡിയോഗ്രഫി(ലൊക്കേഷന്‍ സൗണ്ട് റെക്കോര്‍ഡിസ്റ്റ്)

ജോബിന്‍ ജയന്‍ (ഡോളു-കന്നഡ) സൗണ്ട് ഡിസൈനര്‍

അന്‍മോല്‍ ഭാവേ, ബെസ്റ്റ് ഓഡിയോഗ്രഫി ആന്‍ഡ് ഫൈനല്‍ മിക്‌സ് വിഷ്ണു ഗോവിന്ദ്-ശ്രീ ശങ്കര്‍ (മാലിക്) മികച്ച സംഭാഷണം

മഡോണേ അശ്വിന്‍(മണ്ഡേല), മികച്ച ഛായാഗ്രാഹകന്‍

സുപ്രതിം ബോല്‍( അവിജാത്രിക്- ബംഗാളി)

നഞ്ചമ്മയാണ് മികച്ച ഗായിക, ചിത്രം അയ്യപ്പനും കോശിയും. മറാത്തി ഗായകന്‍ രാഹുല്‍ ദേശ്പാണ്ഡേയാണ് മികച്ച ഗായകന്‍.

Related Stories

No stories found.
logo
The Cue
www.thecue.in